Bernie Teacher, കഴിഞ്ഞ 35 വർഷത്തിലേറെയായി എന്നെ അന്വേഷിക്കുകയായിരുന്നു. അവസാനം Lekhu-വിന്റെ അനുജത്തി പ്രീതുവിനോ ടു ആരോ പറഞ്ഞു ടീച്ചറിന് ലേഖ കെ നായരും, ബീന എബ്രഹാമും എവിടെ ആണെന്നറിയണം എന്ന് മിണ്ടണം എന്ന്. നമ്പറും കൊടുത്തു.
Lekhu Bernie teacher- നെ വിളിച്ചു, മിണ്ടി , കഴിഞ്ഞ ദിവസം Lekhu എനിക്കും നമ്പർ തന്നു; ഞാൻ സാവിത്രിചേച്ചീ എന്ന് വിളിച്ചപ്പോൾ: ബീന എബ്ഹാം, മൈ ചൈൽഡ് എന്ന് പറഞ്ഞു എന്റെ ആത്മാവിനെ സ്നേഹത്താൽ വീർപ്പുമുട്ടിച്ചു.
ഞങ്ങൾ സ്കൂളിൽ പഠിക്കുമ്പോൾ ചാച്ചാ നെഹ്രുവിന്റെ മകൾ ഇന്ദിര ഗാന്ധിയാണ് പ്രധാന മന്ത്രി. പെൺകുട്ടികളുടെ സ്കൂൾ ആയതു കൊണ്ട് പ്രധാന അദ്ധ്യാപികയായ Sr. Mary Evangelist, Bernie Tteacher, പിന്നെ മിക്ക ടീച്ചറുമാരും സ്ഥിരമായി പറയാറുള്ള കാര്യമാണ് രാജ്യം ഭരിക്കുന്ന നമ്മുടെ പ്രധാന മന്ത്രി ഇന്ദിര പ്രിയദർശിനിയെ പോലെ മിടുക്കിയായി വരണം. പണ്ടൊക്കെ പ്രചോദനം എന്നതിന്റെ നിർവചനം മിക്കപ്പോഴും ഇങ്ങനെ ഉള്ള ഓർമ്മപ്പെടുത്തലുകൾ ആയിരുന്നു.
അവരെ കണ്ടു പഠിക്ക്, അവിടത്തെ കുട്ടിയെ നോക്കൂ ക്ലാസ്സിൽ ഫസ്റ്റ് ആണ്, അങ്ങനെ ഞങ്ങളെല്ലാവരും സ്ഥിരമായി കേട്ട പേരാണ് ഇന്ദിര ഗാന്ധി.
ഇന്നിപ്പോൾ ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഞങ്ങൾക്കൊക്കെ പുള്ളിക്കാരി ഒരു പുലി ആയിരുന്നു. പുള്ളികാരിയോട് ഒരു വല്ലാത്ത പ്രണയം തോന്നിയിരുന്നു. എന്റെ കൈയിലും ഇന്ദിര ഗാന്ധിയുടെ നിറമുള്ള ഒരു ചിത്രമുണ്ടായിരുന്നു, അലമാരയുടെ കതകിന്റെ പാളിക്കുള്ളിൽ പാടുവീഴാത്ത ടേപ്പ് കൊണ്ട് ഒട്ടിച്ചു വെച്ചിരുന്നു , ബോബ് ചെയ്ത മുടി Burgundy saree, തലമുടിയുടെ ഒരു ഇച്ചിരി ഭാഗം മാത്രം നരച്ചിട്ടു, നീണ്ട മൂക്ക്, ചെറിയ ചുണ്ടു, Vanitha Magazine- ൽ അച്ചടിച്ച് വന്ന പടമാണ്.
