സോമണ്ണൻ ഗാഢമായി ചിന്തിച്ചു കൊണ്ട് കൈയ്യിൽ പിടിച്ച പുസ്തകത്തിനെ ചുരുട്ടാൻ തുടങ്ങി, രാവിലെ ആദ്യത്തെ പീരീഡ് Surprise Test ആണെന്ന് പറഞ്ഞതാണ് പിള്ളേരോട്, Surprise Test -ന്റെ കാര്യം പറഞ്ഞപ്പോൾ ചാപ്റ്റർ-o കൊടുത്തിരുന്നു.
ഇനി ഇപ്പൊ എന്ത് ചെയ്യും എന്നാലോചിച്ചു പാലത്തിന്റെ സൈഡിലൂടെ, നടക്കാൻ തുടങ്ങി.
നേരെ വന്ന പ്രിൻസിയുടെ കാർ സോമണ്ണന്റെ അടുത്ത് ചവുട്ടി നിർത്തി. പ്രിൻസി പുള്ളിക്കാരന്റെ സ്വതസിദ്ധമായ ശൈലിയിൽ, പതിഞ്ഞ അടഞ്ഞ സ്വരത്തിൽ ചോദിച്ചു,
എന്ത് പറ്റി? സർ എന്താണ് തിരികെ പോകുന്നത്? എന്താ സുഖമില്ലേ?
സോമണ്ണൻ സാറിനെ സൂക്ഷിച്ചു നോക്കി. ഈ സാറെന്താ ഇതുവഴി, സാറെവിടെ പോകുന്നു;
സർ വഴിതെറ്റി, തിരികെ പോകുന്നു കോളേജിലേക്ക് ,
പ്രിൻസി അന്തം വിട്ടു, കോളേജിലേക്കോ? ഇതല്ലേ, നമ്മുടെ കോളേജിലോടുള്ള വഴി?
അല്ല സർ സാറിനും തെറ്റി, ഇത് പീരങ്കി മൈതാനത്തിലോട്ടുള്ള വഴിയാണ് സർ.
പ്രിൻസി കൂടുതലൊന്നും പറയാതെ passenger seat-ന്റെ ഡോർ തുറന്നു, എന്നിട്ടു പറഞ്ഞു
സോമൻ സർ കയറു, നമുക്കൊരുമിച്ചു പോകാം, ഞാനും ആ വഴി ആണല്ലോ..
അങ്ങനെ വന്ന വഴിയിലൂടെ തന്നെ പ്രിൻസി യുടെ കാറ് പോകുന്നത് കണ്ടിട്ട് സോമണ്ണൻ അല്പം അങ്കലാപ്പോടെ ഇരുന്നു, ഗേറ്റ് കടന്നു കയറിയപ്പോൾ പോർട്ടികോയുടെ സൈഡിലായി വലിയ ആൾകൂട്ടം, കുട്ടികളും സാറന്മാരും.
പ്രിൻസിയുടെ കാർ പതുക്കെ വാകമരത്തിന്റെ ചോട്ടിലേക്കു നീങ്ങി, വളരെ മെല്ലെ ഇറങ്ങിയ പ്രിൻസിയെ കണ്ടിട്ട് എല്ലാവരും ക്ലാസ്സിലേക്ക് വലിയാനുള്ള ഒരു അനക്കം കാട്ടി, കുട്ടികൾ കുറേപേർ നീങ്ങിയപ്പോൾ കണ്ട കാഴ്ച പ്രിൻസിയെ അമ്പരപ്പിച്ചു,
ഇതെന്തു കുന്ത്രാണ്ടമാണിപ്പോ ഇവിടെ, ഒരു നിമിഷം പുള്ളിക്കാരന് ഒന്നും അങ്ങോട്ടു ഒരു പിടി കിട്ടിയില്ല
പിന്നെ പോർട്ടിക്കോയിൽ എത്തിയപ്പോൾ കുട്ടൻ ചേട്ടൻ ഓടി വന്നു, മുണ്ടിന്റെ തട്ടഴിച്ചിട്ടു നിന്നു, എന്നിട്ട് പറഞ്ഞു
സാറേ, ഞാനും രാവിലെ ആണ് കണ്ടത്, ഇന്നലെ കോളേജ് പൂട്ടുമ്പോ ഇവിടെ ഇല്ലായിരുന്നു
ഇത് പണ്ട് മദാമ്മ കയറിയപ്പോയ പഞ്ചറായ വണ്ടിയാ, സാറെ നമ്മുടെ MH-ലെ കലാമും, ഹനീഫയും എല്ലാം പറയും …
പ്രിൻസി പതുക്കെ വളഞ്ഞു കിടക്കുന്ന പടികയറി
എന്നിട്ടു വലത്തുള്ള ഓഫീസിലേക്ക് എത്തി നോക്കി
സാറിന്റെ ഒരു കൈ അവിടെ ഉണ്ട്, തല ആട്ടണ്ട വന്നില്ല
സാലി പിന്നാലെ ചെന്ന്,
പ്രിൻസി സാലിയോട് പറഞ്ഞു ,
MH-ലെ കലാമിനെയോ, ഹനീഫയെയോ, ഒന്ന് വിളിച്ചിട്ടു അവിടെ നടന്നതെന്താണെന്നും ആരൊക്കെയാണെന്നും ഒരു കടലാസ്സിലെഴുതി മുരളി സാറിന്റെ അടുത്ത് കൊടുക്കാൻ പറ.
