ഹോസ്റ്റലിൽ എത്തിയ മറ്റു ചിലരുടെ കഥ പറയാം എന്ന് പറഞ്ഞു കാഥികൻ രണ്ടാമത്തെ കഥയുടെ ചുരുളഴിച്ചു
കോളേജിൽ ചേരാൻ വരുന്ന ദിവസം ആകെ പാടെ അങ്കലാപ്പാണെല്ലാവർക്കും, എന്താണ് പ്രതീക്ഷിക്കേണ്ടതെന്നൊരു എത്തും പിടിയുമില്ല
പെട്ടിയും, കിടക്കയും, വീട്ടിൽ ഉപയോഗിച്ച ഒട്ടു മിക്ക സാധനങ്ങളും ആങ്ങളക്ക് പെറുക്കി കെട്ടി കൊടുത്തുവിട്ടിരിക്കയാണ്, എത്ര പറഞ്ഞാലും മനസ്സിലാക്കാത്ത പെങ്ങമ്മാരു.
കുരുമുളകും, ചുമന്നുള്ളിയും ഇട്ടു കാച്ചിയ എണ്ണ, നല്ല മണ്ണിന്റെ ഭരണിയിൽ തുണി കൊണ്ട് മൂടികെട്ടിയ നെല്ലിക്ക അച്ചാർ, ഉപ്പേരി, ചക്ക വറ്റല്, കൊച്ചിൻ ബേക്കറിയിലെ ആപ്പിളിന്റെ ആകൃതിയിലുള്ള കേക്ക്, കിസാൻ കമ്പനിയുടെ മിക്സഡ് പഴം ജാം, പിന്നെ ധന്വന്തരം കുഴമ്പു, തൈലം, രാസ്നാദി പൊടി, മാതാവിന്റെ പടം, മെഴുകുതിരി, കത്തിക്കാൻ തീപ്പെട്ടി,
എല്ലാം കൂടി ഒരു വലിയ ട്രങ്ക് പെട്ടി, പിന്നെ അഞ്ചോ ആറോഎയർ ബാഗുകൾ
നല്ല ഉരുണ്ടു തുടുത്തിരിക്കുന്ന പയ്യനെ കണ്ടതും മുതിർന്ന വിദ്യാർത്ഥികൾ തീരുമാനിച്ചു ഇവൻ നല്ല ആസ്തിയുള്ള കുടുംബത്തിലെ മോൻ തന്നെ
അങ്ങനെ അഗസ്റ്റിന് അവരുടെ നോട്ടപുള്ളിയുമായി
പെട്ടിയും കിടക്കയുമായി മുറി കാണിക്കാൻ ഏല്പിച്ച കലാമിന്റെ പുറകെ കൂടി,
ചെന്ന് കയറിയതും
സഹമുറിയൻ അടുത്ത് വന്നിട്ട് ചെവിയിൽ രഹസ്യമായി മന്ത്രിച്ചു
ഞാൻ വന്നിട്ട് അധിക നേരമായില്ല
സൂക്ഷിക്കണം റാഗിംഗ് ഉണ്ട് റാഗിംഗ്
ഞാനാകെ പെട്ടിരിക്കുവാ
സീനിയർസ് ഇപ്പൊ എത്തും
എല്ലാം ഞാൻ വിശദമായി പറഞ്ഞു തരാം
ആര് ചോദിച്ചാലും പെങ്ങന്മാരുണ്ടെന്നു പറയല്ലേ
കാര്യത്തിന്റെ ഗുട്ടൻസ് മനസ്സിലാകാതെ വാ പൊളിക്കാൻ തുടങ്ങുന്നതിനു മുന്നേ
രണ്ടു ചെറുപ്പക്കാർ,
മുറിയുടെ വാതുക്കൽ എത്തി
അകത്തോട്ടു എത്തി നോക്കി
എന്നിട്ടു ഒരു ചോദ്യം
നിനക്ക് പെങ്ങന്മാരുണ്ടോ
തുറന്നു പിടിച്ചുരുന്ന വാ അടക്കാതെ
തല മാത്രം അങ്ങോട്ടും ഇങ്ങോട്ടും ആട്ടി, ഇല്ല എന്നാ ഭാവത്തിൽ
