പോസ്റ്റർ വരച്ചു വരച്ചു കൈ കഴച്ചപ്പോൾ
കുട്ടി ചോദിച്ചു
ചക്കരയും പീരയും പോലിരുന്നവർ എങ്ങനെ രണ്ടു ചേരിയിലെ ഒരേ സ്ഥാനത്തിന് വേണ്ടിയുള്ള സ്ഥാനാർത്ഥികളായി
അതേ, മുതിർന്നവരുടെ യാത്ര അയപ്പിനോട് അനുബന്ധിച്ചു, എല്ലാ വർഷവും കോളേജിൽ സാറന്മാരും, കുട്ടികളും ചേർന്ന് നടത്തുന്ന പല പല കലാ കായിക സാംസ്കാരിക പരിപാടികൾ ഉണ്ട്
അതിൽ ഒന്നാണ്
അഭിനയ സാമ്റാട്ടുകളുടെ ഏകാന്ത നാടകങ്ങൾ
പ്രേമവും, നൈരാശ്യവും, ഒളിച്ചോട്ടവും, മാനസിക സംഘര്ഷങ്ങളും , സംഘട്ടനങ്ങളും കൂട്ടി യോജിപ്പിച്ചു, നാടകീയ മുഹൂർത്തങ്ങൾ സൃഷ്ടിച്ചു, കാഴ്ചക്കാരിൽ പലതരം വികാരങ്ങൾ ഉണ്ടാക്കുന്ന പ്രകടനങ്ങൾ .
ജെപി എന്ന് വിളിക്കുന്ന ജയപ്രകാശ് സർ
ആദരണീയനായ കെ. സി. നായർ സർ
വിജയകുമാർ സർ
നായിക- ആമിന എല്ലാവരുടെയും ഹൃദയമിടിപ്പായ നീനാമ്മ കുര്യൻ. ഒരു മൊഞ്ചത്തി,
എന്റെ കോളേജിലെ ഏതെങ്കിലും ബാച്ചിലുള്ള ആരെങ്കിലും ഒരിക്കലെങ്കിലും നീനാമ്മയെ വായുംനോക്കാതിരുന്നിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല
നീനാമ്മയെ കാണുന്നത് എല്ലാവര്ക്കും ഒരു കുളിരുള്ള ലഹരി ആയിരുന്നു
വാപ്പ – എല്ലാവരുടെയും അണ്ണൻ, T. K എന്ന് വിളിക്കുന്ന സുരേഷ്. ഇറച്ചി വെട്ടുകാരൻ
നായകൻ – ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട ബെൻസ് നവാസ്, സുന്ദരനും, കോമളനുമായ നവാസ് -കാമുകൻ, ഒരു ഹിന്ദു കാമുകൻ
പിന്നെ അടുത്ത വീട്ടിലെ പലരും
വാപ്പയുടെ മൊഞ്ചുള്ള പുന്നാര മോളെ നിക്കാഹ് കഴിക്കാൻ മഹ്ർ കൊടുത്ത മറ്റൊരാൾ,
ക്ലാസ്സിൽ കയറാൻ തീരെ താല്പര്യം ഇല്ലെങ്കിലും നാടകത്തിന്റെ ഡയലോഗ് പഠിച്ചു, മുടങ്ങാതെ റിഹേർസൽ ചെയ്യുന്നതിൽ നവാസ് ഒരു കുറവും വരുത്തിയില്ല
മുന്തിയ നടനായ അണ്ണൻ ഷാജിയോടും, ഭാരതം സലീമിനോടും, ഇറച്ചി വെട്ടുകാരനായ തനിക്കു വേണ്ടുന്ന തടി മുട്ടും , ആടിന്റെ കാലുമൊക്കെ സംഘടിപ്പിക്കാൻ പറഞ്ഞു വിട്ടു, ഷാജിക്ക് വലിയ ആഗ്രഹമായിരുന്നു അഭിനയിക്കാൻ….
നാടകത്തിന്റെ തലേ ദിവസം മുതിർന്നവർ ഒരു സൽക്കാരം ഏർപ്പാടാക്കി.
പിറ്റേന്നുകലാപരിപാടികൾ കഴിഞ്ഞാൽ പിന്നെ പരീക്ഷക്ക് തയ്യാറെടുക്കാനേ നേരമുള്ളൂ. സൽക്കാരം എന്ന് പറഞ്ഞാൽ ആൺകുട്ടികൾക്ക് പൊതുവെ ഒന്ന് രണ്ടു കാര്യമേ അറിയൂ, കുറെ കുടിക്കും, തിന്നും , പാരഡി പാടും, അല്ലെങ്കിൽ കുറെ പൂര പാട്ടു പാടും,
പടിക്കുന്നതിനെ പറ്റിയോ, പരീക്ഷ കഴിഞ്ഞു എവിടെ ജോലി അന്വേഷിക്കുമെന്നോ, എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നോ ഒന്നും ഒരു വേവലാതിയുമില്ല
അന്നൊക്കെ അങ്ങനെ ആയിരുന്നു, ലോകത്തില്ലാത്ത മത്സരവും , ആകാംഷയും ഒന്നുമില്ല.
