വീണ്ടും പുത്തൻ പുതു വരകൾ വരയ്ക്കാൻ തുടങ്ങിയ കുട്ടി ചോദിച്ചു
ഇന്നലെ രാത്രി എനിക്ക് എഴുതാനുള്ള സൂക്തങ്ങൾ പറഞ്ഞു തന്ന മുതിർന്ന ക്ലാസ്സുകാരനോട് , വേറൊരു ചേട്ടൻ പറയുന്നത് കേട്ടു എടാ നീ പണ്ട് ലോ കോളേജിൽ പറഞ്ഞതൊന്നും എഴുതി വെക്കല്ലേ എന്ന്!
അതൊരു സമസ്യ പോലെ തോന്നി; ചേട്ടാ വക്കീലിന് പഠിച്ചിട്ടു എഞ്ചിനീറിങ്ങിനു ചേരാൻ പറ്റുമോ?
അയ്യോ അങ്ങനെ അല്ല; ഈ രണ്ടു അണ്ണന്മാരും, ആദ്യത്തെ ദിവസം മെസ്സിൽ വെച്ച് കണ്ടു മുട്ടി, അഗസ്റ്റിനെ ഹോസ്റ്റലിൽ ചേർക്കാൻ കൊണ്ടുവന്ന ബന്ധു ഒരു വക്കീൽ ആണ്,
പുതിയ ആളുകൾ തമ്മിൽ പരിചയപ്പെടുമ്പോൾ നമ്മുടെ മലയാളികളുടെ ഒരു സ്ഥിരം ചോദ്യം ഉണ്ടല്ലോ
ഇയാളെവിടുന്നാ ഞാൻ എറണാകുളം; ഞാനും എറണാകുളം
എറണാകുളം എന്ന് കേട്ടതും വക്കീൽ തിരിഞ്ഞു നോക്കി, ആശ്ചര്യത്തോടെ!!
നീയെന്താ ഇവിടെ? ഞങ്ങടെ ലോ കോളേജിൽ വന്നു പ്രസംഗിച്ചു ജഡ്ജിയെ ബേജാറാക്കിയ പാർട്ടി അല്ലെ നീ?
ഞാൻ ഇപ്പോൾ ഇവിടെ പഠിക്കാൻ ചേർന്നു. Mechanical Engineering
ഇതെന്റെ അനുജൻ, അഗസ്റ്റിൻ, അവനും Mechanical
നിങ്ങൾ ഒരു ക്ലാസ് ആയിരിക്കുമല്ലോ, ഇവനിനി ഇവിടെ എന്തൊക്കെ പുകിലാണോ ഉണ്ടാക്കാൻ പോണെ
എടാ അഗസ്റ്റിൻ, ഞങ്ങളുടെ എറണാകുളം ലോ കോളേജിലെ ഒരു മത്സരത്തിന് പ്രസംഗിച്ചു ചരിത്രം സൃഷ്ടിച്ച ഒരു പാർട്ടിയാണിവൻ
ഞങ്ങടെ ജഡ്ജിമാരെയെല്ലാം ഇവൻ അന്ന് വെള്ളം കുടിപ്പിച്ചു
നീ പറഞ്ഞതാണ് ശരി, അന്ന് നീ പറഞ്ഞ കാര്യങ്ങളെല്ലാം പല വേദികളിൽ ഞങ്ങൾ ഇന്നും പറയാറുണ്ട്.
അങ്ങനെ പുള്ളിക്കാരൻ അന്ന് ഒരു കഥ പറഞ്ഞു
United Nations – സംഘടിപ്പിച്ച ‘സ്ത്രീ പുരുഷ സമത്വം ‘ എന്ന വിഷയത്തെ കുറിച്ചുള്ള, പല പല പരിപാടികളുടെ അവസാന ദിവസമായിരുന്നു അന്ന്.
അന്നത്തെ പ്രധാന ഇനം വിവിധ കോളേജുകളിൽ നിന്നുള്ള കുട്ടികൾ പങ്കെടുക്കുന്ന പ്രസംഗ മത്സരം. ആയിരുന്നു.
