ബ്രഷ് പേപ്പറിൽ നിന്നെടുക്കാതെ കുട്ടി ചോദിച്ചു
പരീക്ഷ സമയത്തെങ്ങനെയാ എല്ലാവരും
ഭയങ്കര പഠിത്തമാണോ,
ങേ
പിന്നെ; ഭയങ്കര പഠിത്തം!!!!
ഒരു പരീക്ഷ, അതായതു കഴിഞ്ഞ ഇലക്ഷൻ കഴിഞ്ഞുള്ള ഒരു യൂണിവേഴ്സിറ്റി പരീക്ഷ നടക്കുന്ന സമയം
പഠിത്തം തലയ്ക്കു പിടിച്ചു കിറുങ്ങിയ ഒരു സമയം
ഒരാളുടെ തലയിൽ ന്യൂട്ടൺ സായിപ്പിന്റെ ആപ്പിളു വീണു, പുള്ളിക്ക് പെട്ടെന്ന് തോന്നി.
ഇന്ന് പൗര്ണ്ണമി
ഈ പൗര്ണ്ണമിക്കു പല പല പ്രത്യേകതകളാണ്
കോളേജിൽ പ്രത്യേകമായി വളർത്തുന്ന നായ്ക്കുട്ടികൾ പല പല രാഗത്തിൽ ഓരിയിടുന്ന രാത്രി
മനുഷ്യന്റെ സ്വഭാവത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്ന രാത്രി
അങ്ങനെ ആ പൗർണ്ണമി നാളിൽ, ഉച്ചക്കത്തെ മെസ് അടിച്ചിറങ്ങിയിട്ടു, ഉദ്ദേശം 1 മണിയോടെ ഒരു കഷ്ണം കടലാസ്സെടുത്തു ഒരു പടം വരച്ചു ഒരു പന്തിന്റെ പടം എന്നിട്ടു താഴെ എഴുതി, ഇന്ന് രാത്രി കൃത്യം 12 മണിക്ക് നമ്മുടെ കോളേജിന്റെ ഫുട്ബോള് ഗ്രൗണ്ടിൽ പന്തുകളി ഉണ്ടായിരിക്കുന്നതാണ്. ഈ വിജ്ഞാപനം. മെസ്സുള്ള ബ്ലോക്കിലെ കാഷ്യറിന്റെ മുറിയുടെ സൈഡിലുള്ള നോട്ടീസ് ബോർഡിലിട്ടു
രാതി മെസ് കഴിഞ്ഞു കൂടെയുള്ള സംഘം മുറികളിലേക്ക് പോയി, പിറ്റേ ദിവസത്തെ പരീക്ഷയുടെ ഹാൾ ടിക്കറ്റ്എടുത്തു മേശപ്പുറത്തു വെച്ചു
പത്തു മണിയോടെ പുസ്തകമെല്ലാം മടക്കി, ലോകത്തുള്ള കളിക്കാരെ പറ്റി ആയി ചർച്ച, എന്തെങ്കിലും ഒന്ന് വീണു കിട്ടാനിരിക്കയാ, പെലെയെ പറ്റി, പെലെയുടെ സൈക്കിൾ കിക്ക് ഗോളുകൾ പറ്റി
പക്ഷെ ആർക്കൊക്കെയോ ഒരു ഉത്ക്കണ്ഠ, ഒരു അങ്കലാപ്പ്, ആരെങ്കിലും വരുമോ, നമ്മൾ മാത്രം ആവുമോ?
നേരെ അടുത്ത ബ്ലോക്കിൽ ചെന്ന് നോട്ടീസ് ഇട്ട ആളിന്റെ മുറിയിൽ പതുക്കെ കയറി ചെന്നപ്പോൾ, അവിടെ പ്രേം.
സത്യം പറയാല്ലോ, കോളേജ് വിടുന്നതും പ്രേം, എന്നും വണ്ടി കയറി വീട്ടിൽ പോകും, വീട്ടിലുള്ളവർ അപ്പോൾ കയറി വരുന്ന പ്രേമിന്റെ മുൻപ് കാണും, വല്ലതും കഴിച്ചു, അമ്മയുടെ കൈയ്യിൽ നിന്നു അന്നത്തെ ബാറ്റയും വാങ്ങി ഇറങ്ങും, അപ്പോൾ അവർ പ്രേമിന്റെ പുറകു കാണും. അത്ര മാത്രമാണ് വീട്ടുകാർക്ക് പ്രേമിനെ പഠിച്ചിരുന്ന 8 സെമിസ്റ്ററും വീട്ടിൽ കിട്ടിയത്.
