എത്ര കഠിനമായ യാത്രയിലും, നമ്മളെ ഓരോരുത്തരെയും കൈ പിടിച്ചു നേർ വഴിക്കു നടത്താൻ ദൈവം തമ്പുരാൻ, തന്റെ മാലാഖമാരെ നിയോഗിക്കാറുണ്ട് , ഞങ്ങളുടെ ജീവിത യാത്രയിലുടനീളം ഞങ്ങളെ സ്നേഹിക്കാനും, കരുതാനും, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനും, എന്തൊക്കെ സംഭവിച്ചാലും, നെഞ്ചോട് ചേർത്ത് വെക്കാനും തയ്യാറുള്ള നിരവധി പേർ,എന്നും കൂടെ യാത്ര ചെയ്യുന്നു, ചിലർ ഒപ്പം, ചിലർ ദൂരെ ദൂരെ ആണെങ്കിലും, മനസ്കൊണ്ടു എപ്പോഴും നന്മകൾ നേർന്നുകൊണ്ട് , ചിലർ ഇടയ്ക്കിടെ അടുത്ത് വന്ന്.
കഴിഞ്ഞ കുറെ ദിവസങ്ങളായി, ഞങ്ങളുടെ ചുറ്റും, പ്രതീക്ഷയുടെ, പരിരക്ഷയുടെ പ്രഭാവലയം വിതറി സൗമ്യമായി മാത്രം പെരുമാറുന്ന സ്നേഹമയിയായ, ദയാലുവായ ഞങ്ങളുടെ സുച്ചിയും , എല്ലാ മലയാളിയുടെയും എത്രയും പ്രിയപ്പെട്ട മോഹൻലാലും ഞങ്ങൾക്കൊപ്പമുണ്ട്.
ജീവിത യാത്രയിൽ , വളരെ ആകസ്മികമായി കടന്നു വരാറുള്ള സ്രേഷ്ടരായ മനുഷ്യർ, അവർ ജീവിതത്തിന്റെ പുണ്യമാണ്. അവരുടെ വിലയേറിയ സമയം ഞങ്ങൾക്ക് വേണ്ടി മാറ്റി വെക്കാൻ കാണിച്ച സ്നേഹം കാണുമ്പോൾ, എനിക്കൊന്നേ പറയാനുള്ളു
സ്നേഹം ത്യാഗമാണ്.
ഞങ്ങൾ ഇപ്പോൾ TKM- ന്റെ തിരുമുറ്റത്ത് നമ്മൾ ജീവിച്ച അസാധാരണ ദിവസങ്ങളെ സ്മരിച്ചു കൊണ്ടൊരു യാത്രയിലാണ് , ഞാനെഴുതിയ 50-ൽ കൂടുതൽ ബ്ലോഗുകളിലൂടെ, TKM പഠന കാലം പുനർജീവിക്കുകയായിരുന്നു, ഒരുമിച്ചുരുന്നു എന്റെ കഥകൾ കേട്ട്, ചോദ്യങ്ങൾ ചോദിച്ചു, എന്റെ കൂടെ യാത്ര ചെയ്ത ഓരോരുത്തരെ പറ്റിയുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങൾ വീണ്ടും പറഞ്ഞു , ഇനിയും വരാൻ പോകുന്ന അതിശയകരമായ അനുഭവങ്ങളെ പറ്റി ഓർത്തു പൊട്ടി ചിരിച്, ഇന്നിപ്പോൾ അവരുടെ മനസ്സിലും നമ്മുടെ കോളേജിലെ ഓരോ ആളും നിറഞ്ഞു നിൽക്കുന്നു. മാത്രമല്ല ലാലും സുച്ചിയും അവരുടെ പഠന കാല ഓർമകളിലൂടെ യാത്ര ചെയ്യാൻ തുടങ്ങിയിരിക്കുന്നു, കഥകളുടെ ഘോഷയാത്ര
സന്തോഷിക്കാൻ, പൊട്ടിച്ചിരിക്കാൻ…
പ്രതിഭയേറിയ പച്ചയായ മനുഷ്യർ, അവരുടെ അനന്യസാധാരണമായ കഴിവുകൾ, ഇതൊക്കെ കണ്ടറിയാനും, ആസ്വദിക്കാനുമുള്ള അവസരം കിട്ടിയ ഞങ്ങൾക്ക്, സാധാരണയായി ആരും പോകാത്തിടങ്ങളിൽ പോകാനും അത്ഭുതാവഹങ്ങളായ പല കാഴ്ചകൾ കാണാനും പ്രകൃതിദത്തമായ സൌന്ദര്യം ആസ്വദിക്കാനുമുള്ള അവസരങ്ങൾ ഉണ്ടായത് നിങ്ങളോരുരുത്തരുമായി പങ്കിടാനുള്ള വേദിയാണ് എനിക്കിപ്പോൾ കിട്ടിയത്.
ഇപ്പോൾ കിട്ടുന്ന ഓരോ ധന്യ നിമിഷവും, മനസ്സിൽ താലോലിച്ചുകൊണ്ടുള്ള കുറച്ചു ദിവസങ്ങൾ ആസ്വദിക്കുകയാണ് ഞങ്ങൾ, യാത്രക്ക് ശേഷം ഞാനെന്റെ TKM കഥകൾ തുടരുന്നതായിരിക്കും….
ഓമനത്തമുള്ള സുച്ചിയും ദൈവത്തിന്റെ മാലാഖയുമായി
വിസ്മയിപ്പിക്കുന്ന New York- ൽ വച്ചെടുത്ത ഒരു പടം നിങ്ങള്ക്ക് ഓരോരുത്തർക്കുമായി സ്നേഹപൂർവ്വം സമർപ്പിക്കുന്നു
Leave A Comment