എങ്ങനെയാണീ മംഗ്ലീഷ് ഉണ്ടായത്
Shakespeare എന്ന കുന്തം കുലുക്കി വരുത്തിയ വിനയുടെ പരിണിത ഫലമാണ്
മംഗ്ലീഷ്
സത്യം
CAT: “ക്യാറ്റ്” എന്ന് പറയും
പക്ഷെ C (സി) എന്ന അക്ഷരം K (കെ) അല്ലല്ലോ
CENTER എന്നെഴുതിയാൽ അത് “കെന്റർ” എന്ന് പറയുന്നുമില്ല
KNIFE എന്നെഴുതിയാൽ “നൈഫ്” എന്ന് പറയണം
ശരിക്കും അത് “കിനൈഫ്” അല്ലേ
ഒന്നും പറയണ്ട
പക്ഷെ എഴുത്തിൽ നമ്മളെ തോൽപ്പിക്കാൻ ഒരു സായിപ്പിനും പറ്റില്ല
ഇംഗ്ലീഷിൽ വർത്തമാനം പറയാൻ പറഞ്ഞാൽ നമ്മൾ
ബ്ബ ബ്ബ ബ്ബ എന്നും പറഞ്ഞു,
മമ്മി മമ്മി റണ്ണിക്കോ ഓലമടൽ is coming
Understanding people suffer
എന്ന് വേണ്ട ……..
ഇങ്ങനെ, അങ്ങനെ, പോയി, പോയി
നമ്മൾ പടിച്ചു പാസ്സായിട്ടു കേരളത്തിന് പുറത്തെവിടെ എങ്ങാനും ചെല്ലുമ്പോളാണ് പ്രശ്നം തുടങ്ങുന്നത്
“ഇന്റർവ്യൂ”
അവിടെ നമ്മളെക്കാൾ വിവരം ( മാർക്കെന്നും പറയാം) കുറവുള്ളവർ, വാചകത്തിൽ പിടിച്ചു കയറും
കോളേജിലെ ആദ്യത്തെ ഇന്റർവ്യൂ പരിശീലന തട്ടകമാണ്, നമ്മുടെ പ്രാക്ടിക്കൽസ് കഴിഞ്ഞുള്ള VIVA VOCE.
പടിച്ചു കൊണ്ടിരിക്കുമ്പോൾ പലരും ഒരു മാരണമായിട്ടാണ് ഇതിനെ കണ്ടിരുന്നത്; ഇന്റർവ്യൂ വിനു പോകുമ്പോൾ Adrenalin കൂടിയിട്ട് വഴിയിൽ മാണ്ടു കിടക്കുന്ന നായ്ക്കുട്ടി പോലും നമ്മളെ കേറി കടിക്കും.
അത്രയ്ക്ക് ഭയമാണ് പലർക്കും.
പലരുടെയും പേടി സ്വപ്നമായ VIVA VOCE
ഇംഗ്ലീഷിൽ ഉത്തരം പറയണം
ഈ ഒരു കടമ്പ കൂടെ കടന്നാൽ ആശ്വാസം, നിശ്വാസത്തോടെ ആവും.
വരുന്നവർ പല തരം
ഒരു കുന്തവും പഠിക്കാത്തവർ.
എല്ലാം അരച്ച് കലക്കി കുടിച്ചവർ.
കാണാതെ പഠിച്ചത് അപ്പടിയേ പുറത്തോട്ടു തികട്ടുന്നവർ.
യാതൊന്നിനെയും പറ്റി ഒരു വേവലാതിയുമില്ലാതെ ഏതു സൈസ് വന്നാലും നേരിടാൻ നെഞ്ചുറപ്പുള്ളവർ.
മുതിർന്ന വിദ്യാർത്ഥികളുടെ അടുത്തു ചെന്നിട്ടു ദക്ഷിണ വെച്ച് ശിഷ്യപ്പെട്ടിട്ടു,
എങ്ങനെ ഈ VIVA VOCE എന്ന പാലം കടക്കാം എന്ന് ചോദിക്കുമ്പോൾ
അവർ വളരെ സാവധാനത്തിൽ, കുറെ പൊടികൈകളും, കുറെ ലൊട്ടു ലുടുക്ക് വിദ്യകളും പഠിപ്പിച്ചു തരും.
ഒരാളെ മാത്രമല്ല എന്തിനെയും നേരിടാനുള്ള ചങ്കുറപ്പാണ് പ്രധാനം.
ആത്മവിശ്വാസം, വെല്ലുവിളി സ്വീകരിക്കാനുള്ള മനോധൈര്യം, ഉത്സാഹം, ആരുടെയെങ്കിലും വൃത്തിയുള്ള മണക്കാത്ത മെനയുള്ള ഉടുപ്പ് , വെട്ടി തേച്ചു മിനുക്കിയ പ്രസന്നമായ മുഖഭാവം
ഇത് വരെ പറഞ്ഞതൊന്നും ചെയ്യാൻ നിനക്ക് പ്രശ്നം ഉണ്ടാവില്ല.
