ഇന്ന് ഇവിടെ സമയം 5 മണി നേരം പുലരാൻ ഇനിയും കുറച്ചു സമയം കൂടി എടുക്കും,
ഞാനൊരു രണ്ടു വിരൽ ടൈപ്പിസ്റ്റ് ആണ്, എഴുതാൻ ഉപയോഗിക്കുന്നത് മംഗ്ലീഷ് മലയാളത്തിൽ വരുന്ന Google എഴുത്തുപകരണങ്ങളാണ്
രണ്ടു ചൂണ്ടു വിരലും കൂടി കമ്പ്യൂട്ടറിന്റെ കീ ബോർഡിൻറെ മുകളിലായി വെച്ചു.
വിരലുകൾ ചലിക്കുന്നതിനു മുന്നേ എന്റെ ഹൃദയം പടാപടാന്നു മിടിക്കാൻ തുടങ്ങി, എന്റെ ആത്മാവ് എന്നോട് മന്ത്രിയ്ക്കാൻ തുടങ്ങി, നീ എല്ലാ കാര്യങ്ങളും എപ്പോഴും ചെയ്യുന്ന പോലെ, ഇത്രയും നാൾ എഴുതിയതിനെ പറ്റി ഒരു അവലോകനം നടത്തി കൂടെ എന്ന്,
TKM കോളേജിന്റെ വജ്ര ജൂബിലിയുടെ വിളംബരം വന്നപ്പോഴാണ് എഴുതാൻ തുടങ്ങിയത്, എഴുതിയത് എന്റെ മനസ്സിൽ തത്തി കളിച്ച ഓർമകളാണ്, സ്നേഹമുള്ള , കുറുമ്പുള്ള ഓർമ്മകൾ , ഓർത്തോർത്തു ചിരിക്കാൻ.
ആദ്യമെഴുതിയതു വായിച്ചതും, എന്നെ വിളിച്ചു വളരെ അധികം ആർജ്ജവത്തോടെ കഥകൾ പറഞു തരാൻ തുടങ്ങിയ ഷാഹിദ് യാക്കൂബ് എന്ന ഷായി , എല്ലാ കഥകളും വായിച്ചിട്ടു , എന്നെ വിളിച്ചു പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം; ഇന്നലെ രാവിലെ വളരെ ആകാംഷയോടെ ഒരു കാര്യം പറഞ്ഞു, അവർ 5 വർഷത്തോളം TKM -ൽ പഠിച്ചു; അപ്പോൾ 60 മാസം, ഒരു മാസം ഒരു കഥ അപ്പോൾ 60 കഥ, അത് കഴിയുമ്പോൾ ബീന എന്ത് ചെയ്യും,
ഇപ്പോൾ എന്നും ഓരോ കഥ വായിച്ചു വായിച്ചു, കണ്ടില്ലെങ്കിൽ ആകെ പ്രശ്നം!!
ഇങ്ങനെ പറഞ്ഞു 40 വര്ഷം പിന്നോട്ടു പോയി ഓര്മ പുസ്തകങ്ങളെയെല്ലാം തട്ടികുടഞ്ഞെടുക്കുന്ന, ശുദ്ധനായ ഒരു പാവം പഴയ ഗുണ്ട.
