നാലാം നാൾ കാഥികൻ ഒന്ന് വിശ്രമിക്കാൻ തീരുമാനിച്ചു, അപ്പോഴാണ് സ്ഥാനാർഥി തല തല്ലി കൊണ്ട് വന്നത്, ഇന്ന് ഇവന്മാർക്ക് ലാലുണ്ണി കഥകൾ കേൾക്കണം പോലും
അങ്ങനെ കാഥികൻ ചെറു പുഞ്ചിരിയോടെ ലാലുണ്ണി കഥ പറയാൻ തുടങ്ങി.
ലാലുണ്ണിയുടെ ചേട്ടൻ എഞ്ചിനീയറിംഗ്-ന് ചേർന്നപ്പോൾ വീട്ടിലും നാട്ടിലും അതൊരു വലിയ സംഭവമായിരുന്നു. പഠിക്കുന്നതിലും കൂടുതൽ നേരം പടം വരച്ചു കളിക്കുന്നു എന്ന പരാതി , പോരാഞ്ഞിട്ട്, ചേട്ടനെ കണ്ടു പടിക്കെടാ, അവൻ ആരാ
ഇതെല്ലം കേട്ട് മടുത്ത ലാലുണ്ണി ഒന്ന് തീരുമാനിച്ചു. എങ്ങനെയും കണക്കു ഗ്രൂപ്പ് എടുത്തിട്ട് നല്ല മാർക്ക് വാങ്ങി എഞ്ചിനീറിങ്ങിനു ചേരണം
ചേട്ടൻ പഠിക്കുന്ന കോളേജിൽ തന്നെ ചേരണം. പ്രീ ഡിഗ്രി പരീക്ഷ കഴിഞ്ഞതും നല്ല മാർക്കും, ക്ലാസും കിട്ടി. അങ്ങനെ വീട്ടിലുള്ള എല്ലാവരെയും ഞെട്ടിച്ചു എഞ്ചിനീയറിംഗ് അഡ്മിഷൻ വാങ്ങി.
അതോടെ ലാലുണ്ണി വീട്ടിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായി. ചേട്ടൻ പെട്ടെന്നങ്ങു ശൂ ആയ പോലെ
അച്ചൻ കാശെല്ലാം ചേട്ടനെ ഏല്പിക്കും, ലാലുണ്ണി എന്നും എല്ലാവര്ക്കും കുഞ്ഞുണ്ണി. എല്ലാ ഫീസും ചേട്ടൻ നേരിട്ടടക്കും, വീട്ടിൽ പോകുമ്പോഴും വരുമ്പോഴും കൂടെ കൂടും. എല്ലാത്തിനും നിയന്ത്രണം
ലാലുണ്ണി എന്നും പ്രാർത്ഥിച്ചു ചേട്ടന്റെ പരീക്ഷ എളുപ്പം വരണേ എന്ന്, പെട്ടെന്ന് എഞ്ചിനീയർ ആയി ഇവിടുന്നു ഒന്ന് പോയി കിട്ടണേഎന്ന്.
Drawing Sheets വളരെ മനോഹരമായി എളുപ്പന്നു വരച്ചു തീർക്കുന്ന ലാലുണ്ണിയെ സഹമുറിയന്മാർ ശ്രദ്ധിക്കാൻ തുടങ്ങി , അംഗീകാരത്തിന് വേണ്ടിയുള്ള പോരാട്ടവും, വീട്ടുകാർ കൊടുക്കുന്ന കാശ് കൈയ്യിലെത്താനുള്ള കാലതാമസവും, എല്ലാം കണക്കിലെടുത്തു എക്കാലത്തെയും നയതന്ത്രജ്ഞന്മാർ ഒരു പരിപാടി ഇട്ടു. വര തീരെ വരാത്ത, അതിനൊന്നും സമയം കണ്ടെത്താൻ കഴിയാത്ത എല്ലാവര്ക്കും ലാലുണ്ണി ഒരത്താണി ആയി. കേവലം കുറച്ചു ജോർജ്കുട്ടി
ലാലുണ്ണി വരകളുടെ യൂബർ ആയി. പണ്ടത്തെ പോലെ കാശെന്നും പറഞ്ഞു ചേട്ടനെ ശല്യപെടുത്താറില്ല, കൊച്ചാപ്പിയുടെ കടയിലെ ഒരു സ്ഥിരം പറ്റുകാരനും ആയി. ലാലുണ്ണിയുടെ മാറ്റം കണ്ടിട്ട് ചേട്ടനൊരു പിടിയും കിട്ടിയില്ല .