ഇങ്ങനെ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ ഉച്ചക്ക് മുങ്ങി സിനിമയ്ക്കു പോകാറാണ്പതിവ്, പക്ഷെ അന്ന് ഞങ്ങളുടെ എല്ലാം ദൗര്ബല്യമായ St. Teresa’s College-ൽ നിന്ന് മത്സരാർത്ഥികൾ മാത്രമല്ല, ഒരു വലിയ ആര്പ്പുവിളി സംഘവും എത്തിയിരുന്നു. പിന്നെ ആരും ഹാൾ വിട്ടു പോയില്ല,
കേരളത്തിലെ പ്രമുഖരായ വ്യക്തിത്വങ്ങളാണ് അന്ന് ജഡ്ജികൾ .
അവരിൽ ഒരാളുടെ മുന്നിലായി ഒരു മേശമണി വെച്ചിരുന്നു, സമയം നിയന്ത്രിക്കാനാണ് അത് ഉപയോഗിക്കാറ്.
വിഷയം
സ്ത്രീ പുരുഷ സമത്വം
സമയം പത്തു മണി മത്സരത്തിന് വന്നവരും, കേൾക്കാൻ വന്നവരും തയ്യാറായി
ആദ്യത്തെ പേര് വിളിച്ചു, ഒരു മിടുക്കൻ, തന്റെ ന്യായങ്ങൾ നിരത്തി, അടുത്ത ആൾ അടുത്ത ആൾ അങ്ങനെ ഓരോരുത്തരായി ഭൂമിശാസ്ത്രപരമായ, സാംസ്കാരികമായ, ചരിത്രപരമായ, പ്രവര്ത്തനപരമായ, മതപരമായ, സാമുതായികമായ, സാമ്പത്തികമായ , എല്ലാ തലത്തിലും ഉള്ള സ്ത്രീ പുരുഷ സമത്വത്തെ കുറിച്ച് ഘോര ഘോരം പ്രസംഗിക്കാൻ തുടങ്ങി
സ്ത്രീ പുരുഷ സമത്വത്തെ കുറിച്ച് ഈ ലോകത്തു നടക്കുന്ന എല്ലാ പ്രശ്നങ്ങളെ പറ്റിയും, സ്ത്രീകളോടുള്ള വിവേചനം, ക്രൂരത എന്ന് വേണ്ട ലോകം ഉണ്ടായ നാൾ മുതൽ ഉള്ള കാര്യങ്ങൾ കാര്യ കാരണ സഹിതം നിരത്തി ,
എല്ലാവരും അവസാനം ഒരേ നിഗമനത്തിൽ, എത്തി , സ്ത്രീ പുരുഷ സമത്വം വരണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഹാളിൽ ഇരുന്നവരെല്ലാം ആവർത്തിച്ചുള്ള ആശയങ്ങളും വാദഗതികളും കേട്ടു പതുക്കെ പതുക്കെ കോട്ടുവാ വിടാൻ തുടങ്ങി, എല്ലാവര്ക്കും മടുത്തു തുടങ്ങി.
മണി 3 ആയി,
അടുത്ത പേര് വിളിച്ചു, മീശയില്ലാത്ത ഒരു പാർട്ടി, വേഷം ജീൻസും, ഇളം നീല നിറത്തിലെ ഷർട്ടും, ഷർട്ട് സ്റ്റൈലിൽ പാന്റിന്റെ ഉള്ളിൽ ഇൻ ചെയ്തിരിക്കുന്നു, കാളത്തോലുകൊണ്ടുള്ള വീതികൂടിയ ഒരു ബെൽറ്റ് , അതിനു ചേർന്നൊരു ഷൂസും.
പാർട്ടി കയറി നിന്നിട്ടു സാധാരണയിൽ നിന്ന് വ്യത്യസ്തമായി സദസ്യരെ അഭിവാദ്യം ചെയ്തു
കൂട്ടുകാരെ
ഞാൻ ആദ്യം നോക്കിയത് ജഡ്ജിമാരെയാണ്
മുതിർന്ന ഒരു സ്ത്രീ രത്നമാണ്, നടുക്കിരുന്നത്, സീതാരമണി അവർ നെറ്റി ചുളിച്ചു, സാധാരണ എല്ലാവരും അവരെ ഓരോരുത്തരെ ആയി നോക്കി അഭിവാദനം ചെയ്യുകയാണ് പതിവ്, ഇവനെന്തു വിചാരിച്ചാണ്???
