തളരാത്ത വേണുവിന് ഞങ്ങളുടെ ദൃഢമായ പിന്തുണ, അതായിരുന്നു 1980-ലെ ഇലക്ഷൻ പ്രവർത്തനം
Venugopal R – General Secretary
എന്റെ സതീർത്യനും , സഹപാഠിയും , സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയുമായ, മെലിഞ്ഞു പൊക്കം കൂടിയ, പക്വതയുള്ള , കാച്ചിയ എണ്ണതേച്ച ചുരുളൻ മുടിയും, ചിന്തിക്കാത്ത സമയത്തൊക്കെ നല്ലൊരു പാൽ പുഞ്ചിരിയുമായി, ഒഴുകി ഒഴുകി നടക്കുന്ന വേണു.
വേണുവിനെ കാണുന്നതിന് മുന്നേ, ഞാൻ വേണുവിന്റെ അച്ഛനെ പരിചയപ്പെട്ടിരുന്നു, കൊല്ലത്ത് കുഞ്ഞമ്മ പാലം കഴിഞ്ഞു കരിക്കോട് പോകുന്ന വഴിയിൽ PWD Rest House കഴിഞ്ഞുള്ള വലിയ കെട്ടിടം, ബേസ്മെന്റ് ഉള്ള സഹകരണ ബാങ്ക്, അവിടത്തെ വലിയ മാനേജർ ആയിരുന്നു വേണുവിന്റെ അച്ഛൻ,
നമ്മൾ മലയാളികളുടെ ആദ്യത്തെ ചോദ്യം ഉണ്ടല്ലോ; എവിടുന്നാണ്? ചവറ എന്ന് പറഞ്ഞതും, എന്റെ ‘അമ്മ ചാടി കയറി പറഞ്ഞു . ഞാൻ സ്കൂളിൽ പഠിച്ചത് ചവറയിലാണ്, ശങ്കരപ്പിള്ള സാറിന്റെ വിദ്യാർത്ഥിയാണ് ഞാൻ, എന്റെ അപ്പച്ചൻ ചവറയിലെ പോസ്റ്റ്മാസ്റ്റർ ആയിരുന്നു, ചവറ മണ്ണുകമ്പനിയിലെ ചീഫ് എഞ്ചിനീയർ ജോർജ് ജോൺ എന്റെ അമ്മാച്ചനാണ്. എത്രയോ വര്ഷം ഞാൻ ചവറയിൽ താമസിച്ചിരിക്കുന്നു, നമ്മുടെ KPAC സണ്ണി, പിന്നെ വാസുപിള്ള, ഞങ്ങളൊക്കെ ഒരുമിച്ചു സ്കൂളിൽ പഠിച്ചവരാ പിന്നെ എന്റെ കൂടെ സ്കൂളിൽ പഠിച്ച എന്റെ പ്രിയ കൂട്ടുകാരി തങ്കമണിയുടെ, ഭർത്താവ് കൊല്ലത്തെ പോലീസ് സൂപ്രണ്ട് ആണ്.
വേണുവിന്റെ അച്ഛൻ, വളരെ സൗമ്യനായ വെള്ള മുണ്ടും ഷർട്ടുമിട്ട, ഒരു സാധു മനുഷ്യൻ, എനിക്ക് സന്തോഷമായി, തൃപ്തിയായി, നിങ്ങളുടെ ലോക്കർ അനുവദിച്ചിരിക്കുന്നു, ഇതിലും കൂടുതൽ ആരുടേയും ശുപാർശ ആവശ്യമില്ല.
