ജിന്ന് മുത്തച്ഛനോടു ചോദിച്ചു
മുത്തച്ഛാ ഹോസ്റ്റലിലെ അണ്ണന്മാരെ കാണുമ്പോഴൊക്കെ അവർ പരസ്പരം ചോദിക്കുന്നത് കേൾക്കാം ഈ Fluid Mechancis – ലെ Bernoullis തത്വം പഠിച്ചിട്ട് ജീവിതത്തിൽ എന്ത് മെച്ചമാണ് ഉള്ളതെന്ന് അങ്ങനെ നോക്കുമ്പോ
സിവിൽ, മെക്കാനിക്കൽ, എലെക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇതൊക്കെ പഠിക്കുന്നവർ പരസ്പരം ചോദിക്കുന്ന ചോദ്യമാണ്
അങ്ങോട്ടുമിങ്ങോട്ടുമുള്ളതു പഠിച്ചിട്ടുഎന്തോ ഉണ്ടാക്കാൻ പോകുവാണെന്നു,
ഒന്നോർത്തുനോക്കിയാൽ
Internal combustion engine- ൽ enthalpy-ക്കും entropyക്കും- ഉള്ള പ്രാധാന്യം എന്താണ് ?
ഇങ്ങനെ ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളുടെ കൂമ്പാരമാണ് പഠിച്ചത് പലതും, പഠിച്ചപ്പോഴൊക്കെ, വെറുതെ കാണാതെ പഠിക്കുകയായിരുന്നു , എങ്ങനെയും ജയിക്കാനായി
മെക്കാനിക്കൽകാരെ സിവില് ഒതുക്കും, സിവിലുകാരെ കാണുമ്പോഴൊക്കെ മെക്കാനിക്കലിലെ പിള്ളേർക്ക് കഞ്ഞി ഓർമ്മ വരും, എലെക്ട്രിക്കലിലെ ടീച്ചറുമാര് ഇടയ്ക്കിടെ മൂക്കത്തു കോപം വന്നിട്ട് വല്ലാത്ത പുകിലൊപ്പിക്കും
ഇലക്ടോണിക്സിലെ മുരളി സാറ് മാത്രം തനിക്ക് മുജ്ജന്മ സുകൃതമായി കിട്ടിയ വാര്ഡൻ പണിയേ സാഷ്ടാംഗം പ്രണമിച്, എല്ലാം കാണുന്നവൻ ഞാൻ, എല്ലാം അറിയുന്നവൻ ഞാൻ, എന്നും പറഞ്ഞു, കണ്ണടച്ച്, കാതടച്ചു, വായുമടച്ചു
എങ്ങനെയും ഈ കുരുത്തൻകെട്ടവന്മാരൊന്നു പാസ്സാവണേ എന്ന് നാമം ജപിച്ചു നടക്കും.
Mechanical അല്ലാതെ, വേറെ ഒന്നും പഠിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് അടിയുറച് വിശ്വസിച്ച ഒരു മിടുക്കനായിരുന്നു ബോബൻ വി ജോർജ്
അതുകൊണ്ടെന്താ
ഇലക്ട്രോണിക്സ് ലാബിൽ ഒരിക്കൽ പോലും കൈ കൊണ്ടൊരു കാര്യം ചെയ്തില്ല
ഭൂഗോളത്തിന്റെ സ്പന്ദനം ബോബന് എന്നും മാരത്തോണിലായിരുന്നു ബോബൻ ഒരിക്കൽ പോലും ഒന്നും വിളക്കി ചേർക്കാൻ നോക്കിയിട്ടില്ല , പ്രാക്ടിക്കൽസിനു സോൾഡർ ചെയ്യണ്ട നേരത്തു മുരളി സാറിന്റെ കണ്ണ് വെട്ടിച്ചു പുത്തൻ പുതു ഇലക്ട്രോണിക്സ് ലാബിലെ മേശയുടെ ഇടയിലൂടെ എന്തോ ആലോചിച്ചു നടക്കും
ഒരു ദിവസം മുരളി സാർ, വിളക്കിച്ചേർക്കുന്ന, പുതിയൊരു പരീക്ഷണം എല്ലാവര്ക്കും പറഞ്ഞു കൊടുത്തിട്ടു ആയിഷ ടീച്ചറിനെ ഏല്പിച്ചിട്ടു പ്രിൻസിയുടെ മുറിയിലേക്ക് പോയി, എന്തോ ഒരടിയന്തര പ്രശ്നം; ഇലക്ഷൻ പ്രമാണിച്ചുള്ള ഒരു കീറാമുട്ടി തീർക്കാനായി.
