TKM College of Engineering .. ഗുരു ശിഷ്യ ബന്ധങ്ങളുടെ ഊഷ്മളത -1
ഗുരു ശിഷ്യ ബന്ധങ്ങളുടെ ഊഷ്മളത അനുഭവിച്ചറിയാൻ 39 വര്ഷം ഒരു കാലയളവാണോ
ഒരിക്കലും അല്ല.
എന്നായാലും, എപ്പോഴായാലും, എവിടെയായാലും എത്ര നാള് കഴിഞ്ഞായാലും, നമ്മളെ പഠിപ്പിച്ച ഗുരുക്കന്മാരുമായി സംസാരിക്കുമ്പോൾ നമ്മൾ വീണ്ടും പഴയ കുട്ടികൾ ആകുന്നു.
പേര് പറയുമ്പോൾ തന്നെ അവർ നമ്മളെ ഓർത്തെടുക്കുന്നു എന്നാകിൽ; നമ്മൾ എത്ര മാത്രം വികൃതികൾ ആയിരുന്നു പഠിച്ചിരുന്നപ്പോൾ എന്ന് ഉറപ്പിക്കാവുന്നതേ ഉള്ളൂ.
1976 മുതൽ 1982 വരെയുള്ള കാലഘട്ടത്തിലെ കുട്ടികളെ; ഞങ്ങളുടെ TKM കോളേജിലെ ഒരു സാറിനും, ടീച്ചറിനും മറക്കാൻ പറ്റില്ല എന്നുള്ളതാണ് വാസ്തവം.
കഴിഞ്ഞ ആഴ്ചയാണ് സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലെ John Cherian Sir-നെ പോയി കണ്ടത്. സാറും ഭാര്യ Suki Chechy-യും വിശ്രമ ജീവിതം നയിക്കുന്ന കേരള തനിമ നിറഞ്ഞ മനോഹരമായ വീട്ടിൽ.
എന്റെ ‘അമ്മ മരിച്ചിട്ടു 12 വര്ഷം കഴിഞ്ഞിരിക്കുന്നു, അമ്മയുടെ വിയോഗത്തിന് ശേഷം ഇത്രയ്ക്കു രുചിയായി, തൃപ്തിയായി കൊല്ലത്തെ എന്റെ വീട്ടിലെ അതേ രുചിയിൽ ഭക്ഷണം കഴിച്ചത് എന്റെ ഓർമ്മയിലില്ല. സ്നേഹം നിറഞ്ഞു തുളുമ്പിയ വിഭവങ്ങൾ.. പോരാഞ്ഞതിനു കൈയ്യിൽ കൊണ്ടുപോകാനായി നേരത്തെ ഉണ്ടാക്കി, ശ്രദ്ധയോടെ പൊതികെട്ടുകളിലാക്കി തന്നുവിട്ട ഒരു പിടി വിഭവങ്ങളും.
എന്റെ അമ്മ ഉണ്ടാക്കിയിരുന്ന അതേ രുചിക്കൂട്ടുകൾ. Sukichechy-യുടെ കൈപുണ്യത്തിലൂടെ ഞാൻ മതിവരുവോളം ആസ്വദിച്ചു എന്ന് പറയാതെ വയ്യ.
കോളേജിലെ കാര്യങ്ങൾ പറഞ്ഞപ്പോൾ ഒന്നും പഴയ കഥകളായി തോന്നിയതേ ഇല്ല; എല്ലാം ഇന്നലത്തെ പോലെ; അപ്പോൾ John Cherian സാറിനോട് ഞങ്ങളെ പഠിപ്പിച്ച സാറന്മാരുടെ telephone numbers തരണേ എന്ന് ആവശ്യപ്പെട്ടു. കൈയിലുള്ളത് തരാമെന്നുപറഞ്ഞ സാർ ഇന്നലെ കുറച്ചു പേരുടെ നമ്പർ തന്നു.
അതിൽ Salihu Sir- ന്റെ നമ്പർ ഉണ്ടായിരുന്നില്ല; അപ്പോഴാണ് ഞാൻ കേരളത്തിലെ സാങ്കേതികവിദ്യയുടെ ഒരു പ്രമുഖ അധികാരിയെ പറ്റി ഓർത്തത് .
സാങ്കേതിക വിദ്യയുടെ മുന്നേറ്റം വര്ഷങ്ങളായി നേരിൽ കണ്ടു ആസ്വദിക്കയും അനുഭവിക്കയും ചെയ്യുന്ന ഞാൻ ഒട്ടും അമാന്തിക്കാതെ വെള്ളിക്കിണ്ണം പോലുള്ള ഫോണിലൂടെ കൈവിരലൊടിച്ചു ആവശ്യം എഴുതി: Salihu Sir- ന്റെ നമ്പർ ഒന്ന് കണ്ടുപിടിച്ചു തരാമോ? ചോദിച്ചു തീരുംമുന്നേ നമ്പർ വന്നു..