പുള്ളികാരിയുടെ പ്രഭാഷണപാടവം, ആകർഷകമായ ആകാരം വേഷവിധാനങ്ങൾ, ആഭരണങ്ങൾ ഇതെല്ലം വളരെ വിശേഷപെട്ടതായിരുന്നു, വേഷഭൂഷാതികളോടൊന്നും തന്നെ പ്രത്യേകിച്ച് ഭ്രമം ഇല്ലാത്ത എനിക്കും ഇന്ദിര ഗാന്ധി ഉടുത്തിരുന്ന സാരികളോട് വല്ലാത്ത ഇഷ്ടം തോന്നിയിരുന്നു , എന്റെ ‘അമ്മ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട് എവിടെ നിന്നാണാവോ ഇവർ സാരി വാങ്ങുന്നത്, എന്നോട് കാശ്മീരിൽ നിന്ന് വാങ്ങേണ്ട സാരിയുടെ വിശേഷണങ്ങൾ പറഞ്ഞു തീർന്നപ്പോൾ അമ്മ ഒരു കൂട്ടം പറഞ്ഞു; ഇന്ദിര ഗാന്ധിയുടെ സാരിപോലെ എവിടെ കണ്ടാലും കണ്ണും പൂട്ടി വാങ്ങിക്കോളാൻ.
പള പളാന്നുള്ള നിറങ്ങൾ അവർ ഉപയോഗിച്ചിരുന്നില്ല , അസാധ്യ ശേലുള്ള ബോർഡർ ഉള്ള സാരികൾ. ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം പോകുമ്പോൾ കൈയുള്ള, കഴുത്തു വരെ മറച്ച ബ്ലൗസിട്ട് വളരെ അനായാസമായി തോളിലൂടെ പല്ലു മറിച്ചിട്ടു; തലയിൽ തട്ടമിട്ടു നടക്കുന്ന Indira Gandhi
ലോക നേതാക്കന്മാരുടെ കൂടെ നിന്ന് പ്രസംഗിക്കുന്ന Indira Priyadarshini-യുടെ ഫോട്ടോ പത്രത്തിൽ അച്ചടിച്ച് വരുന്നത് അഭിമാനത്തോടെ നോക്കി നിന്നിട്ടുണ്ട്. വിദേശത്തു പോകുമ്പോൾ കൈയില്ലാത്ത ബ്ലൗസിട്ട്, നല്ല ഉഗ്രൻ kanjeepuram സിൽക്ക് സാരി തോളിൽ ഞൊറിഞ്ഞു വെച്ച് നിൽക്കുന്നത് കാണുമ്പോൾ വലിയ അഭിമാനമായിരുന്നു. ഇന്ത്യയുടെ യശസ്സിനു യാതൊരു കോട്ടവും തട്ടാത്ത പ്രൗഢഘാംഭീര്യമായ വേഷവിധാനങ്ങളാണ് ധരിച്ചിരുന്നത്, ഇന്ത്യയുടെ പ്രതാപവും, മഹത്വവും വിളിച്ചോതുന്ന ശൈലി , സാരി മാത്രമല്ല Pashmeena Shawl-കൾ. ആഭരങ്ങൾ, എല്ലാം തന്നെ കുലീനവും വിശിഷ്ടവും എന്നാൽ നാഗരികവും ആയിരുന്നു. രുദ്രാക്ഷ മാല, വലിയ Coral മുത്ത് മാല ഇതൊക്കെ ധരിച്ചു, തല ഉയർത്തി നടന്ന വീര ശൂര സാമർത്യക്കാരി. ഇതുപോലെ പ്രാപ്തിയുള്ള, ഒരു വനിതാ നേതാവിനെ ഞാൻ വേറെ കണ്ടിട്ടില്ല. ഇനി എത്ര സംവത്സരങ്ങൾ കാത്തിരിക്കണം എന്നറിയുകയുമില്ല. പുള്ളിക്കാരി ഒരു സംഭവം ആയിരുന്നു പറയാതെ വയ്യ. മിടുക്കുള്ളവരെ അംഗീകരിക്കാൻ പഠിപ്പിച്ച എന്റെ ഗുരുക്കന്മാർക്കു നന്ദി.
