പ്രകൃതിയുടെ പൂച്ചെണ്ട്
സ്രേഷ്ഠമായ മഗ്നോളിയ പൂക്കൾ
ഒരു യാത്രാമൊഴിക്കായി പൂത്തുലഞ്ഞു നിൽക്കുന്നു
ജീവിത യാത്രയുടെ ഇടയിൽ വീണുകിട്ടിയ കുറച്ചു ധന്യ മുഹൂർത്തങ്ങൾ
നമ്മുടെ കോളേജിലെ കഥകൾ ഓർത്തെടുത്ത് ആസ്വദിച്ച, കുറെ യാത്രകൾ
യാത്രകൾ തുടർന്നു കൊണ്ടേ ഇരിക്കുന്നു
മറ്റുള്ളവരുടെ ഹൃദയാഹ്ലാദം ചിത്രങ്ങളിൽ പകർത്താൻ, എവിടെ ഏതു കോണിൽ നിന്ന് നോക്കണം, എങ്ങനെ ക്യാമറ പിടിക്കണം, വെളിച്ചം എവിടെ നിന്ന് വരണം എന്ന് കൃത്യമായി പറഞ്ഞു തരുന്ന മോഹൻലാൽ, നാല് ദശാബ്ദത്തെ അഭിനയം പഠിപ്പിച്ച പാഠങ്ങൾ, വളരെ ശ്രദ്ധാപൂർവം പഠിച്ചു എന്ന് നമ്മളെ ബോദ്ധ്യപ്പെടുത്തുന്ന നിർദ്ദേശങ്ങൾ.
തന്റെ സൂക്ഷ്മാന്വേഷണ പാടവം പങ്കുവയ്ക്കാൻ യാതൊരു മടിയുമില്ലാത്ത സമ്പൂർണ അഭിനേതാവ്.
മഗ്നോളിയ മരം പൂക്കുന്നത് വർഷത്തിലൊരിക്കൽ മാത്രമാണിവിടെ, അതുതന്നെ പോയ വര്ഷം ഞങ്ങളുടെ വീട്ടിലെ മരം പൂത്തതുമില്ല, പ്രകൃതി മരത്തിനെ കളിയാക്കി കൊണ്ടിരുന്നു. മഞ്ഞുമാറി ഇളം വെയിൽ വന്നതിന്റെ അടുത്ത നാളിൽ വീണ്ടും മഞ്ഞ് പെയ്തു. അതും രണ്ടടിയോളം മഞ്ഞ്. അപ്പോഴേക്കും മരത്തിന്റെ മനസ്സിൽ അങ്കലാപ്പായി, മൊട്ടുകൾ വിടർന്നില്ല പിന്നെ നീണ്ട കാത്തിരിപ്പായി
മൊട്ടുകൾ വിടരാതെ ഒരു വർഷക്കാലം കാത്തിരുന്നു
ഒന്നും മിണ്ടാതെ, അടഞ്ഞിരുന്ന മൊട്ടുകൾ
കഴിഞ്ഞ ദിവസം
പടികയറി വന്ന സാന്ത്വനങ്ങൾ, ലാലും, സുച്ചിയും
ഞങ്ങളുടെ ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ, വിരുന്നു വന്ന സുന്ദരപ്രതീക്ഷകൾ
വിണ്ണിൽ നിന്നും വന്നിറങ്ങിയ ഭഗവാൻ ഞങ്ങൾക്ക് -എന്നുമെന്നും സമൃദ്ധിതൻ പൊന്മണികൾ വിളയിക്കാൻ
മണ്ണിതിന്റെ മകനായ് വന്നിറങ്ങിയ സമ്പൂർണ്ണ അഭിനേതാവും, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചന്ദനത്തിൻ മണിവീണയായ സുച്ചിയും
ഭാസ്കരൻ മാസ്റ്ററിന്റെ വരികളിലൂടെ മാത്രമേ ഏതൊരു മലയാളിക്കും ചെമ്പക പൂവിനെ ഓർക്കാൻ പറ്റൂ
ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്
പണ്ടൊരിക്കലൊരാട്ടിടയന് തപസ്സിരുന്നു
വിണ്ണില് നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള് –
ഒരു ചന്ദനത്തിന് മണിവീണ അവനു നല്കി – അവനു നല്കി …
പെട്ടെന്ന് വളരെ പെട്ടെന്ന്
തൃക്കണ്ണ് തുറന്ന പോലെ ആയിരകണക്കിന് മഗ്നോളിയ പൂക്കൾ വിരിഞ്ഞു
ഞങ്ങൾ പ്രാർത്ഥനയോടെ മഗ്നോളിയയുടെ ചുവട്ടിൽ നിന്നു.