പ്രേമിന്റെ ബാറ്റ 4 രൂപ 2 രൂപ വണ്ടിക്കൂലി 2 രൂപ രാത്രി വിശക്കുമ്പോ ചായക്കും. കടിക്കും. എന്നാണ് വെപ്പ്, പക്ഷെ അത് വരുന്നതും ഹോസ്റ്റലിലെ മുറിയിൽ കയറാനുള്ള ചുങ്കം ആയി. പിടിച്ചു വാങ്ങിയിരിക്കും.
ജീവിതത്തിന്റെ രാശിയുള്ള പഠന കാലം മുഴുവൻ ഹോസ്റ്റലിൽ ആയിരുന്നു. വളരെ ഗൗരവമായ, കളിയും ചിരിയുമില്ലാത്ത പഠിത്തം ഒത്തുചേർന്നുള്ള പഠിത്തം, എല്ലാ വീട്ടുകാരും ഇത് പൂർണമായി വിശ്വസിച്ചിരുന്നു, എഞ്ചിനീയറിംഗ് കോളേജിൽ കുട്ടികളെ ചേർത്തോ പിന്നെ പഠിത്തം സമ്മേളനം പോലെ ആണ്, എന്നാലേ പഠിത്തം ശരിയാവൂ. ഓരോരോ വീടുകളിൽ, അല്ലെങ്കിൽ ലോഡ്ജുകളിൽ , അതുമല്ലെങ്കിൽ കോളേജിന്റെ ക്ലാസ്സ്മുറികളിൽ.
പുറത്തൊരു കാൽപ്പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയപ്പോൾ നോട്ടീസ് ഇട്ട കുട്ടി, ഒരു പന്തു നെഞ്ചത്തോട്ടു ചേർത്ത് പിടിച്ച നില്കുന്നു. എന്തോ ഒരു പുതിയ പദ്ധതി മനസ്സിൽ കണ്ട പോലെ. പുള്ളിക്കാരനും പ്രേമും കൂടി ഓരോ ദിവസവും ചെയ്തു കൂട്ടിയ കാര്യങ്ങൾ ഓർത്തെടുക്കുമ്പോൾ വിസ്മയം എന്ന വാക്കിനു പല പല മാനങ്ങളുണ്ടെന്നു തോന്നിപോകുന്നു. സംഭവബഹുലമായ, 8 സെമെസ്റ്ററുകൾ
മുറിയുടെ മുന്നിലുള്ള തറയിൽ കുത്തിയിരുന്ന് സാൻഡ് പേപ്പർ ഇട്ടു പിടിക്കുന്നതിനു പകരം പന്ത് സിമന്റ് തറയിൽ, ചെറുതായിട്ടുരക്കാൻ തുടങ്ങി, കറക്കി , കറക്കി എല്ലാ ഭാഗവും ഒന്നുരച്ചെടുത്തു
പെയിന്റ് പിടിക്കാൻ ഇതേ ഉള്ളു മാർഗ്ഗം. സഹമുറിയന്മാരുടെ ഷൂ ലേസ് ഊരി കൂട്ടി കെട്ടി കൊണ്ട് ഒരു ഉറി ഉണ്ടാക്കി, കട്ടിലിന്റെ കാലിൽ കെട്ടി തൂക്കി, പന്തിനെ അതിന്റെ ഉള്ളിൽ ഇട്ടു
പോസ്റ്ററിന് ഉപയോഗിച്ച മഞ്ഞ ഫ്ലൂറോസെന്റ് അക്രിലിക് കുപ്പി തപ്പി എടുത്തിട്ട് ബ്രഷ് കൊണ്ട് പന്തിനെ പെയിന്റ് അടിച്ചു കുട്ടപ്പനാക്കി .