കക്ഷി രാഷ്ട്രീയമോ ആശയ പൊരുത്തക്കേടോ ഒന്നും ഒരു പ്രശ്നമല്ലായിരുന്ന, ഉള്ളത് ഉള്ളത് പോലെ പറഞ്ഞു ചെത്തി നടന്ന വിദ്യാഭ്യാസ കാലം. രാഷ്ട്രീയം അല്ല പറയുന്നത്, നേതൃത്വമാണ്.
Jawahar തുരങ്കം വരെ ശ്രീനഗറിൽ നിന്നുള്ള റോഡ് കുത്തനെ ഉള്ള കയറ്റമായിരുന്നു, അവിടെ നിന്ന് ജമ്മുവിലേക്കു ഇറക്കമാണ്; അപ്പോൾ അത് വരെ മാനം മലകളുടെ നിറുകയിൽ മുത്തം വെക്കുന്നത് കണ്ടവർ കുത്തനെ ഉള്ള താഴ്വാരങ്ങളും താഴോട്ടൊഴുകുന്ന നദികളും കാണാൻ തുടങ്ങി.
കുറച്ചു മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വണ്ടി Patnitop-ൽ എത്തി. Guide അപ്പോഴേക്കും വിളിച്ചു പറഞ്ഞു ഇവിടെ അരമണിക്കൂറോളം വണ്ടി നിർത്തിയിടുന്നതായിരിക്കും, ഭക്ഷണം കഴിക്കാം അത്യാവശ്യം കുളിമുറിയിൽ പോകാം. വണ്ടി റോഡിൻറെ ഓരം ചേർന്ന് ഒരു വലിയ മൈതാനത്തിലേക്കു കയറി, ഞങ്ങളുടെ ബസ് പോലെ ഇഷ്ടം പോലെ ബസുകൾ ,ലോറികൾ, ടെമ്പോകൾ, പിന്നെ മിലിറ്ററി വണ്ടികൾ നിരന്നങ്ങനെ കിടക്കുന്നു. വണ്ടി നിർത്തി ഞങ്ങൾ ഓരോരുത്തരായി ഇറങ്ങാൻ തുടങ്ങി.
ഫുട്ബോര്ഡില് നിന്ന് താഴേക്കിറങ്ങാനും ഒരു മിലിറ്ററി ജീപ്പ് വണ്ടിയുടെ വാതിലിന്റെ അടുത്തായി വന്നു നിന്നു, ഞാൻ നോക്കിയപ്പോൾ അയ്യപ്പന്മാരെ പോലെ 2 ഓഫീസറുമാർ. ഞാൻ ബസിന്റെ പടിയിറങ്ങിയപ്പോൾ അതിലൊരാൾ ജീപ്പിൽ നിന്നിറങ്ങി എന്റെ അടുത്തേക്ക് വന്നു, എന്റെ ഇളയ അമ്മാച്ചൻ. എന്റെ രായിച്ചായൻ. ഞാൻ അഭിമാനത്തോടെ, ആഹ്ലാദത്തോടെ രായിച്ചായനെ ബസിന്റെ മുന്നിലായി നിൽക്കുന്ന ജോൺ ചെറിയാൻ സാറിനെ പരിചയപെടുത്താനായി കൊണ്ട് പോയി. താടിയും വളർത്തി ആർമി ഉടുപ്പുമിട്ടു നിൽക്കുന്ന ആളിനെ കണ്ടു സാറിന്റെ മുഖത്ത് സംശയത്തിന്റെ നിഴൽ പരന്നു.