അന്നത്തെ കൂട്ടുകാർ, ആരും ആരെയും ഒറ്റാത്ത ആത്മബന്ധം
ഹോസ്റ്റലിലെ എല്ലാ മുറിയുടെയും വാതിലിന്റെ മുകളിലായി ഒരു കൊട്ടതേങ്ങാ കടക്കാൻ മാത്രം വീതിയുള്ള ഒരു ജാളിയുണ്ട്. ഉദ്ദേശം രണ്ടര അടി വീതിയിൽ ഒരു ജാളി. അവിടെ സഹ മുറിയന്മാരുടെ പേരെഴുതി വെക്കലാണ് പതിവ്
ഹോസ്റ്റലിൽ ചേരുന്ന ഉടനെ അല്ല., ഒന്ന് മെരുങ്ങി കഴിയുമ്പോൾ കലാമോ, ഹനീഫയോ വന്നുപറയും ഇനി പേര് വെച്ചോളാൻ.
കലാമിന്റെ മുറിയിൽ ചെന്നാൽ ഒരു പ്ലൈവുഡ് കഷ്ണം കിട്ടും, പഴയവര് പേരെഴുതി, എഴുതി തേഞ്ഞു പറിഞ്ഞ ഒരു കഷ്ണം.
മുറിയന്മാരുടെ എല്ലാം പേരെഴുതി, ഒട്ടിക്കുകയോ പെയിന്റ് കൊണ്ടെഴുതുകയോ ചെയ്തിട്ട് ആണി അടിച്ചു വെക്കും.
ഒരു ദിവസം സന്ധ്യക്ക് ഒരു 7 മണിയായപ്പോ അടുത്തുള്ള മുറിയിൽ നിന്നൊരു അലർച്ച കേട്ടു. എല്ലാവരും കൂടി ഓടി ചെന്നപ്പോൾ ഒരുത്തൻ കട്ടിലിന്റെ മുകളിൽ കയറി നില്കുന്നു; കൂവി വിളിച്ചോണ്ട്; നോക്കിയപ്പോ ….അരണ ….ഓടി ചെന്നവരിൽ ലാലുണ്ണിയും,
ഒന്ന് രണ്ടു പടം വരച്ചു നാല് ജോർജ്കുട്ടി ഉണ്ടാക്കാമെന്ന് വിചാരിച്ചപ്പോഴാണ് ഇവന്റെ പേടിച്ചുള്ള വിളി, മനുഷ്യന്റെ മൂട് കളഞ്ഞു;
എന്ന് ആത്മഗതം എന്നോണം പറഞ്ഞിട്ട് തീരുമാനിച്ചു. ഇവനിട്ടൊരു പണി കൊടുക്കണമെന്ന്
അന്ന് മെസ്സടിച്ചേച്ചു വന്നപ്പോൾ ലാലുണ്ണി അവന്റെ മുറിയിലൊന്നുകയറി
അവനപ്പോഴും ഒരു കാല് കട്ടിലിൽ തന്നെ വെച്ചിരിക്കുവാ, ചാടി കയറാൻ..
കയറി ചെന്നിട്ടു അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കി, വളരെ അധികം ഉത്കണ്ഠയോടെ പറഞ്ഞു ,
നീ നല്ലവണ്ണം സൂക്ഷിക്കണം, -ഇവിടെ പലതും, ഇതിനു മുന്നേ നടന്നിട്ടുണ്ട്. പലതും. ഈ മുറി, അതെ, ഈ മുറി അത്ര പന്തിയല്ല .
ഈ മുറിയിലാണ് പണ്ട് പണ്ട് മദാമ്മയുടെ വണ്ടി ഓടിച്ച തങ്കശ്ശേരിയിലെ പറങ്കി സായിപ്പിനെ പൂട്ടി ഇട്ടതു.
തൊട്ടാവാടിയുടെ മുകളിലൂടെ വണ്ടി ഓടിച്ചപ്പോ, മുള്ളു കൊണ്ടാണ് പോലും ടയർ പഞ്ചറായതു.
പാവം പറങ്കി സായിപ്പിവിടെ, ഈ മുറിയുടെ മൂലക്കാണ് തല തല്ലി മരിച്ചത് .
