ഉച്ചക്ക് മാറ്റിനി കാണാൻ പോകാൻ 9.30 AM വാർഡന്റെ അടുത്ത് അനുവാദം ചോദിക്കും
സമയം കൃത്യം 10.30 മണിക്ക് ഒരുങ്ങാൻ തുടങ്ങും ഉച്ചക്ക് 1.30 വരെ.
സിനിമ കൊട്ടകയിലെ വെള്ളിത്തിരയിൽ മിന്നിമറയുന്ന നസീർ സാറിനെയോ , ഷീലച്ചേച്ചിയെയോ, ശാരദ ചേച്ചിയെയോ, ഉമ്മുക്കയെയോ കാണിക്കാനാണോ ഒരുങ്ങിയത്
അല്ലല്ലോ
ലോകോളേജിലെ, മഹാരാജാസിലെ സമപ്രായക്കാരായ അല്ലെങ്കിൽ മുതിർന്നവരായ ആൺകുട്ടികൾ അവിടെ കാണും, നോക്കും, എന്നൊക്കെ ഓർത്തു കുറച്ചു പേരെങ്കിലും ഒരുങ്ങുന്നു എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല
എന്നിട്ടു കുറച്ചു പേർ മസാല ദോശ കഴിക്കാൻ പോകും, കട്ലറ്റ്, പീസ്മസാല എന്നിങ്ങനെ ഓരോരുത്തരുടെ പോക്കറ്റിനു പറ്റുന്നത് കഴിക്കും അല്ലെങ്കിൽ ഐസ്ക്രീം ,
പിന്നെ തിരികെ നടന്നു നടന്നു ഹോസ്റ്റലിൽ വരും
പോകുന്ന വഴിയിലും വരുന്ന വഴിയിലും
ആൺകുട്ടികൾ നിരന്നും കൂട്ടമായും നിൽക്കും
സൗന്ദര്യമുള്ള കുട്ടികളെ കൺകുളിർക്കെ ആസ്വദിക്കും
വയലാറിന്റെയും, ദേവരാജൻ മാസ്റ്ററിന്റെയും ശ്രീകുമാരൻ തമ്പിച്ചേട്ടന്റെയും പാട്ടുകൾ പാടും
ഇതാണ് പ്രകൃതിയുടെ നിയമം
അല്ലാതെ സന്യാസ പട്ടത്തിനു പഠിക്കാനല്ല ദൈവം തമ്പുരാൻ സ്ത്രീയെയും പുരുഷനെയും സൃഷ്ടിച്ചത് എന്നാൽ പിന്നെ ദൈവം അത് എന്നേ ചെയ്തേനെ
പിന്നെ അങ്ങനെ പോകുമ്പോൾ
ആരെങ്കിലും നമ്മുടെ കീഴേലോട്ടെങ്ങാനും കയറി വന്നാൽ
അവനു ആവശ്യത്തിന് പണി കൊടുക്കാനുള്ള ധൈര്യവും, മിടുക്കും, ഉള്ളവരായിരുന്നു.