സാലി MH-ലെ ഫോണിൽ വിളിച്ചിട്ടു ഓഫീസിൽ നിന്നാണ് എന്ന് പറയണ്ട താമസം ഫോണെടുത്ത ഹനീഫ പറഞ്ഞു ,
ഇക്ക , ഇത് ഇക്കാക്കറിയാവുന്ന, ഇക്കയുടെ സ്വന്തം പിള്ളേരുടെ പണിയാ. ഇനി ഇപ്പൊ എന്തൊക്കെ തൊന്തരവാകുമോ എന്തോ?
ഇപ്പോഴത്തെ പോലെ Whatsapp-o Message-o ഒന്നുമില്ലാത്ത കാലം, പക്ഷെ ഇവിടെ എന്തെങ്കിലും നടന്നാൽ അവിടെ മണത്തറിയും
സാലി ഹനീഫയോട് ചോദിച്ചു, എത്ര പേരുണ്ടായിരുന്നു
അതിപ്പോ ഇക്ക ഒരു 95 മുതൽ 99 വരെ,
നീ ഒരു കാര്യം ചെയ്യ് സ്ഥിരം പുള്ളികളെ വിട്ടിട്ടു, പുതിയ കുറച്ചു പേരും, എന്താണ് സംഭവിച്ചതെന്നും, അതായതു നീ എന്തൊക്കെ കണ്ടു എന്ന് ഒരു വെള്ള കടലാസ്സിൽ എഴുതി കൊണ്ട് പോയി മുരളി സാറിനെ ഏല്പിക്കു. ബാക്കി ഞാൻ നോക്കിക്കോളാം
ഇക്ക എനിക്കിവരുടെ പേരൊന്നും ശരിക്കറിയില്ല , മിക്ക പിള്ളേരും അങ്ങോട്ടുമിങ്ങോട്ടും വിളിക്കുന്ന വിളി പേരെ അറിയൂ
എന്തെങ്കിലും ആവട്ടെ, പെട്ടെന്ന് പേരും, അവരെ പറ്റി നിനക്കറിയാവുന്ന കുറച്ചു വിവരവും കൂടി ചേർത്ത് എഴുതി കൊണ്ട് കൊടുക്കൂ
TKM കോളേജിലെ പ്രിൻസിപ്പൽ ബഹുമാനപെട്ട ലബ്ബ സർ അറിയുന്നതിന്,
ഇന്നലെ വൈകിട്ട് സുമാർ 5 മണി ആയെന്നു തോന്നുന്നു, കാരണം എന്നും 5 മണി സമയത്തു വരുന്ന പെൺകുട്ടിയുടെ ഫോൺ ബെൽ അപ്പോൾ അടിച്ചിരുന്നു,
കുട്ടി ചോദിച്ച ആളിനെ വിളിക്കാൻ ഞാൻ നാലാം ബ്ലോക്കിലേക്കു പോകാൻ തുടങ്ങിയപ്പോ.
എന്റെ ജനാലയുടെ അപുറത്തൂടെ കുറെ ആളുകൾ ഓടുന്ന ശബ്ദം കേട്ടു.
ഞാൻ ഓടി ഇറങ്ങി, ഹോസ്റ്റലിലെ കുറച്ചു പിള്ളാര് ഹോക്കി സ്റ്റിക്കും, മുളയും, വെട്ടുകത്തിയുമൊക്കെയായി ഓടുന്നു.