ഇനിയിപ്പോൾ ചില കാര്യങ്ങൾ നിര്ബന്ധമായി ഓർത്തിരിക്കണം.
രക്ഷപ്പെടണമെങ്കിൽ കഴിവതും വളരെ കുറച്ചേ സംസാരിക്കാവൂ, ആദ്യമേ ചാടി കയറി ഉത്തരം പറഞ്ഞു ജാഡ കാണിക്കരുത്.
തുടക്കത്തിൽ
ഒന്നുകിൽ “YES, SIR” അല്ലെങ്കിൽ “NO, SIR” എന്നേ പറയാവൂ..
ഇറങ്ങാൻ നേരത്തു കൂട്ടത്തിൽ മുതിർന്ന വിദ്യാർത്ഥി പറഞ്ഞു
ഒരു കാര്യം നീ പ്രത്യേകം പ്രാർത്ഥിച്ചോളൂ
ആൽബിൻ സാറ് വരല്ലേ എന്ന്
നീ ജയിക്കും ഉറപ്പായും
പക്ഷെ നീ മുള്ളും!!!!
ഒറ്റ ചോദ്യത്തിൽ തന്നെ…
സകലമാന ദൈവങ്ങളെയും, അപ്പൂപ്പനെയും, അമ്മൂമ്മയേയും, എല്ലാം മനസ്സിൽ ധ്യാനിച്ചിട്ടു, കുട്ടി,
സാറന്മാർ രണ്ടു സൈഡിലായി ഇരിക്കുന്ന നീണ്ട മേശയുടെ മുന്നിലെത്തി
ഒരു സാർ തല ഉയർത്താതെ പറഞ്ഞു
SIT DOWN
കുട്ടി ഇരുന്നു
സാറ് കുട്ടിയോട് ചോദിച്ചു
ഏറ്റവും ഇഷ്ടമുള്ള സബ്ജക്ട് പറയൂ
കുട്ടിയുടെ മനസ്സിൽ ഒരു കടൽ ഇരമ്പി
ആകെ തല ചുറ്റുന്ന പോലെ
ഇപ്പോൾ എന്ത് പറയുമെന്നായി
SIR, YES SIR
സാർ വീണ്ടും ചോദിച്ചു
ഏറ്റവും ഇഷ്ടമുള്ള സബ്ജക്ട് പറയൂ
SIR, NO SIR…
Predegree സിമ്പിൾ പെൻഡുലം experiment-ന്റെ അവസാനം പെൻഡലും, പതുക്കെ പതുക്കെ ആടുന്ന പോലെ സാർ തല രണ്ടു വശത്തോട്ടും ആട്ടി
കുട്ടി പയ്യെ ഞെട്ടി
കുട്ടിയുടെ വയറ്റിൽ തീ കാളി
അപ്പൊ പിന്നെ
രണ്ടാമത്തെ സാറ്
തുറന്നിട്ട കമ്പിയില്ലാത്ത ജനാലയിലൂടെ വെളിയിലേക്കു നോക്കിയിട്ടു കൈ ചൂണ്ടി
എന്നിട്ടു ചോദിച്ചു
ആ കാണുന്നതെന്താണെന്നു പറയൂ?
കുട്ടി സാറിന്റെ തൊട്ടു പുറകിൽ പോയി കൈയ്യോടെ ചേർന്ന് നിന്ന്
ദേഹം തട്ടാതെ
എന്നിട്ടു പുറത്തോട്ടു നോക്കി
YES SIR, അത് പ്രാവല്ലേ
സാർ ആകെ പരിഭ്രമിച്ചു
ഒരു നിമിഷം സാർ ഞെട്ടി
ഞാൻ കാണാത്ത എന്തെങ്കിലും
അവിടെങ്ങാനും …………. ആരുടെ പ്രാവ്? എന്ത് പ്രാവ്?
കുട്ടീ അങ്ങോട്ട് നോക്കൂ,
ആ കാണുന്ന മെൻസ് ഹോസ്റ്റലിന്റെ മുന്നിലുള്ള
Transformer- ന്റെ പുറത്തിരിക്കുന്നതു എന്താണ് ?
അയ്യോ SIR അതാണോ
അത് പിന്നെ എനിക്കറിയത്തില്ലേ
YES, SIR
അത് Transformer- ന്റെ Motor ആണ് SIR
ഇത് ഞാനെത്ര കണ്ടേക്കുന്നു SIR
കടപ്പാക്കടയിൽ നിന്ന് കരിക്കോട് വരെ ബസിലിരിക്കുമ്പം ഞാനിതെത്ര തവണ എണ്ണിയിരിക്കുന്നു SIR.