‘Vijaya…ഈ ബുദ്ധി എന്താണ് നമുക്ക് നേരത്തെ തോന്നാഞ്ഞതു …”എന്ന് മനസ്സിൽ പറഞ്ഞു
അപ്പോൾ തന്നെ ഉത്തരവും കിട്ടി: ഓരോന്നിനും അതിന്റേതായ സമയം ഉണ്ട് Dasaa…
എന്ത് പറയണം, എങ്ങനെ പറയണം, എവിടെ തുടങ്ങണം എന്നൊന്നും യാതൊരു ആശങ്കയും ഉണ്ടായിരുന്നില്ല.
നാട്ടിൽ വൈകുന്നേരം 6 മണിയാണ് ഫോൺ വിളിക്കാൻ പറ്റിയ സമയം ..
ഞാൻ നമ്പർ ഡയല് ചെയ്തു. Dilip-ന്റെ കൈയ്യിൽ ഫോൺ കൊടുത്തു, പഠിച്ചുകൊണ്ടിരുന്നപ്പോൾ എന്നേക്കാൾ സാറുമായി ഒത്തിരി ഒത്തിരി അടുപ്പം Dilip-നാണ്, എന്നെ ആകെ 1977- ൽ ഒരു സെമസ്റ്റർ ജിയോളജി പഠിപ്പിച്ചതേ ഉള്ളൂ,
അങ്ങനെ Dilip; Sir, ഇത് ഞാനാണ് ..പേര് പറഞ്ഞതും സാറ്അങ്ങേ തലക്കൽ നിന്ന് Dilip-ന്റെ അച്ഛന്റെ പേര് വിളിച്ചു സംസാരിക്കാൻ തുടങ്ങി.
ഇന്നലത്തെ പോലെ…
അതേ Dilip – ന്റെ അച്ഛന്റെ പേര് അത്രയ്ക്ക് സാധാരണയായിട്ടുള്ള പേരല്ലായിരുന്നു; അതുകൊണ്ടു പലരും അവലംബിച്ച ഒരു മാർഗമായിരുന്നു, അച്ഛന്റെ പേര് വിളിച്ചുള്ള സംബോധന.. ആള് മാറിപോകാതിരിക്കാൻ..
സാറിന്റെ അതിശയം, സ്നേഹം തുളുമ്പുന്ന വാത്സല്യം, എല്ലാം ഒരു പിടി നാമവിശേഷണങ്ങളായി പ്രവഹിച്ചുകൊണ്ടേ ഇരുന്നു. 39 വര്ഷം അലിഞ്ഞില്ലാതെ ആയി
ഞങ്ങൾ വീണ്ടും TKM കോളേജിലെ ലേഡീസ് വെയ്റ്റിംഗ് റൂമിന്റെ സൈഡിലുള്ള സാറിന്റെ ഡിപ്പാർട്മെന്റിന്റെ മുന്നിലെ തൂണിന്റെ സൈഡിൽ എത്തി
സാറിന് ഒന്നേ പറയാനുണ്ടായിരുന്നുള്ളു..
സന്തോഷമായി; സന്തോഷമായി; ഓർത്തല്ലോ; വിളിച്ചല്ലോ..
അപ്പോൾ Dilip സാറിനോട് പറഞ്ഞു വേറെ ഒരാളുകൂടെ ഇവിടെ അടുത്തുണ്ട് സാറിനോട് സംസാരിക്കാൻ തയ്യാറായിട്ടു; എന്നിട്ട് ഫോൺ എന്റെ കൈയ്യിൽ തന്നപ്പോൾ ഞാനെന്റെ മുഴുവൻ പേരും പറഞ്ഞു Sir Good Evening Sir ഞാൻ Beena Abraham.
Oh! ഞാനോർക്കുന്നു, You were a very purposeful student എന്ന് മാത്രമല്ല, മുന്നൊരുക്കങ്ങളില്ലാതെ ഒരുകൂട്ടം എന്നോട് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു.
Dilip സാറിനെ കാണാനുള്ള ആഗ്രഹം പറയുകയും ഈ കൊറോണ കുമാരിയെ എങ്ങോട്ടെങ്കിലും ഒന്ന് കെട്ടു കെട്ടിച്ചാലുടനെ സാറിങ്ങോട്ടു വരണം; എല്ലാ ഏർപ്പാടുകളും ചെയ്യാം എന്ന് പറയുകയും ചെയ്തപ്പോഴാണ് സാറിന്റെ മക്കൾ ഇവിടെ ആണെന്നും സാറിവിടെ പലവട്ടം വന്നിട്ടുണ്ടെന്നുമുള്ള വിവരം പറഞ്ഞത്.