സഹമുറിയന്റെ പേര് പോലും ചോദിച്ചില്ല അതിനു മുന്നേ മുറിയിലേക്ക് വേറെ കുറെ അണ്ണന്മാർ വാലെവാലെ വന്നിട്ടു അവനോടു ചോദിച്ചു
നിന്റെ പെങ്ങളിപ്പോ എവിടെയുണ്ടെന്നാ പറഞ്ഞത്? കൊച്ചിയിലാണോ
കോഴിക്കോടാണോ
എന്റെ സഹമുറിയൻ പറഞ്ഞു
ഇപ്പൊ കോഴിക്കോടാ
എന്നാ പിന്നെ നമ്മടെ കൊയിലാണ്ടിയിലെ ലത്തീഫിനെ വിളി
അവൻ കെട്ടിക്കോളും
എടാ നീ ഒരു നല്ല മുണ്ടെടുത്തു ഉടുത്തിട്ടു റെഡി ആയിക്കോ ഇന്ന് രാത്രി മെസ് അടിച്ചതും നിക്കാഹാണ്
നിന്റെ പെങ്ങളെ ഫൈനൽ ഇയർ എലെക്ട്രിക്കലിലെ ലത്തീഫ് കെട്ടും
ബാക്കി ഏർപ്പാടൊക്കെ അവന്റെ ശിങ്കിടി വന്നു പറയും………. നീ പെട്ടെന്ന് കൈയ്യിലുള്ള കാശൊക്കെ എടുത്തു വെച്ചോ
അവരിറങ്ങിയതും അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന സഹമുറിയന്റെ അടുത്ത് ചെന്ന് അഗസ്റ്റിൻ സ്തംഭിച്ചു നിന്നു
ഇനിയെന്ത്
സഹമുറിയന്റെ പേര് ചോദിച്ചു
സലിം
അഗസ്റ്റിന്റെ വയറൊന്നു കാളി
തലക്കകത്തു വല്ലാത്ത ചൂട്
ഇനിയിപ്പോ കണ്ണീന്ന് തീ പറക്കും
പിന്നെ നിർത്താത്ത തലവേദന ആവും
മൂത്ത ചേച്ചി കരുതലോടെ എടുത്തു വെച്ച എണ്ണ പൊത്തി ഒന്ന് കുളിക്കാതെ രക്ഷയില്ല
അഗസ്റ്റിൻ സലീമിനോട് ചോദിച്ചു
ഇവിടെ കുളിമുറി എവിടെയാ
സലിം, കതകിന്റെ അരികിൽ വന്നിട്ട് വരാന്തയുടെ അറ്റത്തോട്ടു കൈ കാണിച്ചു പറഞ്ഞു ദേ അവിടെ , അത് വഴി
അഗസ്റ്റിൻ പെട്ടെന്ന് ഒരു എയർബാഗ് തുറന്നു എണ്ണക്കുപ്പിയെടുത്തു കുറച്ചു എണ്ണ തലയിലൊന്നു പൊത്തിയിട്ടു
സോപ്പ് പെട്ടിയും തോർത്തും എടുത്തു, വെച്ച് പിടിച്ചു
മുറിയിൽ നിന്നിറങ്ങി വരാന്ത വഴി അറ്റത്തെത്തിയപ്പോ ഇടത്തായിട്ടു നടുമുറ്റത്തിന്റെ മുന്നിലായി മുഖം കഴുകാനാവും ഒരു തളം,
കോൺക്രീറ്റിൽ, പിന്നെ ടാപ്പും
അതിന്റെ എതിരെ കുട്ടി കുട്ടി മുറികൾ
ആരോടും പ്രത്യേകിച്ച് ചോദിക്കണ്ട കാര്യമില്ല അത്രയ്ക്ക് സുഗന്ധമായിരുന്നു
ഓരോ വാതിൽ തുറന്നതും ഇടവിട്ട് കുളിമുറിയും കക്കൂസും തുറന്ന വേഗത്തിൽ തന്നെ അടച്ചു പോയി
എന്റെ അന്തോണിയോസ് പുണ്യാളാ എന്ന് വിളിച്ചു പോയി
ഭാഗ്യം ആരുമില്ല
ഇവിടെ ആണോ ഇനി എന്റെ 4 വര്ഷം