അടിച്ച പെയിന്റ് മഞ്ഞ ആണെങ്കിലും ഉണങ്ങി കഴിഞ്ഞപ്പോൾ തിളങ്ങുന്ന ഒരു തൂവെള്ള പന്ത് ഭൂജാതനായി, പന്തിനെ ആരും കാണാതെ ഒരു സഞ്ചിയിൽ നിക്ഷേപിച്ചിട്ടു ഓരോ ബ്ലോക്കിലൂടെ ഒരു ഘോഷയാത്ര തുടങ്ങി, ഓരോ മുറിയുടെയും മുന്നിലൂടെ നടന്നു, പല മുറികളിലും ആരും ഉണ്ടായിരുന്നില്ല, അപ്പോൾ പരസ്പരം ചോദിച്ചു ഇവന്മാരെല്ലാം എവിടെ പോയി കിടക്കുന്നു
എന്തെങ്കിലും ആയിപോകട്ടെ എന്ന് പറഞ്ഞു ഹോസ്റ്റലിന്റെ മെസ്സിന്റെ മുന്നിലൂടെ ഗ്രൗണ്ടിലേക്ക് നടന്നു.
അന്നത്തെ ഒരു രീതി, സ്വയം ഒരു ചുമതല ഏറ്റെടുക്കുക അത് ഏറ്റവും ഉത്തരവാദിത്വത്തോടു കൂടി ചെയ്യാൻ സ്വയം സമർപ്പിക്കുക. പഠിത്തമൊഴിച്ചെല്ലാ കാര്യത്തിനും ഇതിനൊരു കുറവുണ്ടായിട്ടില്ല
കളിയ്ക്കാൻ നോട്ടീസ് ഇട്ടപ്പോൾ മുതലേ പല പല ഒരുക്കങ്ങൾ ചെയ്തു തുടങ്ങിയിരുന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു ഇനമാണ് സുരക്ഷ.
അൻവർ ഷാ ചായ കുടിച്ചതും ജോർജ്കുട്ടിയും, ഇസ്പുവുമായി പത്തു പതിനഞ്ചു ഹോക്കി സ്റ്റിക് എടുത്തു കൊണ്ട് വന്നിരുന്നു.
ഗ്രൗണ്ടിന്റെ വശത്തായി പാമ്പുണ്ട്, പാറ്റയുണ്ട്, പഴുതാരയുണ്ട്, പുറംമതിലിനോട് ചേർന്നുള്ള നീണ്ട സൈഡിൽ നില്കാനുള്ള ലൈൻസ്മാൻമാരെ മനസ്സിൽ കണ്ടു,
അവരുടെ ആയുധമാണ് ഹോക്കി സ്റ്റിക്, കോളേജ് ജീവിതത്തിൽ ഒരു ഹോക്കി സ്റ്റിക്കിനുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല, ഒരേ സമയത്തു പല പ്രവർത്തികൾ ചെയ്യുന്ന ആളുകളെ പോലെ ആണീ ഹോക്കി സ്റ്റിക്ക്
പിന്നെ ടോർച്ചുള്ളവരുടെ കൈയ്യിൽ നിന്നു ടോർച്ചും ബാറ്ററിയും സംഘടിപ്പിച്ചു
ഗോൾമുഖത്തിന്റെ അതിർത്തി നിർണ്ണയിക്കാൻ പന്തം കൊളുത്തിപിടിക്കുന്ന പോലെ ടോർച് അടിച്ചു നിൽക്കാൻ 4 പേരെ ഏർപ്പാടാക്കി
റഫറി ഒന്നിന് പകരം 4, പക്ഷെ വിസിൽ ഒരു റഫറിക്ക് മാത്രം സ്വന്തം തൊമ്മന് മാത്രം.
ഗ്രൗണ്ടിൽ എത്തിയപ്പോൾ കണ്ട കാഴ്ച!!!! ഒന്നല്ല രണ്ടല്ല,. ഗ്രൗണ്ട് നിറയെ കുട്ടികൾ. ഇന്ന ക്ലാസ്സെന്നില്ല , ബാച്ച് എന്നില്ല, പാനൽ എന്നില്ല, എല്ലാവരും ഒറ്റകെട്ടായി ഫുട്ബോൾ ഗ്രൗണ്ടിൽ കളിയ്ക്കാൻ റെഡി ആയി വന്നിരിക്കുന്നു. കുളിരു കോരി പോയി.
