Dedicated to all my friends at TKM
the place we all met in 1977 and
started living in each other’s soul….forever and ever….
എന്റെ കഥയിലെ ഈ അധ്യായം വരാനുള്ള സമയം ആയിട്ടില്ല
പക്ഷെ സ്വന്തം വാർ ഇന്നലെ എനിക്കൊരു കുറിപ്പെഴുതി
പിന്നെ നമ്മുടെ സീനിയർ പോസ്റ്റും
എന്റെ സ്വന്തം ബീവിയും,
അപ്പോൾ എന്തൊക്കെയോ ഓർത്തു പോയി ..
എന്നാൽ പിന്നെ നമ്മുടെ #metoo2RebuildKerala – ക്കു വേണ്ടി എന്തെങ്കിലും എഴുതാം
എന്ന് കരുതി
TKM കോളേജ്
എനിക്കും , എന്റെ കൂടെ പഠിച്ചവർക്കും , എനിക്ക് മുൻപും, പിമ്പും , പഠിച്ചവർക്കും
ഒത്തിരി ഒത്തിരി രോമാഞ്ചമുണർത്തുന്ന ഓർമ്മകൾ തരുന്ന
വിദ്യാഭ്യാസ സ്ഥാപനമാണ്…
കണ്ടോ കണ്ടോ ഞാൻ ഇത്രയും പറഞ്ഞപ്പോഴേ കുളിരു വന്നത് കണ്ടോ
ദേ കൈയ്യിലോട്ട് നോക്കിക്കേ
സത്യം പറഞ്ഞാൽ
ഈ ഐവി ലീഗ് എന്നൊക്കെ അമേരിക്കക്കാര് പറയുമല്ലോ
അതുക്കും മേലെ
എല്ലാത്തിലും മേലെയാണ് ഞങ്ങളുടെ കോളേജ്
ആരും മൂക്കത്തു വിരൽ വെക്കണ്ട
ഞെരി പിരി കൊള്ളുകയും വേണ്ട
ഞങ്ങള് മാസ്സ് ആണ്, കട്ട മാസ്സ്
പിടിച്ചാൽ കിട്ടൂല്ല മക്കളെ, കിട്ടൂല്ല
അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല
ഞങ്ങളുടേതു കൊല്ലം കണ്ടാൽ ഇല്ലം അല്ല
എന്ത് പോയാലും പിടിച്ചു നിൽക്കുന്ന
ചുണകുട്ടികളുടെ കോളേജ് ആണ്
ഞാനവിടെ ചേരുമെന്നോ എഞ്ചിനീയറിംഗ് പടിക്കുമെന്നോ സ്വപ്നത്തിൽ പോലും കരുതിയ ആളല്ല
ഇപ്പോൾ അതോർക്കുമ്പോൾ TKM -ൽ ചേർന്നില്ലായിരുന്നു എങ്കിൽ എന്റെ കൂട്ടുകാരെ ആരെയും കണ്ടു മുട്ടിയില്ലായിരുന്നു എങ്കിൽ
ജീവിതം കട്ട പൊകയായേനെ
St. Teresas, Ernakulam-ത്തു നിന്ന് പ്രീഡിഗ്രി പാസ്സായപ്പോൾ
മദ്രാസ് WCC -യിൽ ബികോമിന് ചേർന്ന് ആദ്യം
CA ചെയ്യാനായിരുന്നു എന്റെ പരിപാടി
എന്റെ അപ്പനാണേൽ എന്നെ IAS കാരിയാക്കണം
എനിക്കാണേൽ പോലീസിൽ ചേരണം
ഇപ്പോൾ മനസ്സിലായോ
എന്താണെനിക്കെന്നും പോലീസ് ഷാജിയോടിത്ര ഇഷ്ടമെന്ന്
എല്ലാം റെഡി ആയി ഇരുന്നപ്പോഴാണ്
എന്റെ പ്രിയ കൂട്ടുകാരി Ashabee (അങ്ങനെയാണ് പാത്തുവിനെ ഞങ്ങൾ സ്കൂളിൽ വിളിച്ചിരുന്നത് )-യുടെ ഫോൺ വരുന്നത് .
ഇത് സ്ഥിരം പരിപാടിയാണ് സ്കൂളിൽ പഠിക്കുമ്പോഴേ വൈകുന്നേരം പാത്തു വിളിക്കും കണക്കു പഠിക്കാൻ
ഞാൻ ഫോണിലൂടെ കണക്കു പഠിപ്പിക്കും, അണ്ണനെ കൊണ്ട് ഞങ്ങൾ സ്കൂളിലെ സയൻസ് എക്സിബിഷന് ഓരോന്ന് ഉണ്ടാക്കിക്കും
വീട്ടിലും പരസ്പരം എല്ലാവര്ക്കും അറിയാം അതുകൊണ്ടു ആർക്കും ഒരു പ്രശ്നമില്ല സംസാരിക്കുന്നതിൽ .