കർത്താവേ കാത്തോണേ എന്ന് മനസ്സിൽ പറഞ്ഞിട്ട്
അറ്റത്തെ കുളിമുറിയിൽ കയറി തൊട്ടിയിലെ വെള്ളം കോപ്പ കൊണ്ട് തലയിൽ ഒഴിച്ച്
രസതന്ത്രം എന്ന സത്യൻ അന്തിക്കാടിന്റെ മനോഹര സിനിമ
അതിലെ ഇന്നസെന്റ്,
അറിയാവുന്ന സത്യം മൂടി വെച്ചത് ആരോടെങ്കിലും വിളിച്ചു പറയാനായി മലയുടെ മുകളിൽ പോയി വിളിച്ചു കൂവിയ പോലെ
കണ്മണി ആണല്ലേ, പെണ്ണാണേ
ഏതാണ്ടൊരു മുദ്രാവാക്യ സ്റ്റൈലിൽ വിളിച്ചു പറഞ്ഞു
പറ്റിച്ചേ പറ്റിച്ചേ, എല്ലാവരേം പറ്റിച്ചേ
മൂന്നാണേ മൂന്നാണേ എനിക്ക് പെങ്ങന്മാർ മൂന്നാണേ
ഓരോ കോപ്പ വെള്ളം തലയിൽ ഒഴിക്കുമ്പോഴും താളത്തിൽ ശ്രുതി ഒപ്പിച്ചു വിളിച്ചു പറഞ്ഞു
പറ്റിച്ചേ പറ്റിച്ചേ എല്ലാവരേം പറ്റിച്ചേ
പെട്ടെന്ന്
കതകിൽ ഒരു മുട്ട്
പിന്നെ അത് തട്ടായി
കൊച്ചിയിലെ ഇടവഴിയിലൂടെ മീന്കാരൻ സൈക്കിളിൽ മീനേ , മീനേ എന്ന് നീട്ടി വിളിച്ചു വരുന്ന പോലെ നീണ്ട വിളി കേട്ടു
ആ വിളി കേൾക്കുന്നതും അടുത്ത വീടുകളിൽ നിന്ന് ചട്ടിയുമായി ചേച്ചി മാർ വേലിക്കരുകിൽ എത്തും
ഇവിടെ പെട്ടെന്ന് പട പടാന്നു ഓട്ടവും കൂകലും വിളിയുമൊക്കെ കേട്ടു
അഗസ്റ്റിന്റെ സപ്ത നാഡികളും തളർന്നു
വീണ്ടും കതകിൽ മുട്ടുന്നു
തല തോർത്താതെ എങ്ങനെയോ ഉടുപ്പ് ഇട്ടെന്ന് വരുത്തി പയ്യെ പയ്യെ പുറത്തിറങ്ങി
പോലീസ് ഇന്നസെന്റിനോട് ചോദിച്ച പോലെ
അവർ ചോദിച്ചു
താനിപ്പോ എന്നതാ പറഞ്ഞെ
ങേ
എടോ താനിപ്പോ എന്നതാ പറഞ്ഞെ
തനിക്കെത്ര പെങ്ങന്മാരുണ്ടെന്നാ പറഞ്ഞെ ….
അഗസ്റ്റിൻ വിറച്ചു വിറച്ചു പറഞ്ഞു മൂന്ന്
കൂടെ നിന്നവരെല്ലാം കൂടെ അഗസ്റ്റിനെ പൊക്കിയെടുത്തു
ഓരോ കാൽ ഈരണ്ടു പേരുടെ കൈയ്യിൽ
എന്നിട്ടു ഘോഷ യാത്ര ആയി നടുമുറ്റത്തെത്തിച്ചു
പിന്നെ അങ്ങോട്ടൊരു ആളും കൂട്ടവും ബഹളവുമായി എല്ലാ മുറിയിലെയും അണ്ണന്മാരെത്തി
അവർ അഗസ്റ്റിനെ ഒന്നേ രണ്ടേ മുന്നെന്നു പറഞ്ഞു പടക്കെന്ന് താഴെ നിർത്തി
എന്നിട്ടു
തടിച്ചുകൊഴുത്തിരിക്കുന്ന ഒരു മുതിർന്ന വിദ്യാർത്ഥി, മുന്നോട്ടു വന്നിട്ട് പറഞ്ഞു
എടാ നിന്റെ മൂത്ത പെങ്ങളെ ഞാൻ കെട്ടുവാ