ചിലപ്പോൾ മൗനം, അല്ലെങ്കിൽ നോട്ടം, പിന്നെ പിന്നെ കാലിൽ കിടക്കുന്ന ചെരുപ്പ്, കൈ, കാലു മുട്ട്, നഖം, പല്ലു, സേഫ്റ്റി പിൻ , കുട, മുളകുപൊടി, ശബ്ദം, ഇങ്ങനെ എന്തെല്ലാം വഴികൾ കിടക്കുന്നു
ഒന്നും നടന്നില്ല എങ്കിൽ ഓട്ടം, ഓടി വിളിച്ചു കൂവി ആൾക്കാരെ കൂട്ടാം
പക്ഷെ ആസ്വദിക്കാം എന്ന് തീരുമാനിച്ചു കൂടെ മിണ്ടിയും പറഞ്ഞും നടന്നിട്ടു
ദേഹത്തു തൊടാൻ സമ്മതിച്ചിട്ടു
ഒന്നുകിൽ മനസ്സിന്റെ സുഖത്തിനു,
അല്ലെങ്കിൽ ശരീരത്തിന്റെ സുഖത്തിനു
അല്ലെങ്കിൽ ജോലിയുടെ സ്ഥിരതക്കു വേണ്ടി
അല്ലെങ്കിൽ ജോലിയിൽ ഉയർച്ചകൾ ഉണ്ടാവാൻ
പണത്തിനു വേണ്ടി
ഓരോരോ സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടി
സ്വന്തം അഭിമാനം അടിയറവു വെച്ചിട്ടു പിന്നെ വര്ഷങ്ങള്ക്കു ശേഷം
ആൺ പിള്ളേരെ പറ്റി അപവാദം പറയുന്നവരെ കാണുമ്പോൾ
ഞാൻ ഞങ്ങളുടെ കുഞ്ഞുന്നാളിൽ ‘അമ്മ പറഞ്ഞു തന്ന ആദ്യ പാഠങ്ങൾ ഓർക്കുന്നു.
ആൺ കുട്ടികളോടും പെൺ കുട്ടികളോടും പറയും
2 ലയർ തുണി ഉള്ള ഒരു ഭാഗത്തും മറ്റൊരാളെ കൊണ്ട് തൊടീക്കരുത്
അത് അനുവദിക്കരുത്
അത് തെറ്റാണു
ചുണ്ടിൽ തൊടാൻ പാടില്ല
ഉമ്മ കവിളിലോ നിറുകിലോ മാത്രം
അങ്ങനെ അനുവാദമില്ലാതെ ചെയ്താൽ
അപ്പോൾ തന്നെ പ്രതികരിക്കണം
നേരത്തെ പറഞ്ഞ എല്ലാ വഴികളും ഉണ്ട്
അമ്മയെയോ അപ്പയെയോ അറിയിക്കണം
അല്ലെങ്കിൽ വീട്ടിലെ മുതിർന്നവരെ,
ചെയ്യുന്നവരോടും അത് പറയണം
പിന്നെ അങ്ങനെ ഒരു ശല്യം ഉണ്ടാവില്ല
എന്റെ ചെറുപ്പത്തിൽ ഇങ്ങനെ പറഞ്ഞു തന്നപ്പോൾ എന്തെന്ന് ചോദിച്ചിട്ടില്ല
അത് വള്ളി പുള്ളി വിടാതെ അനുഷ്ടിച്ചിട്ടേ ഉള്ളൂ
ഇപ്പോഴത്തെ കുട്ടികൾ വളരെയധികം പുരോഗമന ചിന്തകളുള്ളവരും
കാര്യങ്ങളെല്ലാം സ്കൂളിലോ, മീഡിയ മുഘേനയോ അറിയുന്നവർ ആയതു കൊണ്ടും
എല്ലാ കാര്യങ്ങളും കാര്യ കാരണ സഹിതം പറഞ്ഞു കൊടുക്കാൻ എളുപ്പമാണ്
പിന്നെ ഇപ്പോൾ ആണെങ്കിൽ കൂടുതൽ കാര്യങ്ങൾ അവരെ പഠിപ്പിക്കണം മുതിർന്നവരെയും
3 or 4 പേര് വന്നു ബലം പ്രയോഗിച്ചു ആക്രമിക്കാൻ വന്നാൽ ചെയ്യണ്ട കാര്യങ്ങൾ
ഒറ്റയ്ക്ക് ആളും പേരുമില്ലാത്തിടത്തു ചെന്ന് പെടാതിരിക്കുക
രാത്രിയിൽ ഒറ്റപെട്ടു പോകാതിരിക്കുക
ഇങ്ങനെ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നിരന്തരം പഠിപ്പിക്കുക.
Leave A Comment