അണ്ണൻ എന്റെയും അണ്ണൻ- Prem B Chempakasseril (PBC)
സത്യം പറഞ്ഞാൽ അങ്ങനെ ആയിരുന്നു അന്നൊക്കെ
Me Too
പിന്നെ സംഭവിക്കാതിരിക്കാൻ
അണ്ണന്മാരുള്ളവരുടെ കൂട്ടുകാർക്കും അവർ അണ്ണന്മാരായിരിക്കും
അപ്പോൾ പിന്നെ സ്വന്തം അനിയത്തിമാരുടെ കൂട്ടുകാരെ ധൈര്യമായി പീഡിപ്പിക്കില്ലല്ലോ
പഴയ ആൾക്കാരുടെ പതിനെട്ടാം അടവുകൾ
എന്നാലും
അണ്ണന്മാരാരാ മക്കള് അവരവരുടെ കൂട്ടുകാരെ കൊണ്ട് നമ്മളെ കറക്കാൻ വരും
ജീവിതം പലപ്പോഴും നമ്മളെ എല്ലാം പ്രതിസന്ധിയിലാക്കുമ്പോൾ
ഓർത്തോർത്തു പൊട്ടി ചിരിക്കാനും
ഓട്ടോ റിക്ഷ സ്റ്റാർട്ട് ആക്കുന്നപോലെ അടക്കി പിടിച്ചു ചീറ്റി ചീറ്റി തെറിച്ചു തെറിച്ചു ചിരിക്കാനും ഈ ഓർമ്മകൾ മാത്രം
AshaBee എന്നെ ഫോൺ വിളിക്കുന്നു 2329 അതാണെന്റെ വീട്ടിലെ ഫോൺ നമ്പർ.
അന്നൊക്കെ ഈ ഫോൺ എന്ന് പറഞ്ഞാൽ ഒരു സംഭവം ആയിരുന്നു
അപ്രാപ്യം
വളരെ കുറച്ചിടത്തെ അതുള്ളൂ
ഉള്ളവർ തന്നെ അതിനെ നിധി സൂക്ഷിക്കുന്ന പോലെ ആണ് സൂക്ഷിച്ചിരുന്നത്
ഒരു പീഠത്തിൽ അല്ലെങ്കിൽ
വിരിയിട്ട മേശപ്പുറത്തോ ടീപോയിലോ
എന്റെ വീട്ടിലാണേൽ, അത് അമ്മയുടെയും അപ്പയുടെയും തലയുടെ കീഴിൽ
ഇത്രമാത്രം ബന്തവസ്സോടു കൂടി സൂക്ഷിച്ചിരുന്ന മറ്റൊരു സാധനം എന്റെ വീട്ടിൽ ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല
അങ്ങനെ ക്രീം ക്രീം എന്ന് മണിയടിച്ചു
അമ്മക്കാണ് നിരസിക്കാനുള്ള ആദ്യ അവകാശം
എന്നിട്ടേ ഉള്ളു ആർക്കും സ്ഥാനം
‘അമ്മ ആ മുറിയിൽ ഇല്ല, മുറ്റത്താണെങ്കിൽ അവിടെ അടുത്തുള്ളവർ ആരെങ്കിലും എടുത്തിട്ട്, ‘അമ്മ വരാൻ കാത്തിരിക്കണം അതാണ് അഭേദ്യമായ നിയമം.
വീട്ടിലെ ക്രമസമാധാന പ്രാവർത്തിക മാർഗ്ഗനിർദേശങ്ങൾ..
അത് വര്ഷങ്ങളായി അനുഷ്ടിച്ചു പോകുന്നു
അങ്ങനെ ‘അമ്മ ഫോണിന്റെ receiver കാർപോർച്ചിലെ ജനലിലൂടെ എടുത്തു
അപ്പോൾ പാത്തുവാണ് മറ്റേ അറ്റത്തു ‘അമ്മ വിളിച്ചു പറഞ്ഞു നിനക്കാണ് ഫോൺ
ഞാൻ സാ.. മട്ടിൽ ഫോൺ എടുക്കാൻ പോയി പാത്തുവല്ലേ എന്നും വൈകുന്നേരമുള്ള സ്ഥിരം വിളിയാണ്
എടുത്തു ഹലോ പറഞ്ഞു
പക്ഷെ മറ്റേ അറ്റത്തു പാത്തുവില്ല………
Leave A Comment