നിനക്കെന്തെങ്കിലും പ്രശ്നമുണ്ടോ
അഗസ്റ്റിൻ ഒന്നും മിണ്ടാതെ ഒരു നിമിഷം നിന്നു എന്നിട്ടു ഒന്നുകൂടി തല ഉയർത്തി നോക്കി
തടിച്ചു കൊഴുത്തിരിക്കുന്ന,
മീശയും താടിയുമൊക്കെ ആയി
മണവാളൻ ജോസഫിനെ
പോലിരിക്കുന്ന ഇങ്ങേരോ
എന്റെ ചേച്ച്യേ ശ്ശെ
അറിയാതെ ആ
ശ്ശെ
പുറത്തു വന്നു
എന്താടാ നിന്റെ പ്രശ്നം, നായിന്റെ മോനെ
എന്താടാ എനിക്കൊരു കുറവ് എന്നായി
അപ്പോഴേക്കും മെലിഞ്ഞു തൊലിഞ്ഞു വളഞ്ഞൊടിഞ് ആലുമ്മൂടനെ ഓർമിപ്പിക്കുന്ന ഒരു കോലാപ്പൻ മുന്നോട്ടു വന്നിട്ട് പറഞ്ഞു
അവന്റെ കാര്യം തീരുമാനിച്ചു
അപ്പോൾ നിന്റെ രണ്ടാമത്തെ പെങ്ങളെ ഞാൻ കെട്ടുവാ
നീ അപ്പനോട് പറ പീരുമേട്ടിലൊരു എസ്റ്റേറ്റും ഒരു പ്രീമിയർ പദ്മിനി വണ്ടിയും റെഡി ആക്കാൻ
അപ്പോഴേക്കും സുന്ദരനായ ഒരു ചെത്ത് ചെറുപ്പക്കാരൻ ഇടക്കൂടെ
ഉന്തി തള്ളി വന്നിട്ട് ചോദിച്ചു
നിന്റെ കൈയ്യിൽ ഇപ്പോൾ എത്ര കാശുണ്ട്
അത് അത് ഫീസ് കൊടുക്കാനും ചിലവിനുമായി ആകെ 350 രൂപ
അപ്പൊ നീ അത് എന്റെ അഡ്വാൻസ് ആയിട്ടു തന്നേരെ. പോയി അതിങ് എടുത്തോണ്ട് വാ
എന്നിട്ടു നിന്റെ വീട്ടിലൊട്ടൊരു കമ്പി അടിക്ക്
നിന്റെ മൂന്നാമത്തെ പെങ്ങളെ കെട്ടാൻ ഒരു സുന്ദരനും യോഗ്യനുമായ എഞ്ചിനീയർ പയ്യൻ റെഡി ആയിട്ട് നില്കുന്നു എന്ന് പറ
പെട്ടെന്നു സ്ത്രീധനമായിട്ടു ഒരു 5 ലക്ഷം രൂപ ആദ്യം എന്റെ അക്കൗണ്ടിൽ ഇടാൻ പറ
അഗസ്റ്റിൻ ഒരു നിമിഷം ആലോചിച്ചു
പറ്റില്ല എന്ന് പറഞ്ഞാലും പ്രശ്നം
എന്തായാലും പ്രശ്നം
എന്നാൽ പിന്നെ സമ്മതിക്കാം
ഇവിടെ നിന്നു രക്ഷപെടാൻ വേറെ വഴിയില്ല
തല കുലുക്കി
അപ്പോഴേക്കും അവിടെ നിന്ന എല്ലാവരും കൂടി ചാടി വീണു
എടാ അപ്പോൾ നീ വീട്ടിലിരിക്കുന്ന പെങ്ങന്മാരെ എല്ലാം എഞ്ചിനീർമാരെ കൊണ്ട് വെറുതെ കെട്ടിക്കാൻ പുറപ്പെട്ടു വന്നതാ അല്ലെ
എന്നിട്ടു കൊണ്ട് വന്ന പോലെ തൂക്കി എടുത്തു മുറിയിൽ ചെന്ന് മെസ്സിന്റെ കാശ് വെച്ചിട്ടു ബാക്കി എടുത്ത് എല്ലാരേയും കൂട്ടി, കരിക്കോട്ടെ ബേക്കറിയിലോട്ടു വെച്ചു പിടിച്ചു
കടപ്പാട് സ്വന്തം ഷായി
1 comment(s)