ടീച്ചറിനെ എല്ലാവര്ക്കും വലിയ ഇഷ്ടമായിരുന്നു, വളരെ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്ന ഒരു പാത്തയെ പോലെ പിച്ച വെച്ചു നടക്കുന്ന വട്ട മുഖമുള്ള ടീച്ചർ, ചുരുണ്ട മുടിയും പതിഞ്ഞ മൂക്കും,
ഇങ്ങനെ ഒരവസരം കിട്ടാറില്ല, പകുതി പേരും ടീച്ചറിന്റെ ചുറ്റും കൂടി; ലോഹ്യം പറയാൻ,
അജിത് കുമാറിന് ലോകത്തില്ലാത്ത സംശയങ്ങളുടെ കൂമ്പാരം, വിളക്കി ചേർക്കുമ്പോൾ, കൈ കോർത്ത് പിടിക്കണോ അതോ മാറ്റി പിടിക്കണോ, ഏതു നിറത്തിലുള്ള വയർ വേണം ആദ്യം വിളക്കാൻ എന്ന് തുടങ്ങി ഒരു നൂറു സംശയങ്ങൾ, ടീച്ചറിനെ കൊണ്ട് എല്ലാ ചോദ്യത്തിനും ആവശ്യത്തിലധികം ഉത്തരം പറയിപ്പിച്ചു ഓരോ പാർട്ടികളും അവരോരുടെ മേശയുടെ അടുത്ത് ആയിഷ ടീച്ചറിനെ വിളക്കി നിർത്താനായി, അശ്രാന്ത പരിശ്രമം തുടർന്ന് കൊണ്ടേ ഇരുന്നു .
ഓരോരുത്തരായി ഓരോ നമ്പർ ഇറക്കി, ഇടക്കൂടെ തള്ളി കയറുന്നതിന്റെ ഇടയ്ക്കു പ്രേം ഉറക്കെ പറഞ്ഞു, ടീച്ചറെ നമ്മുടെ ചിപ്പിയുടെ അച്ഛൻ എന്റെ അങ്കിൾ ചിക്കാഗോ യിൽ നിന്ന് നാളെ വരുമ്പോ ടീച്ചറിന് ഞാൻ M& M ചോക്ലേറ്റ് കൊണ്ടുവരാൻ പറഞ്ഞു.
അപ്പോഴേക്കും രജി കുമാർ ചാടി വീണു; ടീച്ചറെ; ടീച്ചറിന്റെ വീട് എന്റെ വീട്ടി പോകുന്ന വഴിക്കാണല്ലോ , ഇവന്റെ അങ്കിളിനെ വിളിക്കാൻ ഞാനും കൂടിയാ നാളെ പോകുന്നെ; ഞാനതു വാങ്ങി നേരെ ടീച്ചറിന്റെ വീട്ടിൽ കൊണ്ട് വന്നു തന്നേക്കാം
ഇതും പറഞ്ഞു രജി കുമാർ പ്രേമിനോട് പറഞ്ഞു, എടാ നീ ആ വെള്ളം അങ്ങ് വാങ്ങി വെച്ചേരെ, എന്റെ കളത്തിൽ കേറി നിന്റെ M&M അങ്ങനിപ്പോ കളിക്കേണ്ട
അപ്പോഴേക്കും ടൈറ്റസ് റെക്കോർഡ് ബൂക്കുമായി ഉന്തി തള്ളി മുന്നോട്ടു വന്നിട്ട് ചോദിച്ചു
ടീച്ചർ ഇങ്ങോട്ടൊന്നു നോക്കൂ,എന്റെ ഓളം ശരിയാണോ
ങേ!, ഇസ്പു വിളിച്ചു കൂവി എന്തുവാടെ ഓളമോ, ആരുടെ ഓളം?
