പൊടുന്നെനെ ഒരു രാത്രി കുട്ടി ചോദിച്ചു
1980-ലോ മറ്റോ ദേവാസുരം എന്ന ഗംഭീര ചലച്ചിത്ര കാവ്യം, നമ്മുടെ കോളേജിൽ അരങ്ങേറിയിരുന്നു എന്ന് കേട്ടല്ലോ
അതാരുടെ കഥ ആയിരുന്നു? ആരായിരുന്നു അന്നത്തെ മംഗലശ്ശേരി നീലകണ്ഠൻ ?
അതോ? അത് അനുബന്ധങ്ങളുള്ള ഒരു മധുര പ്രതികാരത്തിന്റെ കഥയാണ്
സംഭവം നടക്കുന്നത് നമ്മുടെ പ്രിയപ്പെട്ട പ്രൗഢഗംഭീരമായ മുസ്ലിയാരുടെ മനയിൽ
അവിടെ ഒരാളല്ല എല്ലാ റോയൽ മെക്കാനിക്കല് കാരും തുല്യർ
പ്രത്യേകിച്ചൊരു പ്രധാന വേഷക്കാരനില്ല എല്ലാവരും നീലകണ്ഠന്മാർ.
എല്ലാവര്ക്കും കത്തി വേഷം
ഒരു ഉത്സവ കാലത്തു കോളേജിലെ പുതിയ വർഷക്കാർ വരുന്ന ദിവസം
പുത്തൻ കുട്ടികളെക്കാൾ ഇളക്കവും രോമാഞ്ചവും,
പ്രത്യേകിച്ച് പണിയും പഠിത്തവുമൊന്നുമില്ലാതെ ഇരിക്കുന്ന മുതിർന്നവർക്കായിരുന്നു.
ഈ വര്ഷം എന്തായാലും കുറച്ചു പേരുമായി ഒന്ന് മുട്ടണം, എന്ന് കരുതി ഇരിക്കുമ്പോൾ പുതിയ കുട്ടികൾ ഓരോരുത്തരായി വരാൻ തുടങ്ങി
ഹരിപ്പാട്: ഹരിപ്പാട് ദേശം കലാകാരന്മാരുടെയും കലാകാരികളുടെയും അനുഗ്രഹീത നാടാണ്.
നൃത്തം, സംഗീതം നാടകം എന്നീ കലകളുടെ ഈറ്റില്ലമാണ്. പോരാഞ്ഞിട്ട് ചുണ്ടൻ വള്ളങ്ങളുടെയും. വള്ളംകളിയുടെയും , അമ്പലങ്ങളുടെയും നാട്,
പിന്നെ എനിക്ക് ആദ്യമായി ഉദ്യോഗം കിട്ടിയ NTPC-യുടെ കായംകുളം ശാഖ ഹരിപ്പാട്ടെ ചൂളത്തെരുവിലാണ്.
മലയാളികളുടെ മനം കവർന്ന, ശ്രീകുമാരൻ തമ്പി ചേട്ടൻ, പദ്മരാജൻ സർ, എം ജി രാധാകൃഷ്ണൻ ചേട്ടൻ, ഓമനക്കുട്ടി ടീച്ചർ, സന്തോഷ് ശിവൻ, പിന്നെ ഞങ്ങളുടെ താഴത്തെ ക്ലാസ്സിലെ സാവിത്രിയും.