പാർട്ടി പ്രസംഗിച്ചു തുടങ്ങി
കഴിഞ്ഞ കുറെ മണിക്കൂറുകളായി സ്ത്രീ പുരുഷ സമത്വത്തെ പറ്റി വളരെ അധികം കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞു,
സമൂഹം അടിച്ചേൽപ്പിക്കുന്ന വിലക്കുകൾ, നമ്മൾ ഓരോരുത്തരും വളർന്ന സാഹചര്യങ്ങളുടെ വിലക്കുകൾ, ഇതൊന്നുമില്ലാതെ നമ്മുക്കിവിടെ ചിന്തിക്കാനോ , ജീവിക്കാനോ പറ്റുമോ
ഏതെങ്കിലും ഒരു സ്ത്രീക്കോ പുരുഷനോ സംഭവിക്കുന്ന ശാരീരികമോ മാനസികമോ ആയ മുറിവോ, പീഡനമോ നമ്മളുടേതായി കണക്കാക്കാറുണ്ടോ? അവരുടെ സംതൃപ്തി, സന്തോഷം അവരുടെ അഭിമാനം നമ്മുടേതായി കാണാറുണ്ടോ, ഇതൊന്നും ചെയ്യാതെ എങ്ങനെ ആണിവിടെ സമത്വം ഉണ്ടാവുക.
പ്രായോഗികമായി കൃത്രിമങ്ങളില്ലാതെ ചിന്തിക്കാൻ പറ്റണം
കെട്ടുപാടുകളില്ലാതെ, തീരുമാനങ്ങൾ എടുക്കാൻ പറ്റണം .
ഞാനൊന്നു ചോദിക്കട്ടെ
ഇന്ന് ഈ പരിപാടി കഴിയുമ്പോൾ, എന്റെ കൂടെ കവിത തിയേറ്ററിൽ പോയി ഒരു സിനിമ കണ്ട്, മലയ് റസ്റ്ററന്റിൽ നിന്നൊരു ഫ്രൈഡ് റൈസും കഴിച്ചിട്ട് , നിങ്ങളുടെ വീട്ടിൽ പോയി, നിങ്ങളുടെ മാതാപിതാക്കളെ എന്നെ പരിചയപ്പെടുത്താൻ തയാറുള്ള എത്രപെൺകുട്ടികൾ ഉണ്ടിവിടെ.
ഭയാനകമായ ഡ്രാക്കുള സിനിമ നടക്കുമ്പോൾ, പെട്ടെന്ന് കറന്റ് പോയാൽ ഉള്ള അവസ്ഥ ഒന്നാലോചിച്ചേ, അതുപോലെ
ഒരു നിമിഷം
ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ശ്മശാന നിശബ്ദത
മേശമണിയിൽ കൈ അമർന്നു, നടുക്കിരുന്ന വനിതാ രത്നം ജഡ്ജി പറഞ്ഞു ഇത് ശരിയല്ല
ഇവിടെ ഇങ്ങനെ വെല്ലുവിളിക്കാൻ പറ്റില്ല
അപ്പോൾ പാർട്ടി പറഞ്ഞു
മാഡം ഞാൻ വെല്ലുവിളിക്കയല്ല
ഇവിടെ എല്ലാവരും പറഞ്ഞു സമത്വം വേണമെന്ന്
പക്ഷെ സമത്വം കടലാസ്സിലും വാചകത്തിലും മതിയോ? യഥാർത്ഥ സമത്വം വേണ്ടേ
നമ്മുടെ മനസ്സിൽ ചിന്തയിൽ, ഭാവത്തിൽ, ജീവിതത്തിൽ, സമുദായത്തിൽ, സമൂഹത്തിൽ
ഇപ്പോൾ തന്നെ നോക്കൂ നിങ്ങൾക്കു ഞാൻ പറയുന്ന സമത്വം അംഗീകരിക്കാനുള്ള മനസ്സുമില്ല, ധൈര്യവുമില്ല
നിങ്ങൾക്കു എന്നെ പുറത്താക്കണം
ജഡ്ജ് മണി നിർത്താതെ അടിച്ചു കൊണ്ടേയിരുന്നു, കുട്ടികളുടെ നിർത്താതെയുള്ള ആർപ്പുവിളിയുടെയും കൈയ്യടിയുടെയും ശബ്ദത്തിൽ പാർട്ടി ഒന്നും കേട്ടില്ല, ആവേശം മൂത്തു നിർത്താതെ ഉച്ചത്തിൽ പ്രസംഗിച്ചു കൊണ്ടേയിരുന്നു
നമ്മുടെ മനസ്സുകളിൽ അച്ചുകുത്തിയ പാടുകൾ പോലെ വാർത്തെടുത്ത ചട്ടക്കൂടുകൾ,
നമ്മുടെ രീതികളൊന്നും തന്നെ നമ്മൾ മാറ്റാനോ മറക്കാനോ തയ്യാറല്ല
പിന്നെങ്ങനെ സമത്വം വരും?
