Chandigarh-ലെ പ്രധാന കെട്ടിടങ്ങളും, പട്ടണത്തിന്റെ കെട്ടും, മട്ടും, ഭാവവുമൊക്കെ കണ്ടിട്ട് അടുത്ത ദിവസം വൈകുന്നേരം തീവണ്ടി പിടിച്ചു ഡൽഹിക്കു പോകാനായിരുന്നു പരിപാടി, ഡൽഹിയിൽ നിന്ന് നേരെ ബോംബയ്ക്കും.
പക്ഷെ ഞങ്ങളുടെ ടൂർ ഗൈഡ് എല്ലാവരോടുമായി ഒരു കാര്യം പറഞ്ഞു, അടുത്ത ദിവസം രാവിലെ ഒരു ഉദ്യാനം കാണാൻ പോകുന്നു, ഇവിടെ ഒരറ്റത്ത് കയറിയാൽ മുന്നോട്ടു നടക്കുകയെ വഴിയുള്ളു. ഉദ്യാനം മുഴുവൻ നടന്നു കാണാതെ തിരികെ വരാൻ പറ്റില്ല എന്ന് മാത്രമല്ല, ഏക്കറു കണക്കിന് പരന്നു കിടക്കയാണ് ഉദ്യാനം. ഈ അറിയിപ്പ് വളരെ അപ്രതീക്ഷിതമായിരുന്നു.
കഴിഞ്ഞ കുറെ ദിവസമായി കൊച്ചുവെളുപ്പാൻ കാലത്തു എഴുന്നേറ്റു ഓട്ടമായിരുന്നു. രാവിലെ കുറച്ചു താമസിച്ചു എഴുന്നേറ്റു, ലക്ഷ്യമില്ലാതെ ചുറ്റികറങ്ങിയിട്ടു ,തീവണ്ടിയിൽ കയറാമെന്നു പരിപാടിയിട്ടവർക്കാകെ ഒരു വൈക്ലഭ്യം, തീരാത്ത നടത്തയെ പറ്റി ഓർത്തപ്പോൾ, വേദാനന്ദിന്റെ നേതൃത്വത്തിൽ മാസ്സ് കട്ട് നടത്തിയാലോ എന്ന് ചിന്തിക്കാതെ ഇരുന്നില്ല. അപ്പോഴാണ് ഗൈഡ് പറഞ്ഞത് ഇത് ചെടികൾ ധാരാളമുള്ള സ്ഥലമല്ല , മറിച്ചു റോക്ക് ഗാർഡൻ ആണ്.
റോക്ക് ഗാർഡൻ എന്താണെന്ന് വലിയ പിടിയുണ്ടായില്ല. റോക്കറി എന്ന് കേട്ടിരിക്കുന്നു, അമ്മയുടെ അനുജത്തി വെള്ളായണി കാർഷിക കോളേജിൽ നിന്നുള്ള ബിരുദധാരിണിയാണ്, അവധിക്കു വരുമ്പോഴുള്ള പുള്ളികാരിയുടെ പല പല പരീക്ഷണങ്ങൾ നേരിട്ട് കണ്ടു ആസ്വദിക്കാനും അനുഭവിക്കാനുമുള്ള അവസരം കിട്ടിയ ഞാൻ മനസ്സിൽ കണ്ടു. റോക്കറി ആവും, പാറകളും,കള്ളിമുൾ ചെടികളും, അതിന്റെ തണ്ടിൽ മുട്ടത്തോടിൽ പടം വരച്ചുകമഴ്ത്തി വെച്ചു മനോഹരമാക്കിയ റോക്കറി.
ഗൈഡ്ചോദിച്ചു, നിങ്ങൾ Civil Engineering വിദ്യാർത്ഥികൾ ആണെന്നല്ലേ പറഞ്ഞത്? അപ്പോൾ Pushparajan പറഞ്ഞു; അതെ, പലതരത്തിലുള്ള നിർമ്മാണ രീതികൾ കാണാനും, പഠിക്കാനും, മാത്രമല്ല പ്രകൃതിയെ പരിരക്ഷിക്കുന്നതു കൂടി കണ്ടു പഠിക്കാനുള്ളതാണീ യാത്ര . ഗൈഡ് തുടർന്നു; നാളെ രാവിലെ നമ്മൾ പോകുന്നത് ശിവാലിക് മലയുടെ താഴ്വാരത്തിൽ സുഖ്നാ തടാകത്തിന്റെ അടുത്തുള്ള സർക്കാറിന്റെ അധീനതയിലുള്ള വനത്തിലേക്കാണ്, ഈ വനവും, നദിയും പരിസ്ഥിതി സംരക്ഷണ മേഖലയായി വര്ഷങ്ങള്ക്കു മുന്നേ വേർതിരിച്ചിരുന്നു, അവിടെയുള്ള മലയിടുക്കുകളിൽ യാതൊരു വിധ നിർമ്മാണങ്ങളും പാടില്ല എന്ന നിയമവും നിലവിൽ ഉണ്ടായിരുന്നു.