പിന്നെ ആരോ പുള്ളിക്കാരന്റെ ജഡം ഈ കമ്പിയേൽ കെട്ടി തൂക്കി, അതുകൊണ്ടു നീ ഈ ജനാല തുറക്കേണ്ട .
ഇവിടെ നിന്ന് പൗർണമി രാത്രികളിൽ ദയനീയമായ കരച്ചിലും അലറലും ഒക്കെ കേൾക്കാറുണ്ട്,
രാവിലെ ആവട്ടെ വാര്ഡന് മുരളി സാറിനോട് പറഞ്ഞിട്ട് മുറിയൊന്നു മാറ്റി തരാൻ പറയാം
ഇന്ന് രാത്രി നീ അടച്ചു പൂട്ടി , മൂടി പുതച്ചു കിടന്നോ
പോകുന്നതിനു മുന്നേ ലാലുണ്ണി തന്നെ എല്ലാം കൊട്ടി അടച്ചു .
ബാക്കി മുറിയന്മാരുടെ പടമെല്ലാം വരച്ചു തീർത്തപ്പോൾ മണി 3,
ലാലുണ്ണി പതുക്കെ അടുത്ത മുറിയിലെ സ്വർണപ്പന്റെ വെള്ള ഡബിൾ മുണ്ടു അയയിൽ നിന്നെടുത്തു , പിന്നെ സ്വർണ്ണപ്പന്റെ എണ്ണ തേച്ചിരിക്കാനുള്ള സ്റ്റൂളും പൊക്കി.
പതുക്കെ പതുക്കെ ആ പേടിത്തൊണ്ടന്റെ മുറിയുടെ മുന്നിലേക്ക് വെച്ച് പിടിച്ചു.
എന്നിട്ടു തിരികെ മുറിയിൽ പോയിട്ട് വരച്ചുകൊണ്ടിരുന്ന മിനി ഡ്രാഫ്റ്റർ എടുത്തോണ്ട് വന്നു.
പഴയ ആണികൾ തലങ്ങും വിലങ്ങും, പണ്ട് താമസിച്ചവരുടെ ഓർമകളും പേറി , മാറാലയും പിടിച്ചു വളഞ്ഞും ഒടിഞ്ഞും ഇരിപ്പുണ്ട്
പുതിയ പയ്യനായത് കൊണ്ട് അവന്റെ മുറിയിൽ ബോര്ഡില്ല.
സ്റ്റൂളിൽ കയറി, ആകെ കൈയ്യിലുള്ള ആയുധം മിനി ഡ്രാഫ്റ്റർ ആണ്
അതിന്റെ Fulcrum, അല്ലെങ്കിൽ പോട്ടെ മൂല അതിട്ടു വലിച്ചും, വളച്ചുമൊക്കെ മുകളിലോട്ടു തള്ളി ഇരിക്കുന്ന ആണിയുടെ അറ്റം പുറത്തോട്ടു പിടിച്ചു വലിച്ചു വളക്കാൻ തുടങ്ങി. തോട്ട ഇട്ടു മാങ്ങ പറിക്കുന്ന പോലെ
എന്നിട്ടു ലാലുണ്ണി ധ്യാന നിരതനായി. മുനിമാരെ പോലെ നൂൽബന്ധമില്ലാതെ.
മന്ത്രവും, തന്ത്രവും, യന്ത്രവും, യോഗയും, ധ്യാനവും ചെയ്തു കിട്ടിയ
തന്റെ വജ്രായുധം പയ്യെ പയ്യെ പുറത്തെടുക്കാൻ തുടങ്ങി
കുണ്ഡലീനി ശക്തി
കുണ്ഡലീനി ശക്തിയെ ഉണർത്തിയാൽ പിന്നെ
ആർകെങ്കിലും ഇട്ടൊരു പണി കൊടുക്കാതെ
,തൃപ്തിപ്പെടുത്താതെ
അടക്കാൻ പറ്റില്ല
ശ്വാസം പിടിച്ചിട്ടു തല ഒന്ന് കൂടി ചുരുക്കി
അതൊരു ഭയങ്കര വേലയാണ്
കൂടു മാറി കൂടു കയറുന്ന പോലെ,
പതുക്കെ പതുക്കെ ഒടിയനെ പോലെ ജാളിക്കകത്തൂടെ കുറച്ചു കൂടി കൃത്യമായി പറഞ്ഞാൽ ചിലന്തി മനുഷ്യനെ പോലെ
തല കയറ്റി , തല കയറിയാൽ പൊണ്ണത്തടിയനല്ല എങ്കിൽ ദേഹം കയറും. ലാലുണ്ണി ആകെ എല്ലും തൊലിയുമുള്ള ഒരു ശക്തിമാൻ.