അമ്മയ്ക്കിതിൽ പരം സന്തോഷമില്ല മറ്റേതു ബാങ്കിൽ പോയാലും പാർക്ക് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്, ഇവിടെ ആണെങ്കിൽ റോഡരുകിൽ പാർക് ചെയ്യാം, ‘അമ്മ ബാങ്കിൽ പോകുന്ന നേരത്തിനു വണ്ടിയിലുള്ള ആർക്കു വേണമെങ്കിലും 5 മിനിറ്റു, നടന്നു പോയി ക്രേവൻ സ്കൂളിന്റെ മുന്നിലുള്ള കടയിൽ നിന്ന് തവിട്ടു നിറമുള്ള കടലാസ് കൂട്ടിൽ കച്ചി നിറച്ചതിൽ താറാമുട്ടയും വാങ്ങി വരാം. കോഴിമുട്ട ചൂടാണ് താറാമുട്ട തണുപ്പാണ് ദോഷം ചെയ്യില്ല
ഞാൻ കോളേജിൽ ചേരുന്നതിന്റെ ഒരാഴ്ചക്ക് മുൻപ് അമ്മക്ക് നല്ല വലിവ്, ആസ്ത്മ, ലോക്കർ ആണെങ്കിൽ ബേസ്മെന്റിലാണ്
കുറെയധികം പടി കയറി ഇറങ്ങണം, ‘അമ്മ, എന്നോട് വേണുവിന്റെ അച്ഛന്റെ അടുത്ത് പോയി കാര്യം പറയാൻ പറഞ്ഞു ഞാനങ്ങനെ വേണുവിന്റെ അച്ഛന്റെ മുറിയുടെ മുന്നിലെ സഹായിയെ കണ്ടു,
സോമൻ കഴിഞ്ഞ ദിവസം പറഞ്ഞ പോലെ എന്റെ മദാമ്മ വേഷം , പാന്റും ടോപ്പും, പിന്നെ ശുദ്ധ മലയാളവും പ്ലീസും താങ്ക്സുമൊക്കെ കേട്ട് പുള്ളി കൂടുതലൊന്നും ചോദിക്കാതെ എന്നെ മുറിക്കകത്തേക്കു കയറ്റി വിട്ടു.
അച്ഛൻ എന്ന് അഭിമാനത്തോടെ വിളിക്കുന്നു, ശാന്തൻ , വളരെ പതുക്കെ സംസാരിക്കുന്ന ഒരു യോഗിയെ പോലെ തോന്നിക്കുന്ന മനുഷ്യൻ, ഞാൻ കാര്യം പറഞ്ഞു അപ്പോൾ തന്നെ പുള്ളിക്കാരൻ ലോക്കറിന്റെ ചുമതലയുള്ള ആളിനെ വിളിച്ചുവരുത്തിയിട്ടു എന്നെകൊണ്ട് കുറേ കടലാസുകളിൽ ഒപ്പിട്ടു വാങ്ങി, അതൊക്കെ നടക്കുന്നതിന്റെ ഇടയ്ക്കു ഞാൻ എന്ത് ചെയ്യുന്നു എന്ന് തിരക്കി, ഞാൻ TKM-Engineering College ൽ ചേർന്നു കോളേജ് തുറക്കാൻ കാത്തിരിക്കുന്നു എന്നറിയിച്ചു, അദ്ദേഹത്തിന്റെ മുഖത്ത് ഒരു വലിയ പ്രതീക്ഷ തെളിഞ്ഞു. എന്റെ മകൻ വേണുവും അവിടെ ചേർന്നു സിവിൽ ആണ് ബ്രാഞ്ച്,
അവിടെ നിന്ന ഉദ്യോഗസ്ഥനോട് അച്ഛൻ അഭിമാനത്തോടെ പറഞ്ഞു, എന്റെ മോന്റെ കൂടെ പഠിക്കാൻ പോകുന്ന കുട്ടിയാണ്, അന്ന് മുതൽ എനിക്കവിടെ ചെല്ലുമ്പോൾ കിട്ടിയ പ്രത്യേക പരിഗണന പറഞ്ഞറിയിക്കാൻ പറ്റില്ല
അങ്ങനെ വേണുവിനെ കാണാതെ വേണുവിന്റെ പേരിൽ എനിക്ക് വീണു കിട്ടിയ കുളിര്മയേറിയ പരിഗണന, വര്ഷങ്ങളോളം തുടർന്ന്, ഞാനുള്ളപ്പോഴൊന്നും ‘അമ്മ പിന്നെ വന്നിട്ടില്ല,; അച്ഛന്റെ മേൽവിലാസത്തിൽ TVS 50, അതായതു എന്റെ മയിൽവാഹനം, അവിടത്തെ സെക്യൂരിറ്റിയുടെ കൈയ്യിൽ കൊടുത്തിട്ടായിരുന്നു പിന്നെ ഓടിപോയി ലോക്കർ തുറക്കുന്നതും തിരികെ വരുന്നതും
ചെറിയ ചെറിയ കാര്യങ്ങൾ, ഓരോ വലിയ മനുഷ്യരുടെ, വലിയ മന്സിലിന്റെ പുണ്യം, അവരുടെ പ്രഭയിൽ നമ്മൾക്ക് കിട്ടുന്ന സൗഭാഗ്യങ്ങൾ.