പിന്നെ തൊമ്മന്റെ ഊഴമായി ; വിസിൽ എടുത്തു ഒറ്റ അടിയായിരുന്നു,
എല്ലാവരും നിരന്നു, അല്ല കൂടി, ഇടതു നിന്നവരെല്ലാം ഇടത്തോട്ടും വലതു നിന്നവരെല്ലാം വലത്തോട്ടും അങ്ങനെ രണ്ടായി രണ്ടു ടീമായി ഭാഗിച്ചു,
അപ്പോഴേക്കും സ്വയം പ്രഖ്യാപിതരായ 2 ക്യാപ്റ്റൻമാർ മുന്നിലേക്ക് വന്നു
ജോഷുവയും, ജോഹനും
അടിപൊളി
റഫറി തൊമ്മൻ അവരുടെ പേര് വിളിച്ചതും ആർപ്പുവിളിയോടെ ആർപ്പു വിളി
അന്നാദ്യമായി ഞങ്ങളുടെ നായ്ക്കുട്ടികൾ നാണിച്ചു നിന്നു മുരടനക്കാതെ. എന്നിട്ടു ഓരോ ടീമും ഗോളിയെ തീരുമാനിച്ചു.
റഫീഖ് അങ്ങേ പോസ്റ്റിലെ ഗോളി , റഫീഖിന് കണ്ണ് പറ്റിയില്ല എങ്കിൽ സഹായിക്കാൻ വേറൊരു കണ്ണാടി മോഹൻ വർഗീസ്
ഇങ്ങേ പോസ്റ്റിലെ ഗോളി മാത്യു ഡാനിയേലും , ബഷീറും,
ബാക്കി എല്ലാവരും കൂടെ, പ്രതിരോധവും, ആക്രമണവും, ഓട്ടവും
എണ്ണാൻ പറ്റാത്തത്ര പേര് ടീമിൽ , ഹോസ്റ്റലിലെ എല്ലാ കുട്ടികളും ഒന്നായി ഒറ്റകെട്ടായി തോളോട് തോളുരുമ്മി
അപ്പോഴാണ് ഈ കൂട്ടായ്മയുടെ അമരക്കാരൻ അമൂല്യമായ മിന്നിമിനുങ്ങുന്ന അമ്പിളിയമ്മാവൻ ഭൂമിയിലിലെ കുട്ടികളുടെ കൈയ്യിലേക്കിറങ്ങി വന്നപോലെ തിളങ്ങുന്ന പന്തെടുത്തു കോർട്ടിന്റെ ഒത്ത നടുക്ക് വെച്ചത്
എല്ലാവരും ഒരു നിമിഷം സ്തബ്ദരായി, നിശബ്ദരായി. പ്രഭാപൂരിതമായ ഗോളം.
പെട്ടെന്ന് വിസിൽ മുഴങ്ങി, കളി തുടങ്ങി
വെള്ള പന്ത് തട്ടിയും, ആഞ്ഞടിച്ചും പിടിച്ചും, പരസ്പരം കൈ മാറിയും മാനത്തോട്ടു അടിച്ചു തെറിപ്പി ച്ചും കളിച്ചു.
എല്ലാവരും ആർപ്പു വിളിച്ചു കളിച്ചു
കള്ളക്കളിയില്ലാതെ, ഉന്തും, തള്ളും, ഇല്ലാതെ, തൂവെള്ള പന്തിനെ തലോടിയും തഴുകിയും തട്ടിയും എറിഞ്ഞും മണിക്കൂറുകളോളം, വിയർത്തു കുളിക്കുവോളം കളിച്ചു.
ബോബൻ v ജോർജ് അടിച്ച ഗോളുകൾക്കു കൈയും കണക്കുമില്ലായിരുന്നു
അങ്ങനെ അന്നത്തെ മാമാങ്കത്തി ന്റെ ജ്വലിക്കുന്ന താരമായി ബോബൻ v ജോർജ്, എല്ലാവരുടെയും മനസ്സ് നിറയെ ഗോളുകളുടെ പെരുമഴ . സന്തോഷത്തിന്റെ, സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ
ലോകത്തിലെ ഏറ്റവും വലിയ 2 ഫുട്ബോൾ ടീം.