ഒരു സർക്കാർ ഉദ്യോഗസ്ഥന്, അതിലുപരി ഒരു സാധാരണ മനുഷ്യന് എന്ത് ചെയ്യാം എന്നുള്ളതിന്റെ പ്രകടമായ ഉദാഹരണമാണ് Chandigarh ലെ -വിശ്വവിഘ്യാതമായ Rock Garden. കെട്ടിടങ്ങളിൽ നിന്ന് കളയുന്ന കുപ്പിയും, ചില്ലും, ഓടും, ടൈൽസും, പിഞ്ഞാണത്തിന്റെ കഷണങ്ങളും, പൈപ്പും, പൊട്ടിയ വാഷ് ബസിനും, ക്ലോസറ്റും എന്ന് വേണ്ട വളപ്പൊട്ടും, ഗ്ലാസ്സും, എല്ലാത്തരം പാഴ്വസ്തുക്കളും ശേഖരിച്ചു, നിഷ്കളങ്കതയും, ലാളിത്യവും, കൂടി കൂട്ടി യോചിപ്പിച്ചു, കണ്ണിനും കരളിനും ആസ്വാദകരമായ ഉദ്യാനമാണ് അദ്ദേഹം സൃഷ്ടിച്ചത്.
Sri Nek Chand, ഇദ്ദേഹം, വരും വരായ്കകളെ പറ്റി ആലോചിക്കാതെ, തന്റെ സ്വപ്നങ്ങളെ പറക്കാൻ അനുവദിച്ച ഭാരതത്തിന്റെ ഒരു പ്രതിഭാശാലി ആണ്.
ഒരു കഷ്ണം കല്ലോ, മണ്ണോ, സിമന്റോ, കമ്പിയോ കയറ്റിക്കൂടാത്ത നിരോധന മേഖലയിൽ സിമെന്റും, കമ്പിയും, കെട്ടിടം പണിക്കു ഉപയോഗിക്കുന്ന വസ്തുക്കളും ഉപയോഗിച്ച് സ്ഥിരമായ നിർമ്മാണ പ്രവർത്തികൾ രണ്ടു ദശാബ്ദകാലത്തോളം ഒരാൾ പണിതിരുന്നു എന്ന് ഭരണാധികാരികൾ, അറിഞ്ഞപ്പോഴേക്കും വളരെ വൈകിയിരുന്നു.
ഉദ്യാനത്തിൽ കയറിയപ്പോൾ ഒരു കാര്യം ബോധ്യമായി, കൂട്ടമായി നടന്നു കാണാൻ പറ്റുന്ന കാഴ്ചയല്ല എന്റെ മുന്നിലുള്ളത്, തനിയെ സമയമെടുത്ത് കണ്ടാലേ ഈ വലിയ മനുഷ്യന്റെ ക്ഷമയുടെ അളവ് മനസ്സിലാക്കാൻ പറ്റൂ. കടയിൽ നിന്ന് വാങ്ങുന്ന കളിക്കോപ്പുകൾ കൂട്ടിയോജിപ്പിക്കാൻ മടിയുള്ളവരുടെ ഇടയിലാണ് ഞാൻ. അങ്ങനെ ഇരിക്കെ ഇക്കണ്ട കുപ്പിവളപ്പൊട്ടുകൾ പോലെയുള്ള ശതകോടി കുട്ടി കുട്ടി സാധനങ്ങൾ കൊണ്ട് എങ്ങനെ ആണിത്ര അധികം പ്രതിമകൾ പണിഞ്ഞത്. ആയിരകണക്കിന് മനുഷ്യരൂപങ്ങളും, പല തരം മൃഗങ്ങളും പക്ഷികളും, മരങ്ങളും, പൂക്കളുമൊക്കെ വരിവരിയായി നിൽക്കുന്ന ഉദ്യാനം. പല ഭാവത്തിലും രൂപത്തിലുമുള്ള കല്ലുകൾ വേറെ, ഇടയ്ക്കിടെ വെള്ള ചാട്ടങ്ങൾ, നടക്കുന്ന പാതയുടെ രണ്ടുവശത്തും പലതരം പ്രതിമകൾ കാലാൾപടപോലെ നിൽക്കുന്നു; മലയിടുക്കിൽ കൂടെ നടന്നു പോകുന്ന അനുഭൂതിയാണ് നമ്മൾക്ക് ഉണ്ടാവാറ്.