പഠിത്തം തുടങ്ങിയപ്പോൾ ഓരോ ദിവസവും ഓരോ യുഗം പോലെ എന്തെല്ലാം കാര്യങ്ങളാണ്, ഒന്നിനും നേരമില്ലാത്ത ഞങ്ങളുടെ ഓട്ടം
കോളേജിൽ ചേർന്ന നാൾ മുതൽ ഒരു പ്രത്യേക തരം സ്നേഹ ബന്ധമായിരുന്നു. ഞങ്ങൾ തമ്മിൽ ,വിശ്വാസത്തിൽ അർപ്പിതമായ ബന്ധം അതിന്നും തുടരുന്നു എങ്ങും കോറിവരച്ചിടാത്ത ഒരു അലിഖിത ബന്ധം, ഒരു മൂത്ത സഹോദരന്റെ കരുതൽ. , എന്റെ ‘അമ്മ ഉണ്ടാക്കുന്ന എല്ലാ പലഹാരവും, മീറ്റ് സേഫിൽ എവിടെ ഏതു പാട്ടയിൽ ഇരിക്കുന്നു എന്ന് എന്നേക്കാൾ കുത്യമായി അറിയാവുന്നവരായിരുന്നു എന്റെ കൂട്ടുകാർ
വേണുവിനെ കണ്ടാൽ ആദ്യം ബോധ്യപ്പെടുക പക്വതയാണ് , എല്ലാവരോടും സൗമ്യനായി മര്യാദയോടെ മാത്രം പെരുമാറുന്ന, വേണു കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ സർവ്വരുടേയും ഇഷ്ടകഥാപാത്രമായി .
എല്ലാവരും കൂടി തീരുമാനിച്ചു ജനറൽ സെക്രട്ടറി സ്ഥാനാർഥി വേണുഗോപാൽ R
അങ്ങനെ ഇലക്ഷൻ വന്നതോടെ നോട്ടീസും കാര്യങ്ങളുമായി മിക്കവരും എന്റെ വീട്ടിൽ തന്നെ. വീടുണരുന്നതും ഉറങ്ങുന്നതും ഇലക്ഷന്റെ ചൂടുവാര്ത്തകളുമായി, ഓരോ ദിവസവും ഓരോ തരത്തിലെ നോട്ടീസ്, കാര്യങ്ങൾ അങ്ങനെ ചൂടുപിടിച്ചു
എതിരില്ലാതെ ജയിക്കും എന്ന് തീർച്ചയായിരുന്നു, അത്രയ്ക്ക് സ്വീകാര്യനായിരുന്നു വേണു, എല്ലാവരാലും സമ്മതിക്കപെട്ട ആൾ. എന്നാലും ഒരൊറ്റ പെൺകുട്ടിയോട് പോലും നേരിട്ട് സംസാരിച്ചു ബോധ്യപെടാതിരുന്നില്ല. ഓരോ വോട്ടും അരക്കിട്ടുറപ്പിക്കയായിരുന്നു ലക്ഷ്യം.
കേരളത്തിന്റെ, മാറോടു ചേർന്നു കിടക്കുന്ന ഗ്രാമപ്രദേശത്തു വളർന്നവർക്കു ഋതുക്കൾ മാറുന്ന പോലെ മാറാൻ പറ്റില്ല, വേണു ഒരിക്കലും മാറിയില്ല എന്നും ഇന്നും ഒരുപോലെ ഒഴുകുന്ന വേണുധാര.
അന്നത്തെ ബന്ധങ്ങളും കൂട്ട്കെട്ടുകളും വീട്ടിലുള്ള എല്ലാവരുമായിട്ടാണ്, എന്റെ എല്ലാ സ്വന്തക്കാരും, ബന്ധക്കാരുമായുള്ള കൂട്ടുകാരുടെ അടുപ്പം, സ്നേഹം അതൊക്കെ ഒരിക്കലും പറഞ്ഞറിയിക്കാൻ ആവില്ല, ആദായം നോക്കാത്ത ബന്ധങ്ങൾ. അതിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞവരാണ് ഞങ്ങളുടെ കാലഘട്ടത്തിലെ എല്ലാ കുട്ടികളും, ഓർത്തെടുക്കാൻ എത്രയോ മാതാപിതാക്കളാണുള്ളത്
കുട്ടികളുടെ ചാപല്യങ്ങൾക്കു കൂട്ട് നിൽക്കുക മാത്രമല്ല അവരുടെ കൂടെയുള്ള പടകളെ പോറ്റുക എന്ന ഉത്തരവാദിത്വവും കൂടി ഏറ്റെടുത്ത അമ്മമാർ.