പുതിയതായി ഒരു മൊഞ്ചത്തി വന്നാൽ അവരുടെ ഭൂമിശാസ്ത്രവും, ജീവചരിത്രവും, ജീവശാസ്ത്രവും, ഘടനയും, രൂപരേഖയും, സമ്പദ്ഘടനയും, വീട്ടിലുള്ളവരുടെ കൈ ബലവും ആഴത്തിൽ പഠിക്കും, ഇന്നത്തെ ഗൂഗിളും ജിപ്സി-മൊക്കെ നാണിച്ചു പോകും ഇക്കൂട്ടരുടെ ദൂരദര്ശിനി പാടവം കണ്ടിട്ട്
സാവിത്രി എത്തി, ,
മെലിഞ്ഞു കൊലുന്നനെ ഉള്ള ഒരു പെൺകുട്ടി,
ഹോസ്റ്റലിൽ ആരോ പറഞ്ഞു സാവിത്രി എത്തി
പേര് കേട്ട നർത്തകി സാവിത്രി
എന്നാ പിന്നെ കണ്ടിട്ടേ ഉള്ളൂ
കേട്ടത് സത്യമാണോ എന്ന് ബോധ്യപെട്ടിട്ടേ ഉളളൂ
പറഞ്ഞത് വേറെ ആരുമല്ല ഹോസ്റ്റലിൽ കുറ്റി അടിച്ചിരുന്ന എന്റെ എത്രയും വേണ്ടപ്പെട്ട അണ്ണനും, എന്റെ അമ്മയുടെ കൂട്ടുകാരിയും, കൊല്ലം SN പെൺകുട്ടികളുടെ കോളേജിലെ പ്രിൻസിപ്പൽ, ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന വിനാമ്മയുടെ അനന്തരവനും,
പാവം വിനാമ്മ അറിയാതെ ആത്മഗതമെന്നോണം പറഞ്ഞു പോയ വാചകം ഇത്രയ്ക്കു വിനയാകുമെന്നു സ്വപ്നത്തിൽ കരുതിയില്ല,
എന്റെ കൂട്ടുകാരിയുടെ മകളാണ്, സുന്ദരി ആണ്, മിടുക്കിയാണ്, നമ്മുടെ കൂട്ടരാണ്, ഒരുപക്ഷെ ബന്ധു ആയിക്കൂടാ എന്നില്ല, നോക്കിക്കോണേ,
പോരെ പുകില്
നോക്കിക്കോണം എന്ന് പറഞ്ഞ സ്ഥിതിക്ക് നല്ലോണ്ണം അങ്ങ് നോക്കാൻ തീരുമാനിച്ചു
പതിവിലും നേരത്തെ കുളിച്ചൊരുങ്ങി പുറപ്പെട്ടു
പെൺകുട്ടികളുടെ വെയ്റ്റിംഗ് റൂമിന്റെ വാതുക്കലേക്കു എല്ലാവരും മണപ്പിച്ചു മണപ്പിച്ചു നിക്കുന്ന സ്ഥലം.
ഇവർക്കു പിന്നെ അതിനൊന്നും നേരമില്ല , നേരെ ചെന്ന് കതകിൽ തട്ടി
അവരുടെ ക്ലാസ്സിലെ ഒരേയൊരു പെൺ തരി, റോയൽ മെക്കാനിക്കൽ ക്ലാസ്സിലെ ഏല്ലാവരുടെയും പുന്നാര പെങ്ങൾ നസീമ ഇറങ്ങി വന്നു,
ധൈര്യമായിട്ടു പറഞ്ഞു
ഞങ്ങളുടെ ഒരു ബന്ധുക്കാരി വന്നിട്ടുണ്ട്
ഞങ്ങളുടെ അമ്മാവന്റെ, അനന്തരവളുടെ, അനുജത്തിയുടെ … നസീമ ചോദിച്ചു പേര് പറ മതി സ്വന്തം പറഞ്ഞത്……. സാവിത്രി
നസീമ അകത്തോട്ടു തലയിട്ടു വിളിച്ചു പതിഞ്ഞ സ്വരത്തിൽ
സാവിത്രി ഉണ്ടോ
പിന്നെ കേട്ടത് ഒരു ചിലങ്കയുടെ ശബ്ദം മാത്രം,
കഥകളിയിലെ 5 തരം വേഷത്തിൽ ഒന്നായ മിനുക്കു പോലെ ആകര്ഷകമായ, അഴകുള്ള ഓമനത്തമുളള ഒരു കുട്ടി ഓടി എത്തി
നസീമ പറഞ്ഞു
ദേ കുട്ടിയുടെ ബന്ധക്കാരു വന്നിരിക്കുന്നു
കുട്ടിയുടെ വയറ്റിൽ ആകെ ഒരു ഒൻപതാം ഉത്സവം, അമ്മയും അച്ഛനും ബന്ധുക്കാരുണ്ടെന്നു പറഞ്ഞില്ലല്ലോ.