കേരളത്തിലാണേൽ ഇതൊരിക്കലും നടക്കില്ല കാരണം എപ്പോൾ ആര് പാരവെച്ചെന്നു ചോദിച്ചാൽ മതി. ഇദ്ദേഹം ആരുമറിയാതെ ഏക്കറു കണക്കിനുള്ള നിരോധിത മേഖലയിൽ “വിസ്മയം” എന്ന് മാത്രം വിശേഷിപ്പിക്കാവുന്ന ഉദ്യാനം പടുത്തുയർത്തി എന്ന് വിശ്വസിക്കാനായില്ല. നമ്മൾ പാഴാക്കുന്ന പലതിനെയും എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ചിന്തിപ്പിക്കുന്ന ഒരു ഉദ്യമം. ഇതിനെപറ്റി പുറത്തറിഞ്ഞപ്പോഴേക്കുംപൊതുജന അഭിപ്രായം മുൻനിർത്തി ഈ ഉദ്യാനം പൊളിക്കണ്ട എന്ന് സർക്കാർ തീരുമാനിച്ചു, അദ്ദേഹത്തിനെ ആദരിക്കയും ചെയ്തു. നിയമപ്രകാരം ഈ ഉദ്യാനം പൊട്ടിച്ചു നിലംപരിശാക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം വളരെ വളരെ വലുതായേനെ, സിമെന്റും, കമ്പിയും, മണ്ണും ഉപയോഗിച്ചാണ് Nek Chand ഈ ഉദ്യാനം പണിഞ്ഞത്.
ഒരാളുടെ ജീവൻ എടുക്കുന്നത് തെറ്റാണു പാപമാണ്, എന്നാൽ യുദ്ധത്തിൽ നമ്മൾ ചെയ്യുന്നതുഎതിരാളികളുടെ ജീവൻ ഒടുക്കുക എന്നതാണ്.
ചില പ്രവർത്തികളുടെ ഉദ്ദേശ ശുദ്ധി എനിക്ക് പലപ്പോഴും മനസ്സിലാകാറില്ല .
എന്റെ ചെറുപ്പത്തിൽ കോഴിയെ കൊല്ലുമ്പോൾ, കൊല്ലുന്നത് പാപമല്ലേ എന്ന് ചോദിക്കുമ്പോൾ ‘അമ്മ പറയും കൊന്നാൽ പാപം തിന്നാൽ തീരുമെന്ന്!!!
Nek Chand ഗുരുക്കന്മാരില്ലാതെ സ്വയം പഠിച്ചെടുത്തതാണീ കല. ഇങ്ങനെ ഉള്ള കലാരൂപത്തിന് ഒരു പേരുണ്ട്, Outsider Art, മാത്രമല്ല ലോകത്തിന്റെ പലഭാഗത്തും ഇത്തരം സൃഷ്ടികളുടെ പ്രദര്ശനങ്ങളും നടക്കാറുണ്ട്.
എഴുപതുകളിൽ അമേരിക്കയിൽ അലയടിച്ച മുദ്രവാക്യമാണ് Reduce, Reuse, Recycle. മനുഷ്യ കുലത്തീന് സുസ്ഥിരമായ ഒരു ജീവിതം നൽകാനായി, പ്രകൃതിയെ പരിരക്ഷിക്കാനായി, നമ്മുടെ ഭാവി തലമുറയ്ക്ക് വേണ്ടി ഭൂമിയെ നിലനിർത്തുന്നതിന് കണ്ടുപിടിച്ച ആദര്ശസൂക്തം. ഇതിനൊക്കെ എത്രയോ വര്ഷങ്ങള്ക്കു മുന്നെയാണ് Nek Chand റോക്ക് ഗാർഡൻ ഉണ്ടാക്കിയത്. Recycle, Reuse എന്ന രണ്ടു തത്വങ്ങൾ പാലിച്ചുകൊണ്ട്, കോടാനുകോടി ആളുകൾ വന്ന്, കണ്ട്, ആസ്വദിച്ച്, മനസ്സിലേറ്റി കൊണ്ട് പോകുന്ന വൈവിധ്യമാർന്ന ഓർമ്മകളുടെ സംഗമ സ്ഥാനമാക്കുകയായിരുന്നു അദ്ദേഹം..