.അതാണ് വിദ്യാർത്ഥികളുടെ ഒരു പ്രത്യേകത. ഉദ്ദേശ ശുദ്ധി ബോധ്യപ്പെട്ടാൽ അവരെ തളച്ചിടാൻ പറ്റില്ല ആർക്കും
പിന്നെ നേരം പര പരാന്നു വെളുക്കാൻ തുടങ്ങുന്നതിനു മുന്നേ പുട്ടുകടക്കു വിട്ടു , മുതിർന്നവർ കുടുക്ക പൊട്ടിച്ച കാശെല്ലാം നിരത്തി എല്ലാവര്ക്കും വേണ്ടി, അതിന്റെ സുഖം ഒന്ന് വേറെയാണ്
പുട്ടുകടയുടെ മുതലാളി പുറത്തെ ബഹളം കേട്ടുകതകു തുറന്നപ്പോൾ വിയർത്തു കുളിച്ചു നൂറ്റികണക്കിനു കുട്ടികൾ
ആരും ഇടിച്ചുമില്ല തള്ളി കയറിയുമില്ല , കാത്തു നിന്നു
ആവി പറക്കുന്ന പുട്ടിനു വേണ്ടി
തിരികെ വന്നിട്ട്, എല്ലാവരും കൂടി ഹനീഫയെ ചട്ടം കെട്ടി വിളിച്ചുണർത്താൻ
അല്ലെങ്കിൽ മിക്കവാറും പണി പാളും.
പലരും ഉറങ്ങേണ്ട എന്ന് തീരുമാനിച്ചു, മുറിയിൽ പോയി പഠിക്കാൻ തീരുമാനിച്ചവരുടെ പിന്നാലെ കൂടി മറ്റു ചിലർ, അവർ ഉറക്കെ വായിക്കുന്നത് കേട്ടിരിക്കാൻ, അങ്ങനെ മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും അവർക്കുമുണ്ടായി സൗരഭ്യം
അന്നത്തെ പരീക്ഷ എഴുതാൻ പോയിരുന്നത് ഒത്തിരി ഒത്തിരി സന്തോഷത്തോടെ, മനസ്സ് നിറഞ്ഞു
ആരും ചോദ്യക്കടലാസ് കണ്ടു അങ്കലാപ്പെടുത്തില്ല, മറിച്ചു സന്തോഷത്തോടെ, സമാധാനത്തോടെ സാവകാശം ഉത്തരമെഴുതി, സംതൃപ്തിയോടെ..
TK M College of Engineering – പൗര്ണ്ണമിയിലെ പന്തുകളി മാമാങ്കം
Prev:TKM College of Engineering : പഠന കാലം………. തീരാത്ത കടത്തിന്റെ കാലംNext:TKM College of Engineering – ദേവാസുരന്മാരും സാവിത്രിയുടെ മധുര പ്രതികാരവും
"Let us Live and Let Live"
Latest posts
- 1 Mrs Mary Roy 01/09/2022
- 2 Catch the spill of the pressure cooker with a towel or paper tissue 09/04/2022
- 3 എന്നെന്നും ….സബിത ആന്റി 22/11/2021
- 4 ആൽബിൻ സർ! അദ്ധ്യാപകരുടെ കൂട്ടത്തിലെ ചക്രവർത്തി 12/07/2021
- 5 Child Abuse…. 06/07/2021
Categories
Archives
- September 2022
- April 2022
- November 2021
- July 2021
- June 2021
- October 2020
- July 2020
- May 2020
- April 2020
- March 2020
- February 2020
- January 2020
- December 2019
- November 2019
- October 2019
- September 2019
- August 2019
- July 2019
- June 2019
- May 2019
- April 2019
- March 2019
- February 2019
- January 2019
- November 2018
- October 2018
- September 2018
- August 2018
- July 2018
- June 2018
- May 2018
- April 2018
- March 2018
- February 2018
Tags
#Metoo2RebuildKerala
Appopriate Technology
architecture
attributes of life
Bombay
cinematography
Corona
Covid 19
detailing
discipline
Dr. F. V. Albin
Dr. Verghese Kurien
Erithil
family
Fish
Friends
Goa
Indian Railway
Indian Railways
Janab Thangal Kunju Musaliar
kayamkulam
Kollam
Kunnumkulam
Kunnumpurathu
Love
Memories
Me Too 2 rebuild Kerala
Mohanlal
Nature
neighborhood watch
Nostalgia
Prevention
Rebuild Kerala
relationships
romance
Royal Smiths
sacrifice
school days
social ethics
Suchithra Mohanlal
Sustainability
TKM Colege of Engineering
TKM College Of Engineering
Wisdom
www
Leave A Comment