ഞാൻ പിന്നാലെ ചെന്ന് നോക്കിയപ്പോൾ അവരവിടെ ഉള്ള കാടെല്ലാം വെട്ടി തെളിക്കാൻ തുടങ്ങിയിരുന്നു, പിള്ളാർക്ക് നല്ല ബുദ്ധി തോന്നിയല്ലോ എന്ന് കരുതി.
ഞാൻ തിരികെ പോന്നു.
കുറച്ചു കഴിഞ്ഞപ്പോൾ ഒരു അശരീരി പോലെ
ഏലസ്സാ, ഏലസ്സാ, എന്നുള്ള വിളി കേട്ട്
നോക്കിയപ്പോ, നമ്മുടെ മദാമ്മയുടെ പഞ്ചറായ തുരുമ്പു പിടിച്ച, ഇരുമ്പു വണ്ടി ഉന്തിക്കൊണ്ടു മെസ്സിന്റെ മുന്നിലൂടെ കോളേജിന്റെ പറമ്പിലേക്ക് കയറ്റുന്നു
ഞാനോടി ചെന്നു
ഏറ്റവും മുന്നിലായി നമ്മുടെ ഗിറ്റാറുമായി, ഹിന്ദി പാട്ടുകൾ അടിപൊളിയായി പാടി നടക്കുന്ന തിരുവന്തപുരത്തു നിന്നുള്ള ശങ്കു.
ഞാൻ ചോദിക്കുന്നതിനു മുന്നേ പുള്ളി പറഞ്ഞു: ഇവിടെ ഒരു ശുദ്ധി കലശം നടത്താൻ പോകുവാ, Liberation 80.
ഒരു സൈഡിലായി വണ്ടിയുടെ ബോടിയിൽ ഒന്ന് താങ്ങി കൊണ്ട് എറണാകുളത്തുനിന്നുള്ള ചൂടൻ അഗസ്റ്റിൻ
ഇടയ്ക്കിടെ, പരീക്ഷ എഴുതണ്ടാത്തപ്പോഴും, ഇച്ചിരി നേരം കളിക്കാം, പഠിച്ചത് മതി എന്ന് സ്വയം തീരുമാനിക്കുമ്പോഴും, വിദ്യാർത്ഥി ഐക്യം സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്ന പോലെ, ഏലസ്സാ ഏലസ്സാ എന്ന് വിളിച് കോന്നിയിൽ നിന്നുള്ള ജോഹൻ,
ഡ്രൈവറിന്റെ സീറ്റിൽ നമ്മുടെ മെലിഞ്ഞ പട്ടു,
സൈഡിലായി അല്പം മാറി നടക്കുന്ന കളക്ടർ , പുള്ളി ആണെങ്കിൽ വളരെ സത്യസന്ധനായ, കാര്യങ്ങൾ നീതിപൂർവം, ന്യായത്തോടെ മാത്രം ചെയ്യുന്ന ആളാണ്,
ഞാൻ പുള്ളിയോട് ചോദിച്ചു ഇതെങ്ങോട്ടു കൊണ്ടുപോകുന്നു?
അപ്പോൾ പുള്ളിക്കാരൻ വളരെ ഗൗരവമായി പറഞ്ഞു , വർഷങ്ങളായുള്ള ബന്ധനത്തിൽ നിന്നും ഇതിനെ മോചിപ്പിക്കാനായി കൊണ്ട് പോകുവാ എന്ന്,
പുള്ളി പറഞ്ഞതിലും കാര്യമുണ്ടെന്നു മനസ്സിലായ ഞാൻ, പിന്നെ അതിനെ പറ്റി കൂടുതൽ ഒന്നും ചോദിച്ചില്ല
കണ്ടാലറിയാവുന്ന കുറെ പേരുടെ വിവരങ്ങൾ ഇവിടെ സാർ സമക്ഷം താഴ്മയായി ബോധ്യപ്പെടുത്തുന്നു
ശുദ്ധനും , പരോപകാരിയും, മറ്റുള്ളവരെ പ്രോസാഹിപ്പിക്കുന്നതിൽ യാതൊരു ലുബ്ധതും കാണിക്കാത്ത കോലൻ ബഷീർ ,
എല്ലാവർക്കും വേണ്ടപ്പെട്ട ദൈവം,
നമ്മുടെ കോളേജിന്റെ ഗവാസ്കറായ, ഒരിക്കലും പിച്ചിൽ നിന്നിറങ്ങാതെ ക്രിക്കറ്റ് കളിക്കുന്ന രാജ് മോഹൻ ,
ആർക്കും, എപ്പോഴും, എന്തിനും,ഏതു പാതിരാത്രിക്കും, ധൈര്യമായി എത്തിപെടാവുന്ന, പ്രിയങ്കരനായ വൈദ്യർ