അപ്പൊ ടൈറ്റസ് വീണ്ടും പറഞ്ഞു എടാ എന്റെ റെക്കോർഡ് ബുക്കിൽ ഞാൻ വരച്ച ഗ്രാഫ്, വേവ്, വേവ്, ഗ്രാഫ്
ഈ വേവിനു മലയാളത്തിൽ എന്തുവാടേ പറയുന്നേ? ഓളമല്ലേ
പെട്ടെന്ന് ടീച്ചറിന്റെ മുഖത്തൊരു ഭാവപ്പകർച്ച, ടീച്ചറിന്റെ കണ്ണുകൾ വിദൂരത്തിലുള്ള ജനലിന്റെ ഭാഗത്തേക്ക്നോക്കി ഇളക്കമില്ലാതെ നില്കുന്നു, കണ്ണിമയ്ക്കാതെ
ആരൊക്കെയോ തലയുയർത്തി നോക്കി
ബോബൻ
ബോബൻ ഒരു മേശയുടെ അടുത്തുനിന്നു ജനലിന്റെ അടുത്തേക്ക് ഓടുന്നു; അവിടെ നിന്ന് കൊണ്ട് ഓടുന്ന പോലെ ഭാവിക്കുന്നു,ഒരേ സ്ഥലത്തു നിന്ന് കൊണ്ട് എന്തൊക്കെ കോപ്രായം കാണിക്കുന്നു
ബോബന്റെ ഈ ഭാവപ്പകർച്ച കണ്ടു ആയിഷ ടീച്ചർ അന്ധാളിച്ചു പോയി,
അപ്പോൾ സംഗതി മനസ്സിലായ മറ്റൊരു ഓട്ടക്കാരൻ റെജു പറഞ്ഞു
ടീച്ചറെ പേടിക്കണ്ട ബോബൻ അടുത്ത മലനട അമ്പലത്തിലെ പന്തത്തിനോട് അനുബന്ധിച്ചുള്ള മരത്തോണിന് പരിശീലിക്കുകയാണ്
ടീച്ചറെ ബോബന്റെ മനസ്സിൽ പന്തവും മാരത്തോണും അല്ലാതെ മറ്റൊന്നുമില്ല.
അപ്പോഴേക്കും ക്ലാസിൽ തിരികെ വന്ന മുരളി സാർ സ്തബ്ധനായി നിന്നുപോയി
ആയിഷ ടീച്ചറിനെ കാണാനില്ല
കുട്ടികളെല്ലാവരും കൂടി ഒരു മേശയുടെ ചുറ്റും, ദൂരെയുള്ള ജനാലയുടെ ദിശയിലേക്കു കണ്ണും നട്ട് തിങ്ങി തിരുകി നിൽക്കുന്നു
അവിടെ ഒരുത്തൻ പുറംതിരിഞ്ഞു നിന്ന് ചാടുന്നു
ഇതെന്തു പുകിലാണെന്നു കരുതി അടുത്ത് ചെന്നപ്പോൾ
ആയിഷടീച്ചർ അവിടെ തന്നെ ഉണ്ട് പോയിട്ടില്ല
കുട്ടികൾ വട്ടത്തിൽ ചുറ്റിയിരിക്കയാണ് ,
മുരളി സാറ് ടീച്ചറിന്റെ പേര് വിളിച്ചു, കുട്ടികളെല്ലാം സാവധാനം മാറി
മുരളി സാർ മനസ്സിൽ പറഞ്ഞു
പത്തു മിനിട്ടു മാറി നിന്നപ്പഴേക്കും
വിളക്കണ്ടതെല്ലാം, വിലക്കണ്ടതാക്കി
അടുത്ത ആഴ്ചത്തെ പരീക്ഷക്ക് ഇവനൊക്കെ എങ്ങനെ ജയിക്കാനാണ് അപ്പോഴേക്കും ബെൽ അടിച്ചു
എല്ലാവരും പിരിഞ്ഞു
പരീക്ഷാ ദിവസം
എല്ലാവരും ഹാൾ ടിക്കറ്റുമായി പരീക്ഷ ഹാളിൽ എത്തി
അന്നത്തെ ദിവസം ഏറ്റവും അവസാനം ലാബിൽ കയറിയത് ബോബനായിരുന്നു, ബോബൻ സാറിന്റെ അടുത്ത് ചെന്ന്