ലാലുണ്ണി ഞ്ഞൂഴ്ന്നിറങ്ങി കതകിന്റെ സാക്ഷയിൽ പിടിച്ചു തെന്നി തെന്നി ഉടുമ്പിനെ പോലെ ശ്വാസം പോലും വിടാതെ കൈ രണ്ടും തറയിൽ ഉറപ്പിച്ചു. പതുക്കെ താഴെ ഇരുന്നു, എന്നിട്ടു എഴുന്നേറ്റ്. കതകിന്റെ സാക്ഷ ഊരിയിട്ടു, ഇറങ്ങി ഓടാൻ പാകത്തിന്.
പതുക്കെ സ്വർണ്ണപ്പന്റെ മുണ്ടെടുത്തു തല വഴിയേ ഇട്ടു, കൈ രണ്ടും കുരിശിൽ തറച്ച രണ്ടു കള്ളന്മാരുടേതു പോലെ നീട്ടി പിടിച്ചു
പയ്യെ പയ്യെ താളത്തിൽ ആട്ടാൻ തുടങ്ങി, തല മുന്നോട്ടും പുറകോട്ടും താളത്തിൽ ആട്ടി തുടങ്ങി. എന്നിട്ടു പതിയെ പതിയെ ഊഊഊഹ്ഹ്ഹഹൂഊഹ്ഹ്ഹ് എന്ന് ശബ്ദം ഉണ്ടാക്കാൻ തുടങ്ങി. ശബ്ദത്തിന്റെ ഘനം കൂടി കൂടി വന്നപ്പോൾ പയ്യൻ ഉണർന്നു
അവൻ ഒന്നേ നോക്കിയുള്ളൂ
കൊരവള്ളിയിൽ ആരോ പിടിച്ചു ഞെക്കിയപോലെ ഒരു വല്ലാത്ത ശബ്ദം പുറത്തു വന്നു; തല പൊക്കിയ അതെ വേഗത്തിൽ താഴോട്ട് പോയി
ലാലുണ്ണി ഞെട്ടി, നോക്കിയപ്പോ ചെക്കൻ ബോധമറ്റു കിടക്കുന്നു. ലാലുണ്ണി ഓടി, സ്വർണപ്പന്റെ മുണ്ടു പറന്നു, എടുക്കാനോ ഉടുക്കാനോ നേരമില്ല. തിരികെ വന്നിട്ട് മുണ്ടുടുക്കാം. ആദ്യത്തെ കുളിമുറിയിൽ നിന്ന് തൊട്ടിയെടുത്തു, പൈപ്പിൽ ഒരു തുള്ളി വെള്ളമില്ല
ലാലുണ്ണി ഓടി ചെന്ന് മൂലക്കുള്ള ഡ്രമ്മിൽ നിന്ന് വെള്ളം മുക്കിയെടുത്തു, ഓടി വന്ന്, ചെക്കന്റെ തല വഴിയേ ഒഴിച്ചു.
കണ്ണ് തുറന്ന ചെക്കൻ, ഒന്നേ നോക്കിയുള്ളൂ; വീണ്ടും ദേ കിടക്കുന്നു
ഡപ്പാന്ന്
ലാലുണ്ണി ഞെട്ടി… ഇപ്പൊ ഇവൻ എന്ത് കണ്ടിട്ടാ.. അപ്പോഴാണ്
ലാലുണ്ണിക്കു ബോധം വന്നത്!!!!!
ആദ്യത്തെ സെമസ്റ്റർ; മദ്രാസ്സിൽ ടൂർ പോയത്, ഒരു വലിയ സംഭവമായിരുന്നു
പ്രേം സാധാരണ ക്ലാസ് വിട്ടാൽ നേരെ വീട്ടിൽ പോകും, എന്നിട്ടു വല്ലതും കഴിച്ചിട്ട് പഠിക്കാനെന്നും പറഞ്ഞു അച്ഛന്റെ അടുത്ത് നിന്ന് 4 രൂപയും വാങ്ങി, 7.30 മണിയോടെ തിരിച്ചു ഹോസ്റ്റലിൽ വരും, പിന്നെ അവിടെ തങ്ങും, ഇതൊരു സ്ഥിരം ഏർപ്പാടായിരുന്നു.