തിരുവനന്തപുരത്തു നിന്ന് ഇടയ്ക്കു വന്ന മാന്യമായി പെരുമാറുന്ന ജോമി ,
നമ്മുടെ കോളേജിന്റെ വിജ്ഞാന പരീക്ഷകളിൽ ഏതു ചോദ്യത്തിനും ഉത്തരം പറയുന്ന അജിത് കുമാർ ,
പട്ടു സാറിന്റെ കൂടെ നടക്കുന്ന 3 തവണ ചാട്ട ക്കാരൻ ദേവാനന്ദ് ,
പെൺപിള്ളേരെ ആരെങ്കിലും ചീത്ത വിളിച്ചാൽ അവരുടെ കുത്തിന് പിടിക്കുന്ന, അഭ്യാസത്തിലെ അടവുകൾ അറിയാവുന്ന നമ്മുടെ സ്വന്തം ഇസ്പു ,
കബഡി, കബഡി എന്ന് ഉറക്കത്തിലും ഊണിലും പറഞ്ഞു കളിച്ചോണ്ടു നടക്കുന്ന ലാൽ ,
പഠിക്കാൻ മിടുക്കനായ സിവിലിലെ സൗമ്യനായ ലത്തീഫ്
ഷട്ടിൽ കളിക്കുന്ന ആരോഗ്യവാനായ, നല്ല സ്റ്റാമിനയുള്ള കമ്മത് ,
എല്ലാ കാര്യത്തിനും കൊള്ളിക്കാവുന്ന മധുരമായി സംസാരിക്കുന്ന ശ്രിനാഗേഷ്
എല്ലാവരുടെയും അപ്പൻ ആയ ജോർജ് കുട്ടി ,
തിരുവല്ലാക്കാരൻ ബുദ്ധിജീവിയായ മോഹൻ വര്ഗീസ് ,
സാലിഹു സാറിന്റെ അടുത്ത സില്ബന്ധികളായ NSS-ന്റെ എല്ലാ പരിപാടികളുടെയും നേതൃത്വം വഹിക്കുന്ന MH സലിം, ഭാരതം സലിം
ഹോസ്റ്റലിന്റെ കാര്യങ്ങൾ നോക്കി നടത്തുന്ന, സ്ഥിരം മെസ് ഡ്യൂട്ടി ഉള്ള, കണ്ണാടി പോലെ നിഷ്കണങ്കമായ, ചതുര മുഖമുള്ള രെജു ….
തുരുമ്പു പിടിച്ച ഇരുമ്പു വണ്ടി ചക്രവാള സീമക്കപ്പുറത്തേക്കു
മറയുന്നതു വരെ ഞാൻ അതിനെ നോക്കി നിന്നതല്ലാതെ മറ്റൊന്നും ചെയ്തില്ല സർ.
താഴ്മയോടെ
ഹനീഫ
ഒപ്പു
എഴുതി കൂട്ടിയ കടലാസ്സുമായി മുരളി സാറിന്റെ മുറിയിൽ ചെന്നു.
ഹനീഫയെ കണ്ട ഉടനെ മുരളി സർ ചോദിച്ചു
എടോ താനൊക്കെ അവിടെ ഉണ്ടായിട്ടാണോ
ഈ പണ്ടാരമെടുത്തോണ്ടു പോകാൻ സമ്മതിച്ചത്
അത് പിന്നെ സാറേ പിള്ളാര് വർഷങ്ങളായുള്ള ബന്ധനത്തിൽ നിന്നും അതിനെ മോചിപ്പിച്ചതാണ് സർ.
സാർ ഒന്നുകൊണ്ടും വിഷമിക്കണ്ട
നമ്മുടെ ഹോസ്റ്റലിലെ പിള്ളേർ ഒട്ടു മുക്കാലും ഉണ്ടായിരുന്നു സർ
പക്ഷെ ഞാൻ ഇവിടെ നല്ല പഠിക്കുന്ന പിള്ളേരുടെ പേര് മാത്രമേ എഴുതിയിട്ടുള്ളൂ
മുരളി സാർ എഴുന്നേറ്റു നേരെ മുകളിലേക്ക് പോയി
പ്രിൻസിയുടെ മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ കതകു തുറന്നു കിടക്കുന്നു
അകത്തു
നിസാർ സർ, രാജഗോപാലൻ സർ, കെ. സി നായർ സർ, പിന്നെ സാലിഹ് സാറും
പ്രിൻസി മുഖമുയർത്തി നോക്കിയിട്ടു അകത്തോട്ടു വരാൻ പറഞ്ഞു.