വളരെ കുറച്ചു ദിവസങ്ങൾ മാത്രമേ ഈ പൂക്കൾ ഇല കാണാതെ പൂത്തുലഞ്ഞു നിൽക്കൂ.
മഗ്നോളിയയുടെ സൗന്ദര്യം മുഴുവൻ കണ്ണുകളിലൂടെ കരളിലേക്ക് ആവാഹിച്ചെടുത്തു.
എനിക്കപ്പോൾ ഓർമ്മ വന്നത്, മനുഷ്യമനസ്സിനെ ബോധവൽക്കരിക്കാൻ, നന്മകൾ ചെയ്യാൻ, തപസ്സിരുന്ന ശ്രീബുദ്ധനെയാണ്
എവിടെയോ വായിച്ചതോർക്കുന്നു മനുഷ്യരാശിയെ ക്ലേശങ്ങളിൽ നിന്ന് മോചിപ്പിക്കാനായി തന്റെ ഉൾകാഴ്ച്ചകൾ പകർന്നുതരാൻ ശ്രമിക്കുന്ന വരുംകാല യുഗത്തിലെ ശ്രീബുദ്ധന്, ജ്ഞാനോദയം ഉണ്ടാവുന്നത് വെളുത്ത ചെമ്പക മരത്തിന്റെ കീഴിൽ തപസ്സിരിക്കുമ്പോഴായിരിക്കുമെന്ന്,
മഗ്നോളിയ ചെമ്പക മരത്തിന്റെ കുടുംബത്തിൽ പെട്ടതാണ്;
മാദക സുഗന്ധമുള്ള മഗ്നോളിയ
എല്ലാ ദൈവങ്ങളും, വചനങ്ങളും പഠിപ്പിക്കുന്നത് വ്യക്തിയും സമൂഹവും നന്മയുള്ളതാവാനാണ്.
നന്മയുണ്ടാവണമെങ്കിൽ
ഓരോ വ്യക്തിയും അടിസ്ഥാന ദോഷങ്ങളായ അഹങ്കാരം, അത്യാഗ്രഹം, മോഹം, ഭക്ഷണപ്രിയത, അസൂയ, ക്രോധം, അലസത നിയന്ത്രിക്കാൻ പഠിക്കണം;
ഒരു കോടി വ്യക്തികളുള്ള സമൂഹത്തിൽ ഒരാൾക്ക് ഒരു ദോഷം അങ്ങനെ ഒരു കോടി ദോഷങ്ങൾ, സമൂഹം നശിക്കുകയെ ഉള്ളൂ
വ്യക്തിയുടെ ദോഷങ്ങൾ കുറച്ചാൽ സമൂഹത്തിന്റെ ദോഷങ്ങളും കുറയും
നമ്മുടെ അദ്ധ്യാപകർ, മുതിർന്നവർ, നമ്മെ പഠിപ്പിച്ചതും ഇത് തന്നെയാണ്,
ശ്രീബുദ്ധൻ തുടങ്ങി വച്ച ജ്ഞാനോദയം ഉണ്ടാവാൻ പ്രാർത്ഥിക്കാം ….
ചെയ്യുന്ന കാര്യങ്ങൾ അതീവ ശ്രദ്ധയോടെ ചെയ്യുന്നവരാണ് ഞങ്ങൾ,
ഞങ്ങളുടെ യാത്രയ്ക്കിടയിലെ കൊച്ചു കൊച്ചു കാര്യങ്ങൾ ദൃശ്യത്തിലൂടെ എഴുത്തിലൂടെ ഇവിടെ ചേർത്ത് വെച്ചാൽ, അത് കേട്ടും, കണ്ടും, വായിച്ചും നിങ്ങൾ സന്തോഷിച്ചാൽ അതിൽ പരം സംതൃപ്തി വേറെയുണ്ടാവില്ല.
Leave A Comment