ഒരു കഥയുടെ പിടിവള്ളി തന്നിട്ട്, ഇനി ബീനയുടെ മിടുക്ക്, എന്നും പറഞ്ഞു എന്നെ വിശ്വസിച്ചു, എന്റെ പാട്ടു നന്നായി, ഇനിയും പാടണം എന്ന് ഒരു സങ്കോചവും ഇല്ലാതെ പറഞ്ഞു, എനിക്ക് വേണ്ടി പ്രാർത്ഥിക്കയും തെളിഞ്ഞു വരട്ടെ എന്ന് അനുഗ്രഹിക്കുന്നതിനോടൊപ്പം തന്നെ ഓച്ചിറ പോയത് എഴുതിയ എനിക്കെതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞെന്നെ വിരട്ടിയ സ്വന്തം ഇസ്പു
അനിയത്തി എന്ന് 40 വർഷത്തിന് ശേഷം വിളിക്കാൻ ധൈര്യം കാട്ടിയ പക്വതയാൽ എന്നെ തളർത്തികളഞ, സ്നേഹപൂർവ്വം അമ്മയെ പറ്റി ഓർമ്മിപ്പിച്ചു കണ്ണുകൾ ഈറനണിയിപ്പിച്ചിട്ട് , ആ വിഷമം മാറ്റാൻ പൊട്ടി പൊട്ടി ചിരിപ്പിച്ച കഥകൾ തന്നിട്ട് ഇപ്പൊ വര്ഷാവസാനത്തിന്റെ കണക്കുകളിൽ വ്യാപൃതനായിരിക്കുന്ന ഷാജി.
ഞാൻ ദോഷമില്ലാതെ എഴുതുന്നതെല്ലാം പൊളിച്ചടുക്കി എനിക്കിട്ടു നല്ല പണി തരാറുള്ള എന്റെ സതീർത്യന് സുരേഷ്
എഴുതാൻ തുടങ്ങിയ നിമിഷത്തെ നമിക്കാൻ, അങ്ങനെ തോന്നിച്ച നിമിഷത്തിനു ദൈവത്തിനോട് നന്ദി പറയാൻ പറഞ്ഞ ബാങ്ക് ഉദ്യോഗസ്ഥ, എന്റെ അപ്പയെയും അമ്മയെയും ഇപ്പോൾ എന്നെയും സ്നേഹിക്കുന്ന രേഖ , TKM ൽ പഠിച്ചിട്ടില്ല; എങ്കിലും, ഒരു ദിവസം എന്റെ എഴുത്തു താമസിച്ചാൽ , എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ? അസുഖം വല്ലതും?. എന്ന് വിളിച്ചന്വേഷിക്കുന്ന കൊല്ലങ്കാരി
എന്റെ പ്രിയ സതീർഥ്യനും, പഠിച്ചിരുന്ന കാലം മുഴുവനും ആവേശം കൊള്ളിക്കുന്ന ഉജ്ജ്വല സംഭവവികാസങ്ങൾക്കു ചുക്കാൻ പിടിച്, അതൊക്കെ സ്വതസിദ്ധമായ വീര്യത്തോടെ പറഞ്ഞു തരുന്ന നാസർ
പഠിച്ചിരുന്ന സമയത്തു ഞാൻ അടുത്തിടപഴകിയിട്ടില്ലെങ്കിലും, എനിക്ക് കഥകൾ പറഞ്ഞു തരാനും എഴുതി അറിയിക്കാനും മനസ്സ് കാണിക്കുന്ന കളക്ടർ
ചെയ്തു കൂട്ടിയ കാര്യങ്ങളുടെ ഒരംശം പോലും എഴുതിയിട്ടില്ല എന്നിട്ടും എന്നെ അനുമോദിക്കാൻ , നാടകീയമായിരിക്കുന്നു എന്ന് പറഞ്ഞ രെജു.
പള്ളി കഴിഞ്ഞു വന്നാൽ വിളിച്ചു ഓരോരോ കഥകൾ പറഞ്ഞു തരാം എന്ന് പറഞ്ഞ ബോബൻ വി ജോർജ്
സൂര്യൻ കിഴക്കുദിച്ചാൽ ഫോൺ എടുത്തു എന്റെ കഥ ഉണ്ടോ എന്ന് നോക്കിയിട്ടു, ആപ്പീസിൽ പോകാൻ വണ്ടിയിൽ കയറുന്നതും കഥ കേട്ടിട്ട് 10 മിനിറ്റിനകം എന്നെ വിളിച്ചു , ചിരിയോ ചിരി, ഇത്രയധികം നര്മ്മബോധമുള്ള, ഫലിതം ആസ്വദിക്കുന്ന വേറെ ഒരാളുണ്ടോ എന്നറിയില്ല.