പുറത്തേക്കിറങ്ങിയ സാവിത്രി വരാന്തയുടെ രണ്ടു വശത്തേക്കും നോക്കി
അടുത്തേക്ക് വന്ന രണ്ടു കത്തികളുംകൂടി ഒരുമിച്ചൊരു ചോദ്യം ചോദിച്ചു
കുട്ടിയുടെ കാതിൽ ഒരായിരം വണ്ട് മുരളുന്ന പോലെ
പെട്ടെന്ന് ഒരു മറുപടി പറയണമെന്നില്ല വീട്ടിൽ ചെന്ന് അപ്പുപ്പനോടും, അമ്മുമ്മയോടും, അച്ഛനോടും, അമ്മയോടും അമ്മാവന്മാരോടുമൊക്കെ ചോദിച്ചിട്ടു സാവകാശം ഒരു മറുപടി പറഞ്ഞാൽ മതി
പക്ഷെ ഞങ്ങൾ രണ്ടുപേരും തയ്യാറാണെന്ന് പറയാൻ മറക്കേണ്ട
ങേ എന്ന് ചോദിക്കുന്നതിനു മുന്നേ കത്തികൾ സ്ഥലം വിട്ടിരുന്നു.
അടുത്ത ദിവസം ഹോസ്റ്റലിലേക്ക് ഒരു ഫോൺ വന്നു
SN വിമൻസ് കോളേജിൽ നിന്ന്
അണ്ണന്മാരെല്ലാം ഓടി ചെന്നു, ചെന്നപ്പോൾ പ്രിൻസിപ്പലാണ്
അനന്തരവനെ വിളിച്ചതാ ഇനി മേലാൽ ആ വഴിക്കെങ്ങും കണ്ടു പോകരുതെന്ന് പറയാൻ
ഇടയ്ക്കിടെ എല്ലാവര്ക്കും കിട്ടിയിരുന്ന നല്ല അടിപൊളി ഭക്ഷണത്തിൽ ഒരു വലിയ പാറ്റവീണു.
മാസങ്ങൾക്കു ശേഷം സാവിത്രി അവരെ തേടി പലയിടത്തും നടന്നു മറുപടി പറയാൻ
പക്ഷെ അവരെ ഒരിക്കൽ പോലും കൈയ്യിൽ കിട്ടിയില്ല.
