SPB സർ – നെ കാണാനും, രണ്ടു ദിവസം മുഴുവൻ നിർത്താതെ പാട്ടുകൾ പരിശീലിക്കുന്നതും, പിന്നെ ചിത്രയുടെയും, SPB Sir, S.P.Shailaja-യുടെയും Live Concert കേൾക്കാനും സാധിച്ചതിനു, എന്നെന്നും ചിത്രയോടു തീരാത്ത കടപ്പാട്.
Violinist Francis Xavier-ന്റെ Wedding Anniversary-ക്കൊരു surprise വേണമെന്നത് പുള്ളിക്കാരന്റെ ഭാര്യയുടെ ആഗ്രഹമായിരുന്നു.ചിത്രയോടിങ്ങനെ ഒരു കാര്യം പറയണ്ട താമസം, പുള്ളിക്കാരി പിന്നെ അതെങ്ങനെ ഏറ്റവും ഹൃദ്യമാക്കാമെന്നു ഓർത്തു പദ്ധതി ഇടും, എന്നോട് രാത്രി വളരെ വൈകിയാണത് പറഞ്ഞത്. ഞങ്ങൾ ഒത്തുകൂടിയാൽ പിന്നെ എല്ലാത്തിനും എന്തെങ്കിലും ഒരു പോംവഴിയും ഉണ്ടാക്കും. എനിക്കാണേൽ ഏറ്റവും എളുപ്പമുള്ള സംഗതിയാണ് ഭക്ഷണം. എത്ര പേർക്ക് ഏതു നേരത്തും രുചിയുള്ള ഭക്ഷണം കൊടുക്കാൻ തയ്യാറായി നിൽക്കുന്ന എന്റെ ഒരു കൂട്ടം കുട്ടികൾ ഓഫീസിൽ ഉണ്ടായിരുന്നു. ഐഡിയ പറയണ്ട താമസം എല്ലാം ചൂടോടെ രുചിയോടെ ഉണ്ടാക്കി എത്തിക്കാനും അത് അടുക്കും ചിട്ടയോടെ വിളമ്പാനും നല്ല പരിശീലനമുള്ളവർ. അങ്ങനെ ചിത്രയുടെ ആഗ്രഹം ഹൃദ്യമാക്കാൻ സാധിച്ചത് ഞങ്ങളുടെ വയലിൻ കേക്കിലൂടെ .
Cake ആസ്വദിക്കുന്നതിന്റെ ഇടയിൽ, എന്നെ SPB Sir-ന് പരിചയപ്പെടുത്തിയത് ചിത്രയും, ശങ്കുവും. ഞാൻ ജോലിചെയ്യുന്ന മേഖലയുടെ വിവരങ്ങൾ SPB Sir എന്നോട് ചോദിച്ചറിഞ്ഞത്, എനിക്ക് കിട്ടിയ ഭാഗ്യം.. എന്റെ ജീവിത പുണ്യം.. Data Center-റും Cloud-ടും ഒക്കെ വിശദമായി ചോദിച്ചറിഞ്ഞപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല SPB Sir എഞ്ചിനീയറിംഗ് കോളേജിൽ നിന്നാണ് പാട്ടിന്റെ ലോകത്തേക്ക് വന്നതെന്ന്.
SPB Sir എന്നെന്നും ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ പ്രേമപൂർവ്വമായ മാർദ്ദമേറിയ, എന്നാൽ പാട്ടു പാടാത്തവരും മൂളിയ എഴുപതിലെ ശങ്കരാഭരണത്തിന്റെ മാറ്റൊലിയായി ജീവിക്കും ലോകാവസാനം വരെ.
കരുതലോടെ, ആർദ്രതയോടെ, അഭിമാനത്തോടെ ചിത്രയോടു പെരുമാറുന്ന SPB സർ, സ്നേഹവാത്സല്യത്തോടെ അനുജത്തിയെ ചേർത്ത് പിടിച്ചു പാടിക്കുന്ന SPB സർ.
കൂടെ ഉള്ള ഓരോ കലാകാരെയും വലിപ്പച്ചെറുപ്പമില്ലാതെ സ്വതസിദ്ധമായ ലാളിത്യത്തോടെ കൈകാര്യം ചെയ്യുന്ന സാറിന്റെ നേതൃത്വ പാടവം ഓരോരുത്തരും അറിയേണ്ടതും പഠിക്കേണ്ടതും തന്നെയാണ്.
നാലു പതിറ്റാണ്ടോളം പാട്ടു പാടി, നമ്മളെ ഓരോരുത്തരെയും സന്തോഷിപ്പിച്ച അതികായൻ.
രണ്ടു ദിവസം കഴിഞ്ഞു നടക്കുന്നത് ചിത്രയുടെ പേരിലുള്ള Concert ആണ്. അപ്പോൾ അതിന്റെ ഉത്തരവാദിത്വം ചിത്രക്കാണ്, പക്ഷെ SPB Sir കസേരയിൽ നിന്ന് എഴുന്നേൽക്കാതെ മണിക്കൂറുകളോളം Full Orchestra-യുടെ കൂടെ എല്ലാവരുമായും ചേർന്ന് പാട്ടുകൾ പ്രാക്ടീസ് ചെയ്യുന്നു. ഒരു തവണ അല്ല പലവട്ടം എല്ലാവരും, അവരവരുടെയും, സാറിന്റെയും സംതൃപ്തിക്കൊത്തു ഉയരുന്നത് വരെ.