എന്റെ മലയാളത്തിന്റെ ഉറവിടം കൊല്ലമായതു കൊണ്ട് മാത്രം എല്ലാവരോടും അഭിമാനത്തോടെ പറഞ്ഞു നടക്കുന്ന, 900 വാക്കുകൾക്കിടയിൽ നിന്ന് ഏറ്റവും ചെറിയ ഒരു വാക്കിനെ ചികഞ്ഞെടുത്തു, ഉദാഹരണത്തിന് സിംപ്സൺ ഡോക്ടർ, പിന്നെ ആ ഒരൊറ്റ പേരിൽ നിന്ന് ഒരായിരം സുന്ദര ദിനങ്ങൾ ഓർത്തെടുത്തു; എന്നും, കുഞ്ഞുന്നാളിലേ വിസ്മയങ്ങളിലേക്കു എന്നെ കൊണ്ടുപോകാൻ ഭാവനയുള്ള കലാകാരൻ, എന്റെ പാത്തുവിന്റെയും എന്റെയും അണ്ണൻ പ്രേം.
ഇവിടെ വന്നും ലോകത്തിന്റെ പല കോണിൽ നിന്നും, ഞാൻ സ്നേഹപൂർവ്വം അയക്കുന്ന കഥകൾ, എന്റെ എഴുത്തുകൾ യാതൊരു സങ്കോചമില്ലാതെ ക്ലാസ്സ്മുറികളിലെ Whatsapp ഗ്രൂപ്പിൽ പ്രക്ഷേപണം ചെയ്യുന്ന റെജി കുമാർ
എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന ജോൺ ചെറിയാൻ സർ
മലയാളത്തിൽ എഴുതുന്നതിൽ സന്തോഷിക്കയും ഞാൻ ബ്ലോഗ് എഴുതുന്ന രീതി ശരിയാണ്, ഒരു സംഭാഷണം പോലെ , എന്ന് പറഞ്ഞു വീണ്ടും എഴുതണം, സാറിന് നേരിട്ട് അയച്ചു കൊടുക്കണം എന്ന് പറഞ്ഞു എന്നെ അനുഗ്രഹിച്ച നിസാർ സർ
ഹാസ്യം അഭിനയിക്കാൻ ഏറ്റവും പ്രയാസം, എന്നാൽ എഴുതാൻ അതിലും പ്രയാസം: എനിക്ക് ഹാസ്യവും വഴങ്ങും എന്ന് പറഞ്ഞു; എഴുതാൻ ധൈര്യം തരുന്ന നമ്മുടെ കോളേജിന്റെ ഇപ്പോഴത്തെ പ്രിൻസിപ്പൽ, നമ്മുടെ കോളേജിൽ തന്നെ പഠിച്ച, 1986 -ൽ , ആർട്സ് ക്ലബ് സെക്രട്ടറി ആയിരുന്ന അയൂബ് സാർ
സമയം കിട്ടുമ്പോൾ ചുടു ചുടു കഥകൾ പറയുന്ന അഗസ്റ്റിൻ
ബീന; 40 വര്ഷങ്ങള്ക്കു മുൻപ് കണ്ടപ്പോഴുള്ള അതെ ഉന്മേഷം, ശബ്ദത്തിൽ അതെ ആർജ്ജവം , സന്തോഷമായി എന്ന് പറഞ്ഞെന്നെ ഒത്തിരി ഒത്തിരി സന്തോഷിപ്പിച്ച നീനാമ്മ
നീനാമ്മ എവിടെ എന്ന് മാത്രം ചോദിച്ചു പറഞ്ഞ കഥകൾ വീണ്ടും പറയുന്ന, റഫറി ആവാൻ തയ്യാറായി നിൽക്കുന്ന തൊമ്മൻ
എല്ലാം വായിക്കുന്നു; സന്തോഷത്തോടെ എന്ന് പറഞ്ഞെന്നെ പ്രോത്സാഹിപ്പിച്ച M H സലിം
എന്റെ എഴുത്തിലൂടെ, ഞാൻ പഴയ കൂട്ടുകാരെയെല്ലാം അടുപ്പിച്ചു, എന്ന് പറയുകയും, എന്റെ എഴുത്തുകൾ പലർക്കും അയച്ചു കൊടുത് എന്നെ സ്നേഹിക്കുന്ന, ആയിഷ വിജയ്. പുള്ളികാരിയുടെ ഭർത്താവ് വിജയകുമാർ ഞാനിനിയും എഴുതാനിരിക്കുന്ന, നമ്മുടെ കോളേജിലെ പല പല നൂതന പദ്ധതികളുടെയും കാരണഭൂതനായിരുന്നു.