മുരളി സർ കൈയ്യിലിരുന്ന പേപ്പർ കൊടുത്തു
വായിക്കുന്നതിനു മുന്നേ മുരളി സർ മുൻകൂർ ജാമ്യം എടുക്കുന്ന പോലെ പറഞ്ഞു:
സർ കുട്ടികൾ അതിനെ മോചിപ്പിച്ചതാണ് സർ
എല്ലാവരും അന്തം വിട്ടു മുരളി സാറിനെ നോക്കി
അപ്പോൾ മുരളി സാർ പറഞ്ഞു: സാർ നമ്മൾക്കവരിൽ ആരെയെങ്കിലും ഒന്ന് വിളിച്ചാലോ?
അപ്പോൾ പ്രിൻസി പറഞ്ഞു
ശരി അവരുടെ ഒരു ലീഡറുണ്ടല്ലോ
വിളി വിളി
ലീഡർ വന്നു
പ്രിൻസി ചോദിച്ചു
ഏതു വകുപ്പിലാടോ ഇതിവിടെ കൊണ്ട് വന്നു വെച്ചത്
ലീഡർ അച്ചടി ഭാഷയിൽ പറഞ്ഞു
ഈ വർഷത്തെ ഇലക്ഷന്, എല്ലാവരെയും മോചിപ്പിക്കുന്നതിന്റെ മുന്നോടിയായി ഞങ്ങൾ
ഈ പാവം വണ്ടിയെ കുറച്ചു ദിവസത്തേക്ക് മോചിപ്പിച്ചതാണ് സർ
പ്രിൻസി വീണ്ടും ചോദിച്ചു
ആരുടേയും കൈയും കാലും ഒന്നും ഒടിഞ്ഞില്ലേടോ ഇത് പൊക്കിയെടുത്തോണ്ടു വന്നപ്പോൾ
ഒടിയും സാർ ഇലക്ഷന് ഒന്ന് കഴിഞ്ഞോട്ടെ
എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും നോക്കി
ഇവന്മാരുടെ കാര്യം!!
എന്ന് പറഞ്ഞു മൂക്കത്തു വിരൽ വെച്ച്
താൻ പെട്ടെന്ന് സ്ഥലം വിട്ടേ
ഇലക്ഷൻ കഴിയുന്നതും ഇതിന്റെ പൊടി പോലും ഇവിടെങ്ങും കണ്ടേക്കല്ല്
ഇല്ല സാർ
സാർ വിഷമിക്കണ്ട
ഈ ഭാഗ്യവസ്തുവിനെ
ഇലക്ഷൻ കഴിയുന്നതും എടുത്തോണ്ട് പോയി ഒരു കാതലായ സ്ഥാനത്തു പ്രതിഷ്ഠിക്കാം സാർ.
ഇവിടെ അതിഭയങ്കര കാറ്റാണ്
ഇന്ന് വെളുപ്പിനെ അലാറത്തിന്റെ ശബ്ദം കേട്ട് ഓടി ചെന്നപ്പോൾ മുന്നിലത്തെ കതകു മലർക്കെ തുറന്നിരിക്കുന്നു
തണുത്തു കോച്ചുന്ന കാറ്റ് ഇരമ്പി ഉള്ളിലേക്ക് കയറി
ചുറ്റും നോക്കി
ആരുമില്ല
കാറ്റു മാത്രം
ഒരു നിമിഷം ഞാൻ അവിടെത്തന്നെ നിന്നു
എന്നെ തഴുകിയതു
എന്റെ പ്രിയപെട്ടവരുടെ സ്നേഹമായിരുന്നു.
ശക്തിയേറിയ കാറ്റിന്റെ ഭാവത്തിൽ
നമ്മുടെ സ്വന്തം Shai, Ispu, Reji Kumar
ഇവരുടെ മനസ്സിലെ പൊന്തൂവലുകളാണ് ഇന്നത്തെ എന്റെ ഓര്മക്കുറിപ്പുകൾക്കുള്ള പ്രചോദനം
Leave A Comment