ഒരു കൊച്ചുകുട്ടിയുടെ ആകാംഷയോടെ ഗുരുവിന്റെ മുന്നിൽ ഇരിക്കുന്ന ചിത്ര; അത് തന്നെയാണ് ചിത്രയുടെ മാഹാത്മ്യവും.
നമ്മുടെ കാലഘട്ടത്തിൽ എത്രയേറെ ഇതിഹാസങ്ങൾ, പേരെടുത്തു പറഞ്ഞാൽ തീരാത്തത്ര പേർ; എന്നാൽ എനിക്ക് ഒരു കാര്യം തീർച്ചയാണ് ചിത്രയോടു കൂടി ഭാരതത്തിലെ പാട്ടുകാരുടെ ഇതിഹാസങ്ങൾ അവസാനിക്കുന്നു.
ഞങ്ങൾ ജീവിച്ച കാലഘട്ടത്തിൽ കണ്ടപോലെ ഇനി കാണുക കഷ്ടം!!!
Concert നടന്ന ദിവസം തെന്നിന്ത്യയിലെ അതുല്യ നടി സരിതയും, മലയാളിയുടെ സ്വന്തം മോഹൻലാലിൻറെ പ്രിയപത്നിയും ബാലാജി എന്ന സിനിമയിലെ അതികായന്റെ മകളായ സുചിത്രയും മുൻനിരയിൽ ഉണ്ടായിരുന്നു. പാട്ടിന്റെ ഇടയിൽ സ്റ്റേജിൽ നിന്ന് അവരെ കണ്ട SPB സർ പാടിയ പാട്ട് തീർന്നതും അവരെ അംഗീകരിക്കുക മാത്രമല്ല, സരിതയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്താൻ കാണിച്ച ഹൃദയ വിശാലത കണ്ട് അഭിമാനത്തോടെ കണ്ണുകൾ ഈറൻ അണിഞ്ഞു.
അന്നുണ്ടായ മറ്റൊരനുഭവം പറയാതെ വയ്യ SPB സാറിന്റെ Ear Monitor കേടായി സാറിനു തന്റെ ശബ്ദം കേൾക്കാൻ പറ്റാതെ ആയി; Sound Engineer എന്തെല്ലാം ചെയ്തിട്ടും ശരിയാവുന്നില്ല; അപ്പോൾ അദ്ദേഹം പാട്ടിലൂടെ ആണ് ആ വിവരം ചിത്രയുടെ ഷോയുടെ കാര്യങ്ങൾ നോക്കുന്ന Manager Vinu-വിനെ അറിയിച്ചത്: കോലോത്തു നാട്ടിലെ രാജാവായിരുന്ന ഉദയവര്മ തമ്പുരാന്റെ രാജ്ഞി പാടിയ താരാട്ടു പാട്ടുപോലെ ..
ഉന്തുന്തുത് , ഉന്തുന്തുത്, ആളെ ഉന്ത്.
Vinu സ്റ്റേജിൽ കയറി വന്നു അത് മാറ്റികൊടുക്കയും ചെയ്തു.
ആവശ്യമില്ലാത്ത വികാരപ്രകടങ്ങൾ കാണിച്ചു പരിപാടിയുടെ ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാത്ത മനസ്സാന്നിധ്യം, കണ്ട് പഠിക്കേണ്ട പാഠങ്ങൾ.
അതായിരുന്നു SPB സർ! ആ മഹാന്റെ ഹൃദയവിശാലത, കൂടെയുള്ളവരോടുള്ള കരുതൽ, അനുകമ്പ, ചെയ്യുന്ന ജോലിയോടും, സ്റ്റേജിനോടുമുള്ള ആദരവ് , ബഹുമാനം; ഇതൊക്കെ 3 ദിവസം മാത്രം കണ്ട എന്റെ മനസ്സിൽ ഇത്രക്ക് ആഴത്തിൽ പതിച്ചിരിക്കുന്നു; എങ്കിൽ, അദ്ദേഹത്തെ തൊട്ടറിഞ്ഞ കുടുംബത്തിനും സഹപ്രവർത്തകർക്കുമുള്ള വേദന എത്ര വലുതാവും.
അവർക്കു പറയാൻ എത്രമാത്രം കഥകളുണ്ടാവും.
അദ്ദേഹത്തിന്റെ ആത്മാവ് നമ്മളിൽ ഓരോരുത്തരിലും ഈ പ്രപഞ്ചം ഉള്ളിടത്തോളം പാട്ടുകളിലൂടെ ജീവിക്കും, മരിക്കാത്ത ഓർമ്മകളായി..
എല്ലാത്തിനും കടപ്പാട് ചിത്രയോടു Concert was on 20th November 2015
Leave A Comment