മനുഷ്യകുലം ഒരു പക്ഷിയെ പോലെയാണ്
സ്ത്രീയും പുരുഷനും ആ പക്ഷിയുടെ രണ്ടു ചിറകുകൾ പോലെയാണ്
ഒരുമിച്ചു ചിറകടിച്ചാൽ മാത്രമേ പക്ഷിക്ക് ആകാശ നീലിമയിലൂടെ ഉയർന്നു പറക്കാനാകൂ
ചിറകടികൾ രണ്ടു വേഗത്തിലും , രണ്ടു തരത്തിലും, മറിച്ചും തിരിച്ചും ആണെങ്കിൽ പക്ഷി തലയും കുത്തി താഴെ വീഴുകയെ ഉളളൂ
സമാധാനം, ശാന്തി, പൊരുത്തം, യോജിപ്പ്, ഐക്യം, ഉയർച്ച, ആദരവ്, ബഹുമാനം, സ്വാതന്ത്യ്രം, ഇതൊക്കെ വേണമെങ്കിൽ മനുഷ്യകുലത്തിന്റെ രണ്ടു ചിറകുകളും ഒരുമിച്ചു നിൽക്കണം
സമത്വം വാക്കുകളിൽ ഒതുക്കാതെ, ജീവിതത്തിൽ , യഥാർത്ഥ ജീവിതത്തിൽ പ്രാവർത്തികമാക്കൂ
ചിന്തയിലും ചിന്താഗതിയിലും സമത്വം വേണം
പുരുഷൻ ചെയ്യുന്നതെല്ലാം സ്ത്രീ ചെയ്യണമെന്നും മറിച്ചും വേണം എന്ന് ശാഠ്യം പിടിക്കുന്നതല്ല സമത്വം
ഒരു കൈത്താങ്ങാവുമ്പോൾ , സന്ദര്ഭവും, ചുറ്റുപാടും അറിഞ്ഞു സഹായിക്കുമ്പോൾ, ആണ് സമത്വം ഉണ്ടാവുക
വിദ്യാഭ്യാസം, സുരക്ഷ, പരസ്പര വിശ്വാസം, അനുകമ്പ, ആദരവ്, പ്രതിപക്ഷ ബഹുമാനം ഇതുണ്ടാവുന്നതാണ് സമത്വം
ഏതെങ്കിലും ഒരു ചിറകിനു ക്ഷീണം സംഭവിച്ചാൽ ഉയർന്നു പറക്കാൻ സാധിക്കില്ല; മാനവരാശിക്ക് അഭിവൃദ്ധിയും ഐശ്വര്യവും വിജയവും കൈവരിക്കണമെങ്കിൽ പുരുഷനും സ്ത്രീയും ഒരുപോലെ ചിറകടിക്കണം
അതില്ലാത്തിടത്തോളം കാലം സമത്വം വെറുമൊരു മരീചിക മാത്രമാണ്
പരസ്പരമുള്ള ന്യുനതകൾ അറിഞ്ഞും, അംഗീകരിച്ചും, ഏകോപിച്ചും പ്രവർത്തിക്കുമ്പോഴാണ് സന്തോഷം ഉണ്ടാവുക, സമത്വം ഉണ്ടാവുക.