ഞങ്ങളുടെ കോളേജ് യൂണിയൻ ഉദ്ഘാടനത്തിനു സദസ്സിൽ 2 പേർക്ക് ഒരേ പേര് വേണു
ഒന്ന് ഞങ്ങളുടെ പ്രിയപ്പെട്ട വേണുഗോപാൽ ജനറൽ സെക്രട്ടറി, മറ്റൊരാൾ ഞാൻ സ്നേഹപൂർവ്വം, ആദരപൂർവ്വം വിളിക്കുന്ന വേണുച്ചേട്ടൻ, മീരചേച്ചിയുടെ വേണുച്ചേട്ടൻ. വേണു നാഗവള്ളി
വേണുച്ചേട്ടനെ ആദ്യമായി ഞാൻ കണ്ടത് പത്താം ക്ലാസ്സിന്റെ അവധിയ്ക്കാണ്, തിരുവനന്തപുരത്തെ വീട്ടിൽ വെച്ച്, മാലാഖയെ പോലെ ഉള്ള ‘അമ്മ, കരാൾക്കടയിലെ മുണ്ടും നേര്യതും ഉടുത്തു, തുമ്പപ്പൂവിനെ പോലെ ഒരമ്മ, ‘ ആ അമ്മ നടക്കുമ്പോൾ തറയിൽ കാല് പതിഞ്ഞിരുന്നോഎന്നറിയില്ല അത്രയ്ക്ക് പതുക്കെ ആണ് അമ്മയുടെ നടത്തം ഒഴുകുന്ന പോലെ, പതിയെ സംസാരിക്കുന്ന അമ്മ മകനെ ജീവനേക്കാളേറെ ‘ സ്നേഹിച്ചിരുന്നു, പന്തുകളി ഭ്രാന്തനായ ഞാനും എന്റെ അപ്പയുമൊക്കെ ആരാധിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു വേണുച്ചേട്ടന്റെ അച്ചൻ Nagavally R S Kurup. അദ്ദേഹം കേരളത്തിന്റെ സംപ്രേക്ഷണ കലയുടെ ആചാര്യൻ എന്ന് തന്നെ പറയാം,. വേണുച്ചേട്ടന്റെ അച്ഛനോട് മിണ്ടാൻ കിട്ടിയ അവസരങ്ങൾ ജീവിതത്തിലെ ധന്യ മുഹൂര്തങ്ങൾക്കൊപ്പം ചേർത്ത് വെക്കുന്നു.
വേണുച്ചേട്ടൻ അന്നത്തെ ആകെയുള്ള പ്രക്ഷേപണ മാധ്യമത്തിലെ ഉദ്യോഗസ്ഥൻ; പോരാത്തതിന് പാട്ടുകാരൻ, അതായിരുന്നു എന്റെ ഹരം, എന്റെ കുട്ടിക്കാലം മലയാളം പാട്ടുകൾ തലയ്ക്കു പിടിച്ച പ്രായമാണ്, ഞങ്ങൾ ഉണരുന്നതും, ഉറങ്ങുന്നതും, നടക്കുന്നതും, കഴിക്കുന്നതും, കുടിക്കുന്നതും, കളിക്കുന്നതും, കുളിക്കുന്നതുമെല്ലാം മലയാളം പാട്ടുകേട്ട്, അതെല്ലാം തന്നെ ആകാശവാണിയിൽകൂടി;. അന്നത്തെ ചലച്ചിത്ര ഗാനങ്ങൾ, വാർത്തകൾ വായിക്കുന്നത് Ramachandran, പ്രാദേശിക വാർത്തകൾ, ലളിതഗാനങ്ങൾ തുടങ്ങിയ റേഡിയോ പ്രക്ഷേപണങ്ങൾ ജീവിതത്തിന്റെ ഭാഗമായിരുന്നു
ഉൾക്കടൽ 1979-ൽ പുറത്തിറങ്ങിയ മലയാള സിനിമയുടെ ആദ്യത്തെ മുഴുനീള കോളേജ് ക്യാമ്പ്സ് ചലച്ചിത്രം, ഒരു സംഗീത, പ്രേമ, നാടകം.
നായകൻ രാഹുലൻ വേണുച്ചേട്ടൻ, നായിക റീന അകാലത്തിൽ മരിച്ചുപോയ ശോഭ എന്ന ശോഭയേറിയ നക്ഷത്രം
“ശരദിന്ദു മലർദീപ നാളം നീട്ടീ
സുരഭിലയാമങ്ങൾ ശ്രുതി മീട്ടി
അറിയാത്തൊരിടയന്റെ വേണു ഗാനം
ഈ അറബിക്കഥക്കുള്ളിലെ വേണുഗാനം തുടരുന്നതായിരിക്കും
Leave A Comment