വളരെ അധികം സ്നേഹത്തോടെ നന്നായി; വീണ്ടും എഴുതൂ എന്ന് പറയുന്ന കൂട്ടുകാർ ജയശ്രീയും, ശ്യാംലാലും,
45 വർഷത്തിന് മുന്നേ, സ്കൂളിൽ ഓരോ ദിവസവും ഞാൻ കാട്ടി കൂട്ടിയ വികൃതികൾ,എല്ലാം അക്കമിട്ടു പറഞ , എന്റെ സ്കൂളിൽ പഠിച്ചിരുന്ന, എന്റെ തൊട്ടു മുന്നിലെ ക്ലാസ്സിലെ, ലത ജി നായർ .
ഞാനറിയാതെ എന്റെ ബ്ലോഗുകൾ വായിച്ചിട്ടു ജയശ്രീയോടു അന്വേഷിച്ചു എന്നെ കണ്ടുപിടിച്ചു വിളിക്കുകയായിരുന്നു, രണ്ടു ഹൃദയങ്ങളും തുള്ളിചാടുക ആയിരുന്നു.
എന്റെ TKM ജൂനിയർസ് ഇവിടെ താമസിക്കുന്ന , ആദരവോടെ അഭിപ്രായങ്ങൾ പറയുന്ന സയ്ദ്, ആശ
ബ്ലോഗുകളെല്ലാം ഇമെയിൽ ആയിട്ട് അയക്കാൻ എന്നോട് ആവശ്യപ്പെടുകയും, അതെല്ലാം വായിച്ചിട്ടു നന്നായിരിക്കുന്നു എന്ന് പറയുകയും, ആസ്വദിക്കുന്നു എന്നറിയിക്കയും, സമയമില്ലാത്തപ്പോഴും ഓരോ അടയാളങ്ങളിലൂടെ എന്നെ സ്നേഹവും കരുതലും അറിയിക്കുന്ന ലോകം മുഴുവൻ യാത്രചെയ്തു പാട്ടിലൂടെ, മനോഹരമായ ചിരിയിലൂടെ നമ്മുടെ മനം കവരുന്ന കെ. സ്. ചിത്ര
ഞാനിന്നലെ കഥ ചോദിച്ചപ്പോൾ എല്ലാം X- റേറ്റഡ് ആണെന്ന് പറഞ്ഞു കൈ ഒഴിഞ്ഞ വിജയശങ്കർ എന്ന ശങ്കു
എന്നെ സ്നേഹിക്കുന്ന എന്റെ സ്വന്തം റഹുമാ ബീവി
എന്റെ കൂടെ യാത്രചെയ്യുന്ന എന്നെ സ്നേഹിക്കുന്ന എന്റെ അമ്മാച്ചന്മാർ, അനിയത്തിമാർ, ചേച്ചിമാർ, അനിയന്മാർ, മക്കൾ, മറ്റു കൂട്ടുകാർ.