സാവിത്രിയുടെ ആദ്യ സെമസ്റ്റർ
കോളേജിലെ നീലകണ്ഠന്മാരുടെ അവസാന സെമെസ്റ്ററാണ്
അവസാന സെമസ്റ്റർ തീരുന്നതിനു മുന്നേ
കോളേജിലെ സാംസ്കാരിക കലോത്സവം, ഒരു പ്രധാന ഇനമാണ് നൃത്തം
നീലകണ്ഠന്മാരെല്ലാവരും ചേർന്ന് കലോത്സവത്തിന്റെ തലേ നാൾ സ്വന്തം കെ സി നായര് സാറിനോട് പ്രത്യേകം പ്രത്യേകം ഒരു കാര്യം പറഞ്ഞു
സാറെ, ഈ വര്ഷം ഇവിടെ നിന്നിറങ്ങുന്ന ലിസിക്ക് , എവിടെ എങ്കിലുമൊരു ജോലി കിട്ടണമെങ്കിൽ, കുറഞ്ഞ പക്ഷം ഡാൻസിനെങ്കിലും ഒരു സമ്മാനം കിട്ടിയിരിക്കണം
എന്നാൽ മാത്രമേ മണപ്പിച്ചു മണപ്പിച്ചു നടക്കുന്നവ ർക്കു പലർക്കും അവരുടെ ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ പറ്റൂ, എല്ലാം ഒരൊറ്റ ഡാൻസ് മത്സരത്തിൽ തൂങ്ങി കിടക്കുന്നു
സാർ ഒന്ന് രക്ഷിക്കണം
നമ്മുടെ കോളേജിൽ തഞ്ചാവൂർ ഷൺമുഖം പിള്ളയുടെ ശിഷ്യ, നൃത്തത്തിൽ വലിയ പഠിപ്പെല്ലാം പഠിച്ച ഒരു , സാവിത്രി വന്നിട്ടുണ്ട്, അതിനിയും കിടക്കുന്നു 4 വര്ഷം
അത് കൊണ്ട് സാറ് ദയവായി ആ സാവിത്രി കൊച്ചിനെ വിളിച്ചു പറയണം നൃത്തം ചെയ്യരുതെന്ന്
പേര് തന്നത് പോകട്ടെ പക്ഷെ കളിക്കരുതെന്നു,
പിന്നെ അഥവാ കളിയ്ക്കാൻ കയറിയാൽ
സാറേ മംഗലശ്ശേരി നീലകണ്ഠനാണേ സത്യം ഞങ്ങള് കൂവി കൂവി അലങ്കോലമാക്കും
ഇത് സത്യം സത്യം സത്യം.
സാറിനു അറിയാവുന്ന പോലെ ഈ കത്തികളെ വേറെ ആർക്കുമറിയില്ല
അത്രയ്ക്ക് പോക്കിരികൾ
ഡാൻസ് ചെയ്യുന്ന അവസാന വർഷത്തെ ലിസിക്ക് സമ്മാനം കിട്ടാൻ വേണ്ടി
മാത്രമാണീ പെടാ പാടെല്ലാം പെടുന്നത് എന്ന് സാറിനു മനസ്സിലായി
കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കിയ സാർ അവരെ സമാധാനിപ്പിച്ചു വിട്ടു
സാരമില്ല ഇത് ഞാൻ ഇപ്പൊ ശരിയാക്കിത്തരാം. എന്നും പറഞ്ഞു ,
എല്ലാം ഇട്ടിട്ടു താഴോട്ടിറങ്ങി
ലേഡീസ് വെയ്റ്റിംഗ് റൂമിന്റെ അടുത്തെത്തിയതും,
നായര് സാറ് ശരിക്കും പുലി വാല് പിടിച്ചത് പോലെയായി ഗിരിജ ടീച്ചർ !!! സാര് വന്ന വഴിയേ വിട്ടു
സാവിത്രി ബെൽ അടിച്ചതും ബസ് കയറി വീട്ടിലോട്ടും പോയി
സാറ് പിറ്റേന്ന് സാവിത്രിയോട് കാര്യങ്ങൾ പറയാൻ ചെന്നപ്പോഴേക്കും ദേ
മത്സരത്തിനുള്ള ഒരുക്കങ്ങളുമായി സാവിത്രി അച്ഛന്റെ ഒപ്പം മനയുടെ പൂമുഖത്തെത്തി
ഒരു ടെമ്പോ വാൻ നിറയെ ആൾക്കാർ
മദ്ദളവാദ്യം, വയലിൻ , ശ്രുതിപ്പെട്ടി, മൃദംഗം കൂടാതെ ചമയവും