അപ്പോൾ രായിച്ചായൻ സാറിനോട് പറഞ്ഞു: സർ, കഴിഞ്ഞ കുറെ മാസങ്ങളായി ഞങ്ങൾ ഇന്ത്യയുടെ അതിർത്തി കാക്കാനായി ഇവിടെ ഏറ്റവും ഉയരം കൂടിയ മലമുകളിലെ ഒരു post-ലായിരുന്നു, ഇവിടെ മാത്രം ഞങ്ങൾക്ക് താടി വളർത്താനുള്ള അനുവാദം ഉണ്ട്; ഇപ്പോൾ തിരികെ ബേസ് ക്യാമ്പിലേക്ക് പോകുന്ന വഴിയാണ്, നിങൾ വരുമെന്ന് അറിയാമായിരുന്നതിനാൽ ഞാൻ കാണാൻ വന്നതാണ്. ശ്രീനഗറിൽ നിന്ന് പുറപ്പെടുന്ന വിനോദസഞ്ചാരികളുടെ ബസുകളെല്ലാം കൃത്യമായി ഈ സമയത്താണിവിടെ സ്ഥിരമായി എത്താറുള്ളത്.
ഈ സ്ഥലം തിരഞ്ഞെടുക്കാൻ കാരണം വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ കൂടുതലുള്ള ഇടം ആണ്. മാത്രമല്ല പേരുകേട്ട പലതരത്തിലുള്ള പകോറ, അതിൽ വിശേഷപ്പെട്ട പനീർ പകോറ, പ്രത്യേക രുചിയിലുള്ള ചമ്മന്തി എന്ന് വേണ്ട വായിൽ കപ്പലോടിക്കാൻ പോകും വിധം വെള്ളം വരുന്ന വിഭവങ്ങൾ കിട്ടുന്ന സ്ഥലം; വീടുകളിൽ ഉണ്ടാക്കുന്ന ചീസ് ഉപയോഗിച്ചാണിത് ഉണ്ടാക്കാറ്, ഇവിടെ നിർത്താതെ ഒരു വണ്ടിയും ശ്രീനഗറിൽ നിന്ന് ജമ്മുവിലേക്കോ തിരിച്ചോ പോകാറില്ല.
ആദ്യം നമുക്ക് ചായ കുടിക്കാം എന്ന് പറഞ്ഞു ഞങ്ങളെ ഓഫീസർസ് കയറാറുള്ള ഒരു ചായക്കടയിലേക്ക് കൊണ്ടുപോയി, ഹിന്ദിയും പ്രാദേശിക ഭക്ഷണത്തിന്റെ വിശേഷവും നന്നായി അറിയാവുന്ന പുള്ളിക്കാരൻ, ലോകത്തെവിടെയും കിട്ടാത്ത, വായിൽ വെള്ളമൂറുന്ന ചീസ് പകോറയും ചൂട് ചായയും കടക്കാരനോട് ആവശ്യപ്പെട്ടു. പാൽ തിളപ്പിച്ചതിൽ അധികം വെള്ളം ചേർക്കാതെ ചായപ്പൊടി ഇട്ടുണ്ടാക്കുന്ന ചായ ആണിവിടെ കിട്ടുന്നത്
ഏതു ദിവസമാണ് ഞാൻ Srinagar- ൽ നിന്ന് ജമ്മുവിലേക്കു പോകുമെന്നുള്ള വിവരം രായിച്ചായനെ കൃത്യമായി അറിയിച്ചിരുന്നു. എന്നെ കാണാൻ വരാൻ പറ്റുമോ ഇല്ലയോ എന്നറിയില്ലാത്തതു കൊണ്ട് മുൻകൂട്ടി പറഞ്ഞില്ല എന്നേയുള്ളൂ. തന്റെ ജോലിയുടെ ഈപ്രത്യേക സാഹചര്യത്തെ പറ്റി രായിച്ചായൻ സാറിനോട് വിശദീകരിച്ചു. സാറ് ആത്മഗതമെന്നോണം പറഞ്ഞു അപ്പോൾ Beena NH44- റും വിട്ടില്ല.
പട്ടാളക്കാരുടെ കഥകൾ കേൾക്കാൻ ഞങ്ങൾക്കെല്ലാം വലിയ ഉത്സാഹമായിരുന്നു.