എന്നാൽ മാത്രമേ പരമമായ ആനന്ദം ഉണ്ടാവൂ
നന്ദി നമസ്കാരം
സ്റ്റേജിൽ നിന്നിറങ്ങുന്നതിനു മുന്നേ തുടങ്ങിയ കൈയ്യടി കരഘോഷമായി
St. Teresas ലെ പെൺകുട്ടികളെല്ലാം പിന്നാലെ കൂടി,
ഞങ്ങൾ താങ്കളുടെ ക്ഷണം സ്വീകരിച്ചിരിക്കുന്നു, ഞങ്ങളും വരുന്നു Kavitha,യിലെ സിനിമ, Malay Restaurant,-ലെ ഫ്രൈഡ് റൈസ്
അതിനു ശേഷം ഞങ്ങളുടെ രക്ഷാകർത്താവായ ന്യൂ ഹോസ്റ്റലിലെ വാര്ഡനെ നിങ്ങൾ തനിയെ പോയി കണ്ടോളൂ
പാർട്ടി പറഞ്ഞു
ഞാൻ എന്റെ കൂട്ടുകാരന്റെ സ്കൂട്ടറിൽ ആണ് വന്നത് , ഞങ്ങൾ പോയി കവിതയുടെ മുന്നിൽ കാത്തു നിൽക്കാം , നിങ്ങൾ വന്നോളൂ
ഈ പാർട്ടി അന്നവിടെ നിന്ന് പോയ പോക്കാ, സമ്മാനം കിട്ടണ്ടേ പ്രസംഗമായിരുന്നു, സദസ്സിനെ വെല്ലുവിളിച്ചു എന്ന കാരണത്താൽ മത്സരത്തിൽ നിന്ന് നിരോധിച്ചില്ലായിരുന്നു എങ്കിൽ,
പിന്നെ ഇപ്പോഴാണ് ഞാൻ കാണുന്നത് ഇവിടെ TKM-ൽ
TKM College of Engineering- സ്ത്രീ പുരുഷ സമത്വത്തെ വെല്ലുവിളിച്ച ഒരു ചോദ്യം
Prev:TKM College of Engineering- നേർച്ചകോഴിയും, കള്ളും, പിന്നെ ബോബനുംNext:TKM College of Engineering -വേണു തൊട്ടുണർത്തിയ വേണുഗാനം
"Let us Live and Let Live"
Latest posts
- 1 Mrs Mary Roy 01/09/2022
- 2 Catch the spill of the pressure cooker with a towel or paper tissue 09/04/2022
- 3 എന്നെന്നും ….സബിത ആന്റി 22/11/2021
- 4 ആൽബിൻ സർ! അദ്ധ്യാപകരുടെ കൂട്ടത്തിലെ ചക്രവർത്തി 12/07/2021
- 5 Child Abuse…. 06/07/2021
Categories
Archives
- September 2022
- April 2022
- November 2021
- July 2021
- June 2021
- October 2020
- July 2020
- May 2020
- April 2020
- March 2020
- February 2020
- January 2020
- December 2019
- November 2019
- October 2019
- September 2019
- August 2019
- July 2019
- June 2019
- May 2019
- April 2019
- March 2019
- February 2019
- January 2019
- November 2018
- October 2018
- September 2018
- August 2018
- July 2018
- June 2018
- May 2018
- April 2018
- March 2018
- February 2018
Tags
#Metoo2RebuildKerala
Appopriate Technology
architecture
attributes of life
Bombay
cinematography
Corona
Covid 19
detailing
discipline
Dr. F. V. Albin
Dr. Verghese Kurien
Erithil
family
Fish
Friends
Goa
Indian Railway
Indian Railways
Janab Thangal Kunju Musaliar
kayamkulam
Kollam
Kunnumkulam
Kunnumpurathu
Love
Memories
Me Too 2 rebuild Kerala
Mohanlal
Nature
neighborhood watch
Nostalgia
Prevention
Rebuild Kerala
relationships
romance
Royal Smiths
sacrifice
school days
social ethics
Suchithra Mohanlal
Sustainability
TKM Colege of Engineering
TKM College Of Engineering
Wisdom
www
Leave A Comment