പക്ഷെ അന്നത്തെ ദിവസം പ്രേം കൂട്ടുകാരോട് ഒരു കാര്യം പറഞ്ഞു. നിങ്ങൾ ഒന്ന് ചിന്നക്കട വരെ വരണം, ട്യൂട്ടോറിയലിൽ വന്നു, അമ്മയെ കണ്ടിട്ട് എന്നെയും കൂടി ഒന്ന് മദ്രാസിലെ ടൂറിനു വിടാൻ പറയണം.
ഞങ്ങൾക്കെന്തു തരും ലാലുണ്ണി ചോദിച്ചു? റമീസിലെ പൊറോട്ടയും മൊട്ട റോസ്റ്റും, എന്നാ ശരി എന്നും പറഞ് ലാലുണ്ണിയും പ്രേമും സഹമുറിയനും കൂടി ബസ് കയറി.
ട്യൂട്ടോറിയലിൽ എത്തി, 3 പേരും നേരെ അമ്മയുടെ മുറിയിലേക്ക് പോയി , അമ്മയെ കണ്ടതും കൂട്ടുകാര് പറഞ്ഞു , പ്രേമിനെ ടൂറിനു വിടണം, പ്രേമില്ലാതെ പോകാൻ പറ്റില്ല. അപ്പോഴാണ് സരോജിനി ആന്റി ഒരു കാര്യം പറഞ്ഞത്,
അതേ, വിടാൻ ഇഷ്ടമില്ലാത്തതു കൊണ്ടല്ല, പക്ഷെ, ഇവനൊരു പ്രശ്നം ഉണ്ട് രാത്രി കിടന്നുറങ്ങുമ്പോ വഴിയേ പോകുന്ന പൂച്ചിയും, പഴുതാരെയും, വണ്ടും എവിടുന്നെങ്കിലും ഓടി വന്നു ഇവന്റെ ചെവിയിലോട്ടു കയറും. അതുകൊണ്ടു നിങ്ങളൊരു കാര്യം ഏൽക്കണം
എന്ത് വന്നാലും ഉറങ്ങാൻ കിടക്കുമ്പോ കുറച്ചു പഞ്ഞി അവന്റെ ചെവിയിൽ തിരികി കയറ്റണം. അങ്ങനെ ആണെങ്കിൽ മാത്രമേ അവനെ ഞാൻ വിടത്തൊള്ളൂ.
ആന്റി ഒന്ന് കൊണ്ടും വിഷമിക്കണ്ട ഇത് ഞങ്ങൾ ഏറ്റു. നീല കടലാസ്സിൽ പൊതിഞ്ഞ ഒരു റോൾ പഞ്ഞി കൈയ്യിലേൽപിച്ചപ്പോൾ
പ്രേമിന്റെ ‘അമ്മ ഒന്ന് കൂടി പറഞ്ഞു , മോനെ 4 ദിവസം കഴിഞ്ഞു വിഷുവാണ്. വെളുപ്പിനെ അവനെ ഉണർത്തി കണി കാണിക്കണം
മോനേ ഈ നാരങ്ങാ കൈയ്യിൽ വെച്ചോ, കൂടെ നിന്ന ലാലുണ്ണി പറഞു. ആന്റി അത് ഞാൻ ഏറ്റു. ഇവൻ രാവിലെ ഉണരില്ല
ഞാനാണേൽ വെളുപ്പിനെ ഉണരും…3 ആളും സന്തോഷത്തോടെ റമീസിലേക്കു വെച്ചു പിടിച്ചു, അന്ന്പിന്നെ SMP പാലസിലെ ഒരു ഇംഗ്ലീഷ് പടവും കണ്ടിട്ടാണ് ഹോസ്റ്റലിലേക്ക് മടങ്ങിയത്.