വീണ്ടുമൊരിക്കൽ കൂടി Chandigarh-ൽ പോകാൻ പറ്റിയിട്ടില്ല. പക്ഷെ എന്നെ അതിശയിപ്പിച്ച ഒരനുഭവം ഉണ്ടായത് സ്വിറ്റസർലണ്ടിലെ Lausanne-ലാണ്. രണ്ടു ദശാബ്ദകാലത്തിനു ശേഷം വീണ്ടും Nek Chand-ന്റെ Rock Garden-ലെ പ്രതിമകൾ കാണാൻ തരപ്പെട്ടു. അതൊരു ചെറിയ ജീവിത കഥയാണ് എൺപതുകളുടെ അവസാനം Zambia-യിൽ നിന്ന് ബോംബയിൽ വിമാനം ഇറങ്ങി , തിരുവന്തപുരത്തേക്കുള്ള വിമാനത്തിൽ കയറാൻ ചെന്നപ്പോൾ ഞങ്ങൾ കുറെ പേരുടെ റിസർവേഷൻ ഇന്ത്യൻ എയർലൈൻസ് മറ്റാർക്കോ മറിച്ചു വിറ്റിരിക്കുന്നു, നമ്മുടെ നാട് കാണാൻ പുറപ്പെട്ട സ്വിസ് ദമ്പതികൾ ആകെ ചുറ്റി, വേറെ കുറച്ചു പേരുമായി മുൻകൂട്ടി തീരുമാനിച്ചുറച്ച പരിപാടികൾ എല്ലാം താറുമാറായ അവർ വിഷമിച്ചു നില്കുന്നത് കണ്ടപ്പോൾ, ഞാൻ അവരുമായി പരിചയപെട്ടു, എന്തെങ്കിലും ചെയ്യാം കേരളമല്ലേ വിഷമിക്കണ്ട എന്ന് പറഞ്ഞു അടുത്ത ദിവസം ഞങ്ങൾ ഒരുമിച്ചു യാത്ര ആയി. തിരുവനന്തപുരത്തു എത്തിയതും ഞങ്ങൾ ഒരു കാര്യം തീരുമാനിച്ചു, എല്ലാവരും കൂടി കൊല്ലത്തുള്ള എന്റെ വീട്ടിലേക്ക് പോകാൻ.
എന്റെ വീട്ടിൽ താമസിച്ചു കേരളത്തിന്റെ അങ്ങോളം ഇങ്ങോളം പോകാമെന്നായി. Marie Christian Marville അതാണ് അവരുടെ പേര്, ഒരു സ്കൂൾ ടീച്ചർ, ഭർത്താവ് Zurich-ൽ ഒരു Restaurant നടത്തുന്നു. പിന്നെ കുറെ ദിവസം വീട്ടിൽ നല്ല ബഹളമായിരുന്നു, അതിരാവിലെ പുള്ളിക്കാരൻ അടുക്കളയിൽ കയറും, ഓരോന്ന് ഉണ്ടാക്കുന്നത് കാണാൻ ഇഡ്ഡ്ലി വെള്ള തലയണ, പൂരി ബ്രൗൺ തലയണ ഇങ്ങനെ ഓരോ പേരിട്ടു നമ്മുടെ ഭക്ഷണം ആസ്വദിച്ചും, കേരളത്തിലെ കാഴ്ചകൾ കണ്ടും അവർ ഒരു മാസം വീട്ടിൽ നിന്നു. നമ്മളുടെ നാല് നേരത്തെ ആഹാരരീതി അവർക്കൊരു അതിശയമായിരുന്നു. നാല് നേരം എന്നുള്ളതല്ല, ഓരോ നേരവും പലതരം വിഭവങ്ങളോട് കൂടി വയറു നിറയെ കഴിക്കുന്ന രീതി. നാല് മണിക്കുള്ള എണ്ണപലഹാരങ്ങൾ പലതും പുള്ളിക്കാരൻ ഉണ്ടാക്കാൻ പഠിച്ചു; തിരികെ ചെല്ലുമ്പോൾ പരീക്ഷിക്കാൻ, മുളകിന്റെ അളവ് മാത്രം കുറയ്ക്കും എന്ന് പ്രത്യേകം