ആദ്യത്തെ ഒരു വര്ഷം ഞങ്ങളെല്ലാവരും മറ്റുള്ള ബ്രാഞ്ചിന്റെ വിഷയങ്ങൾ പഠിക്കണം, Civil, Mechanical, Electrical എല്ലാം ഗുളിക പരുവത്തിൽ
അപ്പോഴാണ് മറ്റുള്ള ഡിപ്പാർട്മെന്റിലെ വാധ്യാന്മാർക് – ഈ, ഒതുക്കാൻ മറ്റു ബ്രാഞ്ചിലെ – പിള്ളേരെ കിട്ടുന്നത് …
അത് കഴിഞ്ഞാൽ പിന്നെ അവരുമായി യാതൊരു ബന്ധവുമില്ല അവരവരുടെ ഡിപ്പാർട്മെന്റിലെ പിള്ളേരെ കാണൂ,
അവരാണേൽ ഒതുങ്ങി നടന്നോളും, കോഴ്സ് തീരുന്നിടം വരെ..
അങ്ങനെ ഇരിക്കുമ്പാഴാണു ചെത്തി നടന്നൊരു Electrical കുട്ടിയെ Mechanical- ലെ സാറന്മാർക് കിട്ടിയത്
Viva Voce തുടങ്ങി
കുട്ടീ, തന്നോട് ഏറ്റവും സിമ്പിൾ ആയിട്ടൊരു ചോദ്യം ചോദിക്കുന്നു
ഒറ്റ ഒരു ചോദ്യം
ഇത് പറഞ്ഞാൽ കുട്ടിക്ക് പോകാം, എന്ന് പറഞ്ഞു
കുട്ടി ഗമക്കങ്ങനെ ഇരുന്നു
എന്ത് ചോദ്യം?
ഒരെണ്ണമല്ലേ
സാർ ചോദിച്ചു
ഈ 2 സ്ട്രോക്ക് എൻജിനും, 4 സ്ട്രോക്ക് എൻജിനും, തമ്മിലുള്ള വ്യത്യാസം എന്താണ്?
അത്രേ ഉള്ളോ എന്ന മട്ടിൽ
കുട്ടി ഉടനെ പറഞ്ഞു
SIR 2 സ്ട്രോക്ക് എന്നാൽ, 2 വീലുള്ള വണ്ടികളിലെ ENGINE അതായതു സ്കൂട്ടർ, ലൂണ, ബുള്ളറ്റ് തുടങ്ങിയവയുടെ
4 സ്ട്രോക്ക് എന്നാൽ, 4 വീലുള്ള വണ്ടികളിലെ ENGINE അതായതു ബസ്, ലോറി, കാർ, ടെമ്പോ
സാറേ ഒന്ന് കൂടി ഉണ്ട് 3 സ്ട്രോക്ക്
നമ്മുടെ സ്വന്തം ഓട്ടോറിക്ഷ………….
സാർ ഷോക്ക് അടിച്ചിരുന്നു പോയി
എത്ര പറഞ്ഞു കൊടുത്താലും ചോദ്യം മുഴുവൻ കേൾക്കുന്നതിന് മുന്നേ ഉത്തരം പറയുന്ന വിദ്ധ്വാന്മാരുണ്ട്
ഇപ്പോഴെങ്ങാനും ആയിരുന്നേൽ ഈ ചാനലുകളിൽ Buzzer അമർത്തുന്നു ഒരു പരിപാടിയുണ്ടല്ലോ
അതിനു പറ്റിയ പാർട്ടികൾ
സാറ് വളരെ സൗമ്യമായി ചോദിച്ചു
ഗവർണ്ണർ Steam Engine-ൽ എവിടെയാണിരിക്കുന്നതു?
തുടക്കവും ഒടുക്കവും മാത്രം മണ്ടയിൽ കയറിയ കുട്ടി
ചാടി കേറി പറഞ്ഞു
സർ
തിരുവന്തപുരത്താണ് സർ
സിവി ലുകാരോട് മെക്കാനിക്കലിലെ സാറന്മാർ സ്ഥിരമായി സ്റ്റൈൽ ആയിട്ട് ഒരു ചോദ്യം ചോദിക്കും
ഈ പെട്രോൾ എൻജിനും, ഡീസൽ എൻജിനും, തമ്മിലുള്ള വ്യത്യാസം എന്താണ്?
ഇത് കേൾക്കുന്നതും മനസ്സിൽ ഓർക്കും
ഈ ചോദ്യത്തിന്റെ അകത്തു വല്ല ട്വിസ്റ്റ് ആയിരിക്കുമോ
സാറെ …
കാശുള്ളവർ വണ്ടിയിൽ പെട്രോൾ അടിക്കും,
കൈയ്യിൽ കാശില്ലാത്തവർ ഡീസൽ അടിക്കും,
ഇനി ഇപ്പൊ അതിനും വകയില്ല എങ്കിൽ റേഷൻ കടേന്നു
മണ്ണെണ്ണ കൊണ്ടും ഓടിക്കും സാറേ
സാറന്മാർ സലാം പറഞ്ഞ ചില നുറുങ്ങു നിമിഷങ്ങൾ മാത്രം.
Leave A Comment