ചേച്ചിയുടെ ഇന്നലെകളുടെ ഓർമ്മകുറിപ്പിലൂടെ എത്രപേരാണ് ഇപ്പോൾ അവരുടെ ചെറുപ്പകാലം വീണ്ടും പൊടിതട്ടി എടുക്കുന്നത്, അതിൽ സന്തോഷിക്കുന്നത്, ചേച്ചി എത്ര ഭംഗിയായി നിങ്ങളുടെ TKM ദിവസങ്ങളെ ഓർത്തെടുക്കുന്നു എന്ന് പറഞ്ഞിട്ട്, വായിച്ചെടുക്കാനുള്ള കാലതാമസം കാരണം എന്നെ റെക്കോർഡ് ചെയ്യാൻ പ്രേരിപ്പിച്ച എന്റെ പ്രിയപ്പെട്ട അനുജത്തി സുചിത്ര മോഹൻലാൽ,
എഴുതുന്നതെല്ലാം ഉത്സാഹത്തോടെ വായിക്കുന്ന ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ സനൽ കുമാർ,
ഞാൻ എഴുതുന്നത് വായിച്ചു എനിക്ക് വേണ്ടി നിരന്തരമായി പ്രാർത്ഥിക്കുന്ന, എന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരായ; ജനിച്ച നാൾ മുതലേ കളിച്ചു വളർന്ന എന്റെ കൂട്ടുകാരികൾ അനീറ്റയും ലേഘുവും,
ഇന്നിത് TKM പരമ്പരയിലെ നാല്പതാമത്തെ ബ്ലോഗ് ആണ്
40 സുന്ദര രാവുകൾ, എങ്ങനെ പോയി എന്നെനിക്കറിയില്ല , അതിന്റെ ഇടയിൽ 40 വർഷത്തിന് മുന്നേ കൂടെ പഠിച്ച, കണ്ടിട്ടില്ലാത്ത കൂട്ടുകാരെ കണ്ടു, പലരുടെയും മക്കളുമായി സംസാരിച്ചു, കേൾക്കാൻ കൊതിച്ചവരുടെ ശബ്ദം കേട്ടു, ഒത്തിരി ഒത്തിരി കാര്യങ്ങൾ ഓർത്തെടുത്തു, മൂക്കു കുത്തി ചിരിച്ചു, പലരും വരാമെന്നു പറഞു.
ഓർമ്മകൾ സുന്ദര ഓർമ്മകൾ , ഓർത്തെടുക്കാനും അതിന്റെ കുഞ്ഞു കുഞ്ഞു വൈവിധ്യമേറിയ സൂക്ഷ്മഭാവങ്ങൾ കുത്തിയിരുന്ന് ചികയാനും തുടങ്ങി,
ISO നമ്മളെല്ലാവരും എപ്പോഴെങ്കിലും അവലംബിക്കുന്ന മാനദണ്ഡം
അതിലൊരു വകുപ്പുണ്ട് “തുടര്ച്ചയായി മെച്ചപ്പെടുത്തുക” Continuous Improvement
അത് പോലെ എനിക്ക് ഞാൻ ചെയ്യുന്ന പ്രവർത്തി മെച്ചപ്പെടുത്തണം എന്നാഗ്രഹമുണ്ട്; അതിനു നിങ്ങളോരോരുത്തരുടേയും സഹായം ആവശ്യമാണ്
പങ്കാളിത്തം ആവശ്യമാണ്. , എല്ലാവരും ഒത്തു ചേർന്നാൽ സ്നേഹം പങ്കിട്ടാൽ കൂടുതൽ മധുരതരമാക്കാം. ഓർമച്ചെപ്പിലെ പുത്തൻ പുത്തൻ കഥകൾ ഓർത്തെടുക്കൂ. അയച്ചു തരൂ
ഈ വേദിക, എന്റേത് മാത്രമല്ല, നമ്മളെല്ലാവരുടെയും കൂട്ടായ്മയാണ്,
hello.tkmce@gmail.com
Leave A Comment