പറഞ്ഞു. ഞാൻ എണ്ണ പലഹാരത്തിന്റെ ആളല്ല, ഏത്തക്കാപ്പം ഉണ്ടാക്കുന്ന ദിവസം ,എനിക്ക് ‘അമ്മ ചെയ്തു തരാറുള്ളത് , നല്ല പഴുത്ത ഏത്തക്ക നായുടെ നാക്കുപോലെ ഘനം കുറച്ചു മുറിച്ചിട്ട്, നല്ല പശുവിൻ നെയ്യിൽ ഇങ്ങനെ അങ്ങോട്ടുമിങ്ങോട്ടുമിട്ടു മൂപ്പിച്ചിട്ടു ഇച്ചിരി പഞ്ചസാരയും വിതറി തരാറാണ്; മണവും രുചിയും ഒന്ന് വേറെ തന്നെയാണ്. അവരും ഇത് കഴിച്ചു, ഇഷ്ടപ്പെട്ടു.
എഴുത്തിലൂടെ ഞങ്ങൾ ബന്ധം തുടർന്നു. വര്ഷങ്ങള്ക്കു ശേഷം ഞാൻ അവരെ കാണാൻ പോയി, സ്കൂളിൽ നിന്ന് റിട്ടയർ ചെയ്തിട്ട് അവർ ഒരു മ്യൂസിയത്തിൽ ജോലിചെയ്യുക ആയിരുന്നു. അങ്ങനെ ആണ് ഞാൻ ആദ്യമായി Outsider Art മ്യൂസിയം കാണാൻ ഇടയായത്. അവിടെ വാതുക്കൽ സ്വീകരിക്കാൻ നിൽക്കുന്ന പ്രതിമകൾ കണ്ടപ്പോൾ എന്റെ കണ്ണിലുണ്ടായ തീഷ്ണത കണ്ട് അവർ പറഞ്ഞു. അതെ ഇത് ഇന്ത്യയിൽ, Chandigarh- ലെ Rock Garden-ൽ നിന്നുള്ളവയാണ്. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര അഭിമാനം തോന്നിയ നിമിഷം. ഞാൻ അവരോടു പറഞ്ഞു . ഞാൻ കണ്ടിട്ടുണ്ട് ശരിക്കുള്ള റോക്ക് ഗാർഡൻ അത്ഭുതകരമാണ്, അതിശയകരമാണ്. ഒരു സാധാരണ ഭാരതീയന്റെ കല്പനാശക്തിയും, സർഗ്ഗവൈഭവവും വിളിച്ചോതുന്ന ഉദ്യാനമായി ലോകമാസകലം അംഗീകരിക്കപ്പെട്ടതാണ് Chandigarh-ലെ റോക്ക് ഗാർഡൻ.
Lausanne-ൽ നിറയെ Museum-ങ്ങളാണ്, ഒരു കുട്ടി സ്ഥലം, കുടയില്ലാതെ ആരെയും കാണില്ല മിക്കപ്പോഴും മഴയാണ്, എങ്ങോട്ടു തിരിഞ്ഞാലും തീവണ്ടിപാത.
വൈകുന്നേരം Museum-ത്തിൽ നിന്ന് തിരികെ അവരുടെ വീട്ടിൽ ചെന്നപ്പോൾ എനിക്കൊരു പ്ലേറ്റിൽ ‘അമ്മ തരുന്ന പോലെ ഏത്തക്ക നെയ്യിൽ മൂപ്പിച്ചത് കിട്ടി, ഞാൻ മ്യൂസിയത്തിലെ പ്രതിമ കണ്ട അതെ തീഷ്ണതയോടെ പാത്രത്തിലേക്ക് നോക്കി ഒരു കഷ്ണം എടുത്തു വായിൽ വെച്ചു, ഇവിടെ ഏത്തക്ക കിട്ടില്ല എന്നെനിക്കു നന്നായി അറിയാം. അപ്പോൾ?? ഇതെങ്ങനെ ഒപ്പിച്ചു എന്നായി ഞാൻ; അതേ രുചി, അദ്ദേഹം എനിക്ക് വേണ്ടി ആപ്പിൾ മുറിച്ചു ഉണ്ടാക്കിയതാണ്. ഞാനതു മുഴുവൻ തിന്നു തീർത്തു.