അടുത്ത ദിവസം എല്ലാവരും വണ്ടി കയറി, മദ്രാസ്സിലെത്തി. ഓരോ ദിവസത്തെ ചെലവിനായി എണ്ണി ചുട്ട അപ്പം പോലെയുള്ള ബാറ്റ
ഒരു നേരത്തെ കാപ്പി കഴിയുമ്പോ എല്ലാവരും ഗോവിന്ദ. ഒരു ഡോര്മിറ്ററി ആണ്, എല്ലാവര്ക്കും പായും തലയിണയും ഘനം കുറഞ്ഞ മെത്തയും, തറയിലാണ് കിടപ്പു. എല്ലാ ദിവസവും പ്രേമിന്റെ ചെവിയിൽ ഓരോരുത്തരായി മാറി മാറി പഞ്ഞി തിരുകി കയറ്റി
ആ പേരിൽ ഒരു പ്രശ്നം ഉണ്ടായി ടൂർ കുളമാകണ്ട. അടുത്ത ദിവസം വിഷു ,
സരോജിനി ആന്റി തന്ന മഞ്ഞ നിറത്തിലെ നാരങ്ങാ ലാലുണ്ണി എയർ ബാഗിന്റെ സൈഡിൽ വെച്ചു. അന്ന് രാത്രിയിലും കുറെ പേര് മത്സരിച്ചു പ്രേമിന്റെ ചെവിയിൽ പഞ്ഞി കുത്തി കയറ്റി. പ്രേം ഉറങ്ങി. എല്ലാവരും ഉറങ്ങി. ലാലുണ്ണി ഉണർന്നു, മണി 6
തലേന്ന് മറീന ബീച്ചിൽ കിടന്നു ഉരുണ്ടു മറിഞ്ഞ പൊടിയെല്ലാം ദേഹം മുഴുവൻ. പല്ലു തേച്ചപ്പോൾ ചൊറിയാൻ തുടങ്ങി എന്നാ പിന്നെ കുളിച്ചേക്കാം എന്ന് കരുതി ലാലുണ്ണി കുളിമുറിയിൽ കയറി, വെള്ളം ദേഹത്തു വീണു സോപ്പ് തേക്കാൻ തുടങ്ങിയപ്പോഴാ പ്രേമിന്റെ അമ്മയോട് , ഏറ്റ കാര്യം ഓർത്തത്. ശെടാ പലരും ഉണർന്ന ശബ്ദം കേൾക്കാം. അവനെങ്ങാനും കണ്ണ് തുറന്നാൽ പിന്നെ ആന്റിയുടെ മുഖത്തു നോക്കാൻ പറ്റില്ല.
ലാലുണ്ണി ഓടി ചെന്നു എയർ ബാഗിന്റെ സൈഡിൽ നിന്ന് നാരങ്ങായുമെടുത്തു, പ്രേമിന്റെ അടുത്ത് ചെന്നു, പ്രേം ആണെങ്കിൽ
സ്ഥലകാല ബോധമില്ലാതെ കിടന്ന് ഉറങ്ങുന്നു.
എടാ പ്രേം എഴുന്നേക്കടാ, കണ്ണ് തുറ കണി കാണ്, എവിടെ; അവനൊരു ബോധവുമില്ല, അപ്പോഴാണ് മറ്റവൻ പറഞ്ഞത്
എടാ അവന്റെ ചെവി നിറയെ പഞ്ഞിയാ അവൻ കേൾക്കത്തില്ല. നീ അവനെ തട്ടി വിളി, രണ്ടു മൂന്നു വിളി വിളിച്ചു
പിന്നെ ലാലുണ്ണിയുടെ ക്ഷമ നശിച്ചു. ദേഹം മുഴുവൻ വെള്ളം, തണുത്തിട്ടാണേ മേല, ലാലുണ്ണി കാലെടുത്തു പ്രേമിന്റെ നെഞ്ചുംകൂടിന്റെ അപ്പുറവും ഇപ്പറവും വെച്ചിട്ട് കുനിഞ്ഞു നിന്നിട്ടു , കരണകുറ്റിക്കൊരു പൊട്ടീര് കൊടുത്തു.
ഠപ്പേന്ന് കേട്ടു
എടാ പൊട്ടാ വിഷുകണി കാണെടാ, എനിക്ക് പോയി കുളിക്കണം,
പ്രേം കണ്ണ് തുറന്നതും കണ്ണിൽ ഇരുട്ട് കയറി
ഇന്നും പ്രേമിന്റെ വിഷുക്കണിയിൽ ലാലുണ്ണി നിറഞ്ഞു നില്കുന്നു
Leave A Comment