സാറ് ബോബനോട് മേശയിൽ അവശേഷിച്ച അവസാന ചോദ്യ കടലാസ്സെടുക്കാൻ പറഞ്ഞു അതുമെടുത്തു ബോബൻ നേരെ
കൂടെയുള്ള സ്ഥിരം സംഘത്തിന്റെ അടുത്തേക്ക് നടന്നു
അപ്പോഴുണ്ട് അവരെല്ലാവരും ഓരോരോ ചോദ്യവുമായി നില്കുന്നു എല്ലാം വേറെ വേറെ
ഇതെന്തു പുകിലാ നമ്മളിതെല്ലാം ചെയ്യണോ ? എന്നായി ബോബൻ
അപ്പൊ മറ്റേ ബോബൻ, ബോബൻ V.S പറഞ്ഞു എടാ ഇത് നമ്മളോരോരുത്തരും തനിയെ ചെയ്യണ്ടതാണ്
അപ്പോഴേ ബോബന്റെ കാറ്റ് പോയി
മാരത്തോൺ ഓടാതെ തളരുന്ന ബാക്കിയുള്ളവരെ പോലെ,
ബോബൻ മേശയുടെ അടുത്ത് പോയി നിന്ന്
പല നിറത്തിലെ ഒരു കൊട്ട വയറുകൾ അതെല്ലാം കൂട്ടി യോജിപ്പിക്കണം
വിളക്കണം, ഇനി ഒന്നും നോക്കാനില്ല
എല്ലാം കൂടി ചേർത്ത് പിടിച്ചു , ലാബിലെ അറ്റന്ഡര്, തന്ന Soldering Iron -ന്റെ പ്ളഗ് കുത്തിയിട്ടു വയറിന്റെ അറ്റത്തോട്ടു അടുപ്പിച്ചു
പെട്ടെന്ന് പ്ലാസ്റ്റിക് എല്ലാം കൂടി ഉരുകി പുകയും മണവും തീയുമൊക്കെ ആയി
ബോബൻ പിടി വിട്ടില്ല, മുരളി സാറ് ജീവനും കൊണ്ടോടി എത്തി, പ്ളഗ് വലിച്ചുരി
എന്നിട്ടു ശ്വാസം വിടാതെ ചോദിച്ചു എടോ താനെന്തുവാ ഇവിടെ കുന്തിരിക്കം പുകക്കുവാണോ
തനിക്കെന്റെ പുതിയ ഇലക്ട്രോണിക്സ് ലാബ് കത്തിക്കാൻ വല്ല പദ്ധതി ഉണ്ടോ
ഇപ്പോൾ നശിപ്പിച്ചേനെ എല്ലാം
ആരെങ്കിലും പ്ലാസ്റ്റിക് ഷീ ൽഡോ-ടു കൂടി സോൾഡർ ചെയ്യുമോ
അതെങ്ങനാ പഠിപ്പിക്കുമ്പോ വായും നോക്കി മാരത്തണും സ്വപ്നം കണ്ടു നടക്കുക അല്ലെ, തന്നെ ഞാനിവിടുന്നേ മലനട വരെ ഓടിക്കയാ വേണ്ടത്
പാവം സാർ
എങ്ങനെയും ബോബനെ എത്രയും പെട്ടെന്ന് തന്റെ പ്രിയപ്പെട്ട ലാബിൽ നിന്ന് ഒഴിവാക്കാൻ എല്ലാം ഘടിപ്പിച്ച ഒരു സർക്യൂട്ട് ബോർഡ് കൊടുത്തിട്ടു പെട്ടെന്ന് തീർത്തിട്ട് പോകാൻ പറഞ്ഞു
അപ്പോഴും ചങ്കരൻ തെങ്ങേൽ തന്നെ
എങ്ങനെ? എന്ത്? എവിടെ?
ഒന്നും അറിയാതെ നില്കുന്നു ബോബൻ
അവസാനം സാറ്മനസ്സിൽ പറഞ്ഞു
ഇവനെ പാസ്സാക്കി വിട്ടില്ലെങ്കിൽ
ഞാൻ ജീവിതകാലം മുഴുവൻ മാരത്തോൺ ഓടേണ്ടി വരും
ഈ ലക്കത്തിന്റെ കടപ്പാട് ബോബനോട് ബോബൻ വി ജോർജ്
Leave A Comment