ഇന്ന് ഞാൻ വീണ്ടും ഓർത്തു, കാശ്മീരിൽ കണ്ട, തേൻ പോലെ മധുരമുള്ള ഒന്ന് തൊട്ടാൽ പൊട്ടി നീര് വരുന്ന ആപ്പിളിനെ പറ്റി, ലണ്ടനിൽ മീനും, മാങ്ങയും, തേങ്ങാ അരച്ച് കറി വെക്കുമ്പോൾ മാങ്ങക്കു പകരം ഉപയോഗിക്കുന്ന പച്ച തൊലിയുള്ള മാങ്ങയുടെ അതേ രുചിയുള്ള Apple. Lausanne- ലെ ഏത്തക്ക നെയ്യിൽ മൂപ്പിക്കുന്ന രുചിയുള്ള Apple. അമേരിക്കയിൽ ഒരു ഡോളറിനു ഒരു പൗണ്ട് കിട്ടുന്ന Apple കൊണ്ട്, സ്ഥിരമായി ഉണ്ടാക്കുന്ന Apple Salad.
കുസൃതി ചിരിയോടെ മാത്രം ഓർക്കുന്ന St. Teresas ഹോസ്റ്റലിലെ കന്യാസ്ത്രീകൾ ഒന്നിടവിട്ട ദിവസം ഊണ് കഴിഞ്ഞു തരുന്ന ഉണങ്ങി ചുളുങ്ങിയ ആപ്പിൾ
എന്നിട്ടു അവർ ഞങ്ങളോട് പറയാറുള്ള ഉപദേശം Child Eat; An Apple a day keeps the Doctor away …അതിനു ഞങ്ങളുടെ വക മറുപടിയായ സൂക്ത വാക്യം: If the Doctor is handsome keep the Apple away….
ഈ യാത്ര തുടരുന്നതായിരിക്കും
TKM College of Engineering: Reduce, Recyle, Reuse
Tags:
Prev:TKM College of Engineering: Chalo Chandigarh!Next:TKM College of Engineering: പാളങ്ങളും, പ്ലാറ്റുഫോമുകളുമായി മുന്നോട്ടു
"Let us Live and Let Live"
Latest posts
- 1 Mrs Mary Roy 01/09/2022
- 2 Catch the spill of the pressure cooker with a towel or paper tissue 09/04/2022
- 3 എന്നെന്നും ….സബിത ആന്റി 22/11/2021
- 4 ആൽബിൻ സർ! അദ്ധ്യാപകരുടെ കൂട്ടത്തിലെ ചക്രവർത്തി 12/07/2021
- 5 Child Abuse…. 06/07/2021
Categories
Archives
- September 2022
- April 2022
- November 2021
- July 2021
- June 2021
- October 2020
- July 2020
- May 2020
- April 2020
- March 2020
- February 2020
- January 2020
- December 2019
- November 2019
- October 2019
- September 2019
- August 2019
- July 2019
- June 2019
- May 2019
- April 2019
- March 2019
- February 2019
- January 2019
- November 2018
- October 2018
- September 2018
- August 2018
- July 2018
- June 2018
- May 2018
- April 2018
- March 2018
- February 2018
Tags
#Metoo2RebuildKerala
Appopriate Technology
architecture
attributes of life
Bombay
cinematography
Corona
Covid 19
detailing
discipline
Dr. F. V. Albin
Dr. Verghese Kurien
Erithil
family
Fish
Friends
Goa
Indian Railway
Indian Railways
Janab Thangal Kunju Musaliar
kayamkulam
Kollam
Kunnumkulam
Kunnumpurathu
Love
Memories
Me Too 2 rebuild Kerala
Mohanlal
Nature
neighborhood watch
Nostalgia
Prevention
Rebuild Kerala
relationships
romance
Royal Smiths
sacrifice
school days
social ethics
Suchithra Mohanlal
Sustainability
TKM Colege of Engineering
TKM College Of Engineering
Wisdom
www
Leave A Comment