ഒരു പറ്റം കലാകാരന്മാരും , പാട്ടുകാരി ഡാൻസ് ടീച്ചറും കെട്ടിച്ചമയ്ക്കാനുള്ള ആളുകളും
സാറിനൊന്നും പറയാൻ മനസ്സ് വന്നില്ല
സൂസിയും, ലിസിയും സ്റ്റേജിന്റെ പുറകിൽ തയ്യാറായി നിന്നു, രണ്ടു പേരുടെ പാട്ടും നവാസിന്റെ കാസ്സെറ്റ് ടേപ്പിലാണ്. ലിസിയുടേത് ഹിന്ദി പാട്ടും, സൂസി യുടേത് തമിഴും
ഒരായിരം വട്ടം തിട്ടപ്പെടുത്തിയതാണ്
ഇവിടെ പേരല്ല നമ്പർ ആണ് വിളിക്കുക പക്ഷപാതം കാണിക്കാതിരിക്കാൻ,
TKM ആർട്സ് കോളേജിലെ ടീച്ചറുമാരാണ് മാർക്കിടുന്നത്
ജേക്കബി ഗൾഫിൽ നിന്നുകൊണ്ടുവന്ന ടേപ്പ് റെക്കോർഡർ മൈക്കിന്റെ കീഴിലോട്ടു കൊണ്ട് വെച്ച്
ഏതു ലൈവ് വയറും വെറുംകൈയോടെ പിടിക്കുന്ന ഷോക്ക് അടിക്കാത്ത കറന്റു
മോനി വയറൂരി കൈയ്യിൽ മുറുക്കെ പിടിച്ചു , കണക്ഷൻ വിട്ടു പോകാതിരിക്കാൻ
നമ്പർ വിളിച്ചു
കർട്ടൻ പൊങ്ങി
താനാണ് സീനിയർ എന്ന് പറഞ്ഞു. ലിസി ചാടി കയറി ,
സത്യത്തിൽ വിളിച്ചത് സൂസിയുടെ നമ്പർ, നവാസ് തമിഴ് പാട്ടു വെച്ചു
ലിസിയെ സ്റ്റേജിൽ കണ്ടതും ആഡിറ്റോറിയത്തിൽ നിന്ന് കാതു പൊട്ടുന്ന കൈയ്യടി, കൈയ്യടി എന്ന് വെച്ചാൽ നിർത്താത്ത കൈയ്യടി, അതിന്റെ ലഹരിയിൽ പാട്ടു മാറിയതറിയാതെ ലിസി ഉറഞ്ഞു തുള്ളി സ്റ്റേജ് പൊളിച്ചു, കർട്ടൻ വീണിട്ടും കൈയ്യടി നിന്നില്ല, മാർക്കിടാൻ വന്നവർ അമ്പരന്നു.
പിന്നെ വന്ന സൂസിയും അതേ പാട്ടിനു വേണ്ടി നൃത്തം വെച്ചു
മുന്നിലിരുന്നവർ കൈയ്യടിച്ചെങ്കിലും ലിസിക്ക് കിട്ടിയത്ര ഉണ്ടായിരുന്നില്ല
അടുത്ത ഊഴം സാവിത്രി
നമ്പർ വിളിച്ചു
ആട്ട വിളക്ക് കത്തിച്ചു
കൂടെ ടെമ്പോയിൽ വന്ന അകമ്പടിക്കാരെല്ലാം സ്റ്റേജിന്റെ ഒരു വശത്തായി സ്ഥാനം ഉറപ്പിച്ചു
കർട്ടൻ പൊങ്ങി
സാവിത്രി സ്റ്റേജിൽ കയറി
നോക്കിയപ്പോ
വലതു നിന്ന് ആദ്യം ജോഹൻ,
തൊട്ടടുത്ത് നില്കുന്നത് ബഷീർ
മേശയുടെ മുകളിൽ കയറി ഇരിക്കുന്നത് ഷായിയും ടി. കെ അണ്ണനും,
തൊട്ടപ്പുറത്തു ചാരി നില്കുന്നത് ലാൽ
അവസാന സെമസ്റ്റർ ബാച്ചിന്റെ പട്ടാളം
മുൻപിലത്തെ വരിയിൽ, സുരേഷ്, അഷ്റഫ്, ആന്റണി, രാജ്കുമാർ, റാൻസ്ലി, സലിം, ശങ്കു, എബ്രഹാം വര്ഗീസ്,
ശ്രുതിപ്പെട്ടി മീട്ടുമ്പോൾ തുടങ്ങി നിർത്താത്ത കൂവൽ, കൂവി ക്ഷീണം വന്നാൽ പിന്നെ നീട്ടി ഊതാനുള്ള പീപ്പി കരുതിയിരുന്ന പട്ടാളം മാറി മാറി നിർത്താതെ തുടർന്നു കൂവലും പീപ്പിയും.