അതിർത്തി കാക്കുന്ന നമ്മുടെ യോദ്ധാക്കളുടെ സാഹസികതയുടെ കഥകൾ. നിർബന്ധിച്ചപ്പോൾ ഹിമാലയത്തിലെ ക്യാമ്പിനെ പറ്റി അതായതു താമസവും ജീവിതവും കുറച്ചു വിവരിക്കാമെന്നായി
ഇന്ത്യയുടെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് -ലേ കമാന്റന്റ് ആണ് പുള്ളിക്കാരൻ, ഹിമാലയ സാനുക്കളിലെ ഏറ്റവും ഉയരം കൂടിയ, അതായതു സമുദ്രനിരപ്പിൽ നിന്നു 22000 ft ഉയരത്തിലാണ് ഇവരുടെ post ഉള്ളത്, ശത്രുരാജ്യത്തിലെ അല്ലെങ്കിൽ പോട്ടെ അയൽ രാജ്യത്തിലെ ആരെങ്കിലും ഞ്ഞൂഴ്ന്നു കയറിയാൽ കാണാൻ പാകത്തിനുള്ള ഉയരത്തിലാണ് ഈ post. ദോഷം പറയല്ലല്ലോ അയൽ രാജ്യക്കാരനും ഇതേ പോലെ തന്നെ ഒരിടത്തായിരിക്കും. ഞാൻ പലവട്ടം ചോദിച്ച ചോദ്യം വീണ്ടും ചോദിച്ചു ,
രായിച്ചയാ അപ്പൊ അവർക്കു കാണാൻ പറ്റില്ലേ നിങ്ങളെ? പറ്റും ഞങ്ങൾക്ക് രണ്ടു കൂട്ടർക്കും നന്നായി അറിയാം ആരെവിടെ ആണെന്ന്.
സത്യത്തിൽ ഞങ്ങൾക്കെല്ലാം അറിയണ്ട കുറച്ചു അടിസ്ഥാനപരമായ ചോദ്യങ്ങൾ ചോദിച്ചു,
ഈ മഞ്ഞിലൂടെ, എവിടെ നോക്കിയാലും വെളുത്തു പരന്നു കിടക്കുന്ന ഐസിലൂടെ എങ്ങനെ ഉയരങ്ങളിൽ എത്തിപ്പെടും. പിന്നെ എങ്ങനെയുള്ള ഇടത്തിലാണ് താമസം?
വെള്ളം മുതൽ എല്ലാം മരവിക്കുന്ന ഈ തണുപ്പത്തുവെട്ടവും, വെളിച്ചവും ഇല്ലാത്ത രാപ്പകലുകളിൽ എങ്ങനെ ജീവിക്കും, വെള്ളം ദ്രാവക രൂപത്തിൽ ഇല്ലാത്തിടത്തു എങ്ങനെ കുളിക്കും, നനയ്ക്കും, പ്രാഥമിക ആവശ്യങ്ങൾക്കുള്ള ഏർപ്പാട് എന്താണ്. മരവിച്ചു കോച്ചാതെ എങ്ങനെ 24 മണിക്കൂറും ഇരിക്കും.
സോയിൽ മെക്കാനിക്സിന്റെ ഉസ്താദായ John Cherian സാറിനു അപ്പോൾ അങ്ങ് ആകാശം മുട്ടെ നിൽക്കുന്ന മലനിരകളിലെ മണ്ണിനെ പറ്റിയും ആ മണ്ണിന്റെ ലോഡ് ബെയറിംഗ് പ്രാപ്തിയെ പറ്റിയും എങ്ങനെയുള്ള കെട്ടിടത്തിലാണ് ഇവർ താമസിക്കുന്നത് എന്നൊക്കെ അറിയാനുള്ള ജിജ്ഞാസ ആയി.
എന്നാൽ പിന്നെ പരിമിതമായ സമയത്തിനുള്ളിൽ ഗുളിക പരുവത്തിൽ കുറച്ചൊക്കെ പറയാമെന്നായി രായിച്ചായൻ; അവരുടെ പ്രത്യേകമായ ജീവിത രീതിയെ പറ്റി പറഞ്ഞു തുടങ്ങി…
ഈ യാത്ര തുടരുന്നതായിരിക്കും ..
Leave A Comment