എന്റെ കോളേജ്
ഇത് തുടങ്ങിയത് ഒരു കൂട്ടായ്മയുടെ ഭാഗമായിട്ടല്ല
ഒരു സംഘടനയുടെയും ഭാഗമായിട്ടല്ല
ജാതിയുടെയോ മതത്തിന്റെയോ ഭാഗമായിട്ടല്ല
ഒരു സാധാരണ ഭാരതപൗരൻ
ഒരു കച്ചവടക്കാരൻ
സാങ്കേതിക വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത പച്ചയായ ഒരു കൊല്ലങ്കാരൻ മലയാളി
Delhi-യിലെ ചുവപ്പു കോട്ടയെ ഓർമിപ്പിക്കുന്ന മുഗൾ സാമ്രാജ്യത്തിന്റെ പ്രൗഢിയും ഘാംഭീര്യവും ഉൾക്കൊണ്ട് നിർമ്മിച്ച സൗധം അതാണ് എന്റെ കോളേജ് .
ചുവപ്പു കോട്ടയിലെ കോഹിനൂർ രത്നം ശീമക്കാർ തട്ടിക്കൊണ്ടു പോയിട്ടെത്രയോ കൊല്ലങ്ങൾക്കു ശേഷം .. പണിഞ്ഞ ഈ സൗധം
കമ്പികെട്ടിലെ ജനാബ് മുസലിയാരുടെ മനസ്സിന്റെ ശുദ്ധിയാണ്
ആയിരക്കണക്കിന് രത്നങ്ങളെ ചെത്തിമിനുക്കി തിളക്കമാർന്നതാക്കിയ വിശ്വവിഖ്യാതമായ TKM കോളേജ് സ്ഥാപിച്ച മുസ്ലിയാരുടെ മനസ്സിന്റെ ശുദ്ധിക്കു മുന്നിൽ ഞാൻ ശിരസ്സ് നമിക്കുന്നു
എന്നും ഇന്നും എപ്പോഴും നന്ദിയോടെ പ്രാർത്ഥനയോടെ അല്ലാതെ ഓർക്കാൻ പറ്റില്ല ആ വലിയ മനുഷ്യനെ പറ്റി
കോളേജിൽ ചേരുന്നതിനു മുന്നേ അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള പലരുമായി സ്നേഹബന്ധമുണ്ടായിരുന്നു എന്റെ കുടുംബത്തിന്. കൊല്ലം അങ്ങനെയാണ് എല്ലാവര്ക്കും എല്ലാവരെയും അറിയാം ജാതി മത ഭേദമില്ലാതെ എല്ലാവരും ഒത്തു വാഴുന്ന ഒരു നാടാണ് കൊല്ലം.
ഞങ്ങളുടെ ട്രഷറർ കമാൽ അങ്കിൾ, പുള്ളിക്കാരന്റെ ഭാര്യ ജമീല ആന്റി, അന്നൊക്കെ അങ്ങനെ ആണല്ലോ അപ്പന്റെയും അമ്മയുടെയും കൂട്ടു കാരെ വിളിക്കുക ആന്റി, അങ്കിൾ , അവരുടെ മക്കൾ അമീന, സൈദാ, ഫൈസൽ – എന്റെ അനിയൻ ഞങ്ങളെല്ലാവരും കളിച്ചു വളർന്ന കുട്ടികാലം –
ബീനചേച്ചി കമ്പികെട്ടിൽ ഞങ്ങൾ കുട്ടികളെ എല്ലാം താറാവ് ക്കൂട്ടങ്ങളെ വെള്ളത്തിലിറക്കുന്ന പോലെയാ കുളിക്കാൻ കൊണ്ടുപോകണേ
സയ്ദാ പറഞ്ഞത് 18 കൊച്ചുമക്കൾ എന്നാണ് എന്റെ ഓർമ്മ തെറ്റാം ഇത് 1970 ലാണ്
അന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല അവിടെ പഠിക്കാൻ ചേരുമെന്ന് …..
അദ്ദേഹത്തിന് കച്ചവടത്തിലെ ലാഭം കൂട്ടാൻ പുതിയ കശുവണ്ടി കമ്പനി തുടങ്ങാമായിരുന്നു
പുതിയ സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങാമായിരുന്നു
പക്ഷെ അദ്ദേഹം ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി
കൊല്ലത്തു കരിക്കോട്ടു , പണ്ടൊക്കെ പാലത്തിന്റെ മുകളിലൂടെ നടന്നു പോയാൽ പിടിച്ചു കോളേജിൽ ചേർത്ത് എഞ്ചിനീയറിംഗ് പഠിപ്പിയ്ക്കും എന്ന് പറഞ്ഞ കാലം ഉണ്ടായിരുന്നു 1958 -ൽ
ഇന്ന് ലോകത്തിന്റെ ഏതു കോണിൽ ചെന്നാലും
അന്റാർട്ടിക്കയിലെ മഞ്ഞു പാളികളിലെ ഭാരതത്തിന്റെ കേന്ദ്രത്തിൽ ചെന്നപ്പോഴും, അലാസ്കയിലെ Glaciers -ന്റെ മുകളിലെ കൂടാരത്തിലെ ഉദ്യോഗസ്ഥനെ കണ്ടപ്പോഴും, Kirkines, Norway -ലെ Northern Lights (Aurora Borealis) കണ്ടു കണ്ണ് തള്ളിയപ്പോഴും അഭിമാനത്തോടെ പറഞ്ഞു ഞാൻ പഠിച്ചത്
TKM College of Engineering -ലാണ് എന്റെ കൊല്ലത്തെ മുസ്ലിയാരുടെ കോളേജിൽ
ഞങ്ങൾ കോഹിനൂർ രത്നങ്ങളാണ്
ഇന്നിപ്പോൾ ജാതിയുടെയും, മതത്തിന്റെയും പേരിൽ TKM -ൽ പഠിച്ചവർ ഓരോ അഭിപ്രായങ്ങൾ പറഞ്ഞു ചേരി തിരിയുമ്പോൾ
ഞാനോർക്കും ;
“ജനാബ് തങ്ങൾ കുഞ്ഞു മുസലിയാർ”
താങ്കൾ ഈ കോളേജ് തുടങ്ങിയപ്പോൾ
ജാതി നോക്കിയിരുന്നു വെങ്കിൽ
ഞങ്ങളാരും ഞങ്ങൾ ആവില്ലായിരുന്നു
അങ്ങയുടെ മനസ്സിന്റെ പുണ്യത്തിൽ നിന്ന് ആർജ്ജവം കൊണ്ട് ഇന്നത്തെ കുട്ടികൾ
ജാതിക്കും മതത്തിനും ചേരി പോരുകൾക്കും അതീതമായി വളരട്ടെ
Diamond Jubilee …. വർഷത്തിൽ
1 comment(s)