പ്രസ്കതമായ 39 വർഷത്തെ ജീവിത ശകലങ്ങൾ ഔചിത്യത്തോടെ പറഞ്ഞ 5 നിമിഷങ്ങൾ.
ഇത് പണ്ട് Geology-യുടെ ഉത്തരക്കടലാസെഴുതിയ പോലെ അല്ല, അല്ലെങ്കിൽ പോകട്ടെ അവസാന വര്ഷം എഞ്ചിനീറിങ്ങ് എന്ന കടമ്പ കടക്കാൻ Aerodynamics ചോദ്യക്കടലാസിന്റെ എല്ലാ ചോദ്യങ്ങൾക്കും Principles of Aerodynamics എന്നും പറഞ്ഞു Lift, Gravity force, Thrust, and Drag എന്ന് പടം, ഒരേ പടം തന്നെ വീണ്ടും വീണ്ടും വരച്ചു ഉത്തരം എഴുതിയത് പോലെയുമല്ല; 5 നിമിഷം കൊണ്ട് ഞങ്ങൾ 2 പേരും കഴിഞ്ഞ 39 വര്ഷങ്ങളുടെ സംഭവബഹുലമായ ജീവിത വിശേഷങ്ങൾ പറഞ്ഞു തീർത്തു.
I remember you both very well; I am in unrevealable happiness after you two contacted me. I left TKM College in 1983 to join Kerala University as NSS Coordinator, later as Controller of Exams, PVC and acting VC. Later I was VC of Madurai Kamaraj University.
Dilip was a loveable student, talented orator, outspoken person and late Prof.Razvi’s dear student, of course mine too. More I remember of his virtues.
Beena was a hardworking student with a great taste in social work programmes. She was a leader. She abundantly contributed to Planning Forum activities.
I am 80 plus and slow in work. Still I will continue to write and inspire you.
സർ ഞങ്ങളോട് photos ആവശ്യപ്പെട്ടു ഞാൻ അയച്ചു കൊടുത്തപ്പോൾ സാറിന്റെ മറുപടി വന്നു.
Lovely pictures of my pet students. Unexpected call and delightful talk. I am immensely happy
സാർ അയച്ച പടങ്ങളും അതിനോട് ചേർന്ന് വന്ന കുറിപ്പുകളും എന്നെ സന്തോഷിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്തു. സാറിന്റെ സർഗ്ഗവൈഭവം അയച്ചു തന്ന പടങ്ങളിൽ തുളുമ്പി നിന്നിരുന്നു. 1981-ലും, 2011- ലും സാറും എന്റെ സീനിയറും Dilip-ന്റെ ബാച്ച് മേറ്റും ആയിരുന്ന മുഹമ്മദ് ബഷീറും കൂടിയുള്ള പടം. ഒന്ന് TKM കോളേജിൽ; മറ്റൊന്ന് UK -യിൽ.ബഷീർ എന്ന പൂർവ വിദ്യാർത്ഥിയുടെ സ്നേഹത്തിന്റെയും, കരുതലിനെയും പറ്റിയുള്ള സാറിന്റെ ഓർമ്മകൾ.
In 2011 when I visited UK (Birmingham) with family he was in Belfast University (North Ireland) and told me that he would send 2 to and fro Air tickets to Belfast. Since I had programmes in London I could not go. So he flew and met us. Great he was.
അദ്ധ്യാപകരുടെ മനസ്സിൽ വിദ്യാർത്ഥികൾ എന്നും കുഞ്ഞുങ്ങൾ തന്നെയാണ്. ഒന്നും തന്നെ പ്രതീക്ഷിക്കാതെയാണ് നമ്മളെയൊക്കെ പഠിപ്പിച്ചതും, ശാസിച്ചതും, ശിക്ഷിച്ചതും, സ്നേഹിച്ചതും; വര്ഷങ്ങള്ക്കു ശേഷം നമ്മൾ വലുതായി ജോലിയൊക്കെയായി; ബഷീർ ചെയ്തത് പോലെ പറയുകയും, ചെയ്യുകയും ചെയ്യുമ്പോൾ അവരതു നെഞ്ചോട് ചേർത്ത് വെക്കുന്നു.
എല്ലാവരോടും പറയുന്നു ..സന്തോഷിക്കുന്നു ..
ആ സന്തോഷം കാണാനും അനുഭവിക്കാനും സാധിക്കുന്ന അവസരങ്ങൾ നഷ്ടപ്പെടുത്താതെ ഇരിക്കുക.
ഒരപൂർവ ഊർജ്ജമാണീ അനുഭവം
Leave A Comment