ഇന്നുണർന്നപ്പോൾ എന്റെ അനിയത്തിമാരും അനിയന്മാരും ചേർന്നൊരു പുത്തൻ കൂട്ടായ്മ ഉണ്ടാക്കിയതിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത് വായിച്ചു.
അതിൽ അവർ എഴുതി ഇന്നത്തെ ദിവസം “VALENTINES DAY”
ഞാനോർത്തു ഞാൻ പടിച്ചിരുന്നപ്പോൾ ……… എന്തായിരുന്നു
പഞ്ചാര….
പഞ്ചാര….ദിനങ്ങൾ
അതായിരുന്നു
ഞങ്ങൾക്ക്
ഈ പറയുന്ന VALENTINES DAY
ഞങ്ങൾക്കെന്നും Valenitnes Days ആയിരുന്നു
കോളേജിലെത്തിയാലും ഇല്ലെങ്കിലും എല്ലാ ദിവസവും പ്രേമത്തിന്റെ, സ്നേഹത്തിന്റെ, പ്രേമലേഖനങ്ങളുടെ, ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും
പഞ്ചാര നാളുകൾ
കറുത്ത കുന്ത്രാണ്ടത്തിന്റെ ക്രീം ക്രീം മണിനാദവും
അതെടുക്കാൻ ഹോസ്റ്റലിന്റെ വരാന്തയിലൂടെയുള്ള നെട്ടോട്ടവും,
നിന്റെ പെണ്ണാണെന്നറിയാം എന്നാൽ ഞാനാദ്യംസൊള്ളിയിട്ടു മതി നീ കറക്കുന്നതെന്നു നിർബന്ധം പിടിക്കുന്ന സഹമുറിയന്മാരും, പിന്നെ വാർഡൻ വന്നാൽ മാത്രം നിർത്തുന്ന ഫോൺ വിളികളും….
പോസ്റ്റ് മാൻ എന്ന പ്രേമദൂതന് വേണ്ടിയുള്ള കാത്തിരുപ്പുകൾ , നീല ഇൻലൻഡും, മഞ്ഞ കവറും, പിന്നെ സ്റ്റാമ്പും, ചുവന്ന ഫയർ ഹൈഡ്രന്റ് പോലുള്ള പോസ്റ്റ് പെട്ടികളും…….
സ്റ്റേജിൽ കയറി പാട്ടു പാടുന്ന ജോഷുവയെയും മീരയെയും കാണുമ്പോൾ ഞാനെന്നും ഓർക്കുമായിരുന്നു സിനിമയിലെ
പ്രേം നസീറും, ഷീലയും പോലെ
വയലാറിന്റെയും, ശ്രീകുമാരൻ തമ്പിയുടെയും അനശ്വര പ്രേമകാവ്യങ്ങൾ
എന്നുമിവർ പാടി പാടി ഞങ്ങളുടെ മനസിലൂടെ നടക്കണേ എന്ന്
എന്തൊരു ചേർച്ചയുള്ള സംഗതികൾ
വിഷുകൈ നീട്ടവുമായി അരുകിൽ ഞാൻ വന്നപ്പോൾ പരിഭവം എല്ലാം നീ മറന്നു പോയി എന്ന് മനഃപൂർവം പാടിയ നാലാം വർഷ മുതിർന്ന വിദ്യാർത്ഥിയെ കുസൃതിയോടെ ഓർത്തു പോകുന്നു
ചതുര തൂണുകളിൽ ചാരി ചാരി മറിഞ്ഞു വീണ അണ്ണന്മാരെയും ഓട്ടക്കാരെയും ഓർത്തിട്ടു, അവരൊക്കെ ഇപ്പോഴും സ്നേഹപൂർവ്വം ഒറ്റക്കെട്ടായിരിക്കുന്നതോർത്തു അഭിമാനിക്കുന്നു
കൂടെ ഉള്ളവർ ആരും അറിയാതെ, ഒന്ന് നേരെ പോലും നോക്കാതെ, പ്രേമിച്ചു പ്രേമിച്ചു മറ്റുള്ളവരുടെ പ്രതീക്ഷകളെ കുളമാക്കിയ വരെ ഓർക്കുമ്പോൾ ചിരിക്കാനേ പറ്റൂ;
പ്രേമത്തിൽ ഡോക്ടറേറ്റ് എടുക്കാൻ വന്നവർ
ഇനി ഞാൻ മാത്രം എന്തിനു പ്രേമിക്കാതിരിക്കണം എന്ന് കരുതിയവർ
ചെരുപ്പ് തേഞ്ഞതല്ലാതെ പെണ്ണിനേ കിട്ടിയതുമില്ല
മാനഹാനിയും ധനനഷ്ടവും ഫലം
പിന്നെ അങ്ങോട്ടുമിങ്ങോട്ടുമുള്ള പ്രേമം
സാറ് പഠിപ്പിക്കാത്ത ടീച്ചറിനെ നിശ്ശബ്ദമായി പ്രേമിക്കുന്നു
ജാതിയുടെയും മതത്തിന്റെയും വരമ്പുകൾ കാറ്റിൽ പറപ്പിച്ച പ്രേമം
തീരാത്ത ആരാധന
പറയാൻ ധൈര്യമില്ലാത്ത പ്രേമങ്ങൾ
മിണ്ടാ പ്രേമം
സ്വര്യം തരാതെ പിന്നാലെ നടക്കുന്ന പ്രേമം
ചീത്ത വിളി പ്രേമം
കമ്പിൽ നീണ്ടൊരു തുണി ചുറ്റിയതു കണ്ടാൽ അവരെ എല്ലാം മണപ്പിച്ചു, മണപ്പിച്ചു നടന്നവരെ ഓർത്തു പോകുന്നു
അങ്ങനെ ഞങ്ങൾക്കെന്നും Valentines Days ആയിരുന്നു
സത്യത്തിൽ ഇതൊക്കെ വിസ്തരിച്ചു എഴുതണ്ട പരമ്പരകളാണ്
അത്രക്കുണ്ട്
ഞങ്ങളുടെ സ്നേഹ കൂട്ടായ്മയും സംഭവങ്ങളും
ചിരിക്കാം ചിരിക്കാം ചിരിച്ചു കൊണ്ടിരിക്കാം
പക്ഷെ ഇന്നത്തെ ഈ ദിനത്തിൽ പ്രേമത്തിന്റെ മാനങ്ങളിലേക്ക് ഊളിയിട്ടിറങ്ങാൻ
കൂടെയുള്ളവരെ
നെഞ്ചോട് ചേർത്ത് പിടിച്ചു
ഓർമ്മകൾ അയവിറക്കാൻ
ഒരു കുട്ടി ബ്രേക്ക്
നാളെ വീണ്ടും പരീക്ഷകളെ പറ്റി …….
Leave A Comment