സാവിത്രി ആദ്യത്തെ വന്ദനം മുഴുമിപ്പിച്ചില്ല അതിനു മുന്നേ,
സഹികെട്ട വാദ്യമേളക്കാരും ടീച്ചറും പാട്ടുനിർത്തി.
പാവം കെ സി നായര് സാർ ശരിക്കും പുലിവാല് പിടിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടി
സാവിത്രിയുടെ അച്ഛന്റെ അടുത്ത് ചെന്നിട്ടു
പറയാൻ തുടങ്ങി
ഇവർ ഒരാള് ജയിക്കാൻ വേണ്ടിയാണീ കളിയൊക്കെ കളിക്കുന്നത്
അല്ലാതെ സാവിത്രിയേയോ ദൈവദത്തമായ കലയെയോ
തോല്പിയ്ക്കാനോ ചതിക്കാനോ അല്ല
പക്ഷെ അത് കേൾക്കുന്നതിന് മുന്നേ സാവിത്രിയുടെ അച്ഛൻ
മകളെയും, മേളക്കാരെയും, ടീച്ചറിനെയും കൂട്ടി ഇറങ്ങിയിട്ട് സാറിനോട് പറഞ്ഞു
ഈ സംസ്കാരമില്ലാത്ത പട്ടാളത്തിനോട് പറഞ്ഞേരെ അവന്മാരൊക്കെ
എന്റെ മോളുടെ പടം കണ്ടു ഒരുകാലത്തു മൂക്കത്തു വിരൽ വെക്കുമെന്ന്
അന്ന് സാവിത്രി ഒരു ശപഥം ചെയ്തു
നിങ്ങൾ ജയിച്ചു എന്ന് കരുതി അല്ലെ
പക്ഷെ
എന്റെ ഉള്ളിലുമുണ്ട് വലിയ വലിയ ജയങ്ങൾ ആഗ്രക്കുന്ന ഒരു മനസ്സ്
അത് ഞാൻ നേടിയിരിക്കും
അതിനെ ഞാൻ തൃപ്തിപ്പെടുത്തിയിരിക്കും
നിങ്ങളൊക്കെ കഷണ്ടിയും കേറി, കൊച്ചുമക്കളെയും കളിപ്പിച്ചു, വാട്സ് ആപ്പിൽ മാന്തി കൊണ്ടിരിക്കുമ്പോ, എന്റെ പടം വരും; അന്ന് നിങ്ങൾ പറയും
അയ്യോ! എടാ , അളിയാ
അളിയാ നോക്കിയേ നമ്മുടെ പഴയ സാവിത്രി
അതു പോലെ ഇരിക്കുന്നു, 1980-ൽ കണ്ടപോലെ, സുന്ദരിയായി
ഇപ്പോഴും നൃത്തം ചെയ്യു ന്നു
നമ്മളൊക്കെ ഇവിടെ തുരുമ്പെടുത്തിരിക്കുന്നു
സാവിത്രി
അന്നും ഇന്നും മിന്നും താരം
Leave A Comment