ഞങ്ങളുടെ ആരുടേയും മാതാപിതാക്കൾ കോളേജിൽ വന്നിട്ടില്ല, കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല
നേരം വെളുത്തു, എല്ലാവരും രാവിലെ 10 മണി എന്നൊരു സമയം ഉണ്ടെങ്കിൽ കോളേജിലെ ആഡിറ്റോറിയത്തിൽ കാണാം എന്ന് പറഞ്ഞാണ് തലേന്ന് വൈകുന്നേരം പിരിഞ്ഞത്
ഭാരതം സലിം എത്തി, ചെറുപ്പക്കാര് സാറന്മാരെത്തി, ഷാജി എത്തി, നവാസ് തന്റെ ആമിനയെ വളരെ ശ്രദ്ധാപൂർവം കരിക്കോട്ടെ കോൺവെന്റിൽ പോയി വിളിച്ചുകൊണ്ടു വന്നു,
ഇത്തവണത്തേക്കു നിന്നോട് ക്ഷമിച്ചിരിക്കുന്നു എന്ന് പറഞ്ഞു സീനിയർസ് ആൺപിള്ളാര് നവാസിനെ വെറുതെ വിട്ടു
നവാസ് അവരെ ഓരോരുത്തരെ ആയി നോക്കിയിട്ടു കൈ കൂപ്പി ,
കെ സി നായർ സാറിന് സ്റ്റേജിൽ കക്ഷത്തു വെക്കാനുള്ള കാലൻ കുട രാവിലെ വരുമ്പോൾ കൊണ്ടുവരാമെന്നു പറഞ്ഞാണ് അണ്ണൻ പോയത്
വണ്ടി മുന്നിൽ പാർക്ക് ചെയ്തിട്ട് സാറ് പോർട്ടിക്കോയിൽ തന്നെ നിന്നു, എന്തായാലും TK വരാതെ റിഹേർസൽ തുടങ്ങാൻ പറ്റില്ല ആദ്യത്തെ സീൻ സാറും TK- യുമാണ് ഇറച്ചി വെട്ടുകാരന്റെ അടുത്ത് ഇറച്ചി വാങ്ങാൻ വരുന്ന സീൻ.
മണി 10.30 ആയി , 11 ആയി 12 ആയി
മുകളിലുള്ളവർ താഴെ ഇറങ്ങി
അങ്ങനെ എല്ലാവരും കൂടി ഒരുമിച്ചു പടിയിൽ ഇരിക്കാൻ തുടങ്ങി
നീനാമ്മ പോർട്ടിക്കോയിലുണ്ടെന്നറിഞ്ഞു, ചക്ക പഴത്തിൽ ഈച്ച പൊതിയുന്ന പോലെ കുറ്റിയും പറിച്ചു ഓരോരുത്തരായി പൊഴിഞ്ഞു പൊഴിഞ്ഞു വരാൻ തുടങ്ങി
ആരോ പോയി എലെക്ട്രിക്കൽ ഡിപ്പാർട്മെന്റിലെ ഗിരിജ ടീച്ചറിനെ വിളിച്ചോണ്ട് വന്നു, ആരൊക്കെയോ നീനാമ്മയെ തടഞ്ഞു വെച്ചിരിക്കുന്നു എന്നായി, ടീച്ചർ ആണ് പെൺകുട്ടികളുടെ വാര്ഡന്, ആരെവിടെ താമസിക്കുന്നു എന്നുള്ളതിന് പ്രസക്തിയില്ല ഇതൊരു പെൺ കുട്ടിയെ തടഞ്ഞു വെച്ച പ്രശ്നമാണ്
പാവം കെ സി നായർ സാറ് പിടിച്ചൊരു പുലിവാല് : ഗിരിജ ടീച്ചർ പടിയിറങ്ങി വന്നു . ഒന്ന് നോക്കിയതേ ഉള്ളൂ. സാറുൾപ്പെടെ എല്ലാവരും പമ്പ കടന്നു
വീണ്ടും പടി കയറി ആഡിറ്റോറിയത്തിലെത്തി , അപ്പോളുണ്ട് പേരറിയാത്ത ഒരാളിനെയും കൂട്ടി കുട്ടൻ ചേട്ടൻ വരുന്നു.
സാറെ KC നായര് സാറേ
നമ്മുടെ അണ്ണൻ പട്ടത്താനത്തെ സിംപ്സൺ ഡോക്ടറിന്റെ വീട്ടിൽ കിടക്കുവാ
തൊണ്ടയിൽ ഇന്നലെ കഴിച്ച കരിമീന്റെ മുള്ളു കൊണ്ടു, അതെടുക്കാൻ ഉരുട്ടി വിഴുങ്ങിയ ചോറ് റേഷനരിയുടെതായിരുന്നു, അതിന്റെ മണം സഹിക്കാൻ വയ്യാതെ അണ്ണൻ ബോധം കെട്ടു കിടക്കുവാ.
മുള്ള് ഒട്ട് എടുത്തുമില്ല, ബോധമൊട്ടു തെളിയുന്നുമില്ല
സാറിപ്പോ പിടിച്ച പുലിവാല് ഇച്ചിരി കടുപ്പപ്പെട്ട പുലിവാലായി പോയി
വാപ്പ ഇല്ലെങ്കിൽ പിന്നെ കാമുകനും, ആമിനക്കും ഒന്നും ചെയ്യാനില്ല
അപ്പൊ ഭാരതം സലിം അവിടെ നിന്ന് ആത്മഗതമെന്നോണം പറഞ്ഞു “ഇന്നലെ , ഇന്നലെ, ഇവൻ കണ്ട ബാലൻ കെ നായരുടെ , അഗ്നി, എന്ന സിനിമയിലെ മൂസ നമ്മുടെ ഇറച്ചിവെട്ടുകാരൻ വാപ്പ തന്നെ
ഇവന് പറ്റും, എല്ലാവരും കൂടി ഷാജിയെ വട്ടം പിടിച്ചു. ഷാജി മഞ്ഞളിച്ചു വാപൊളിച്ചു. അപ്പോൾ പിന്നെ നീനാമ്മ തന്റെ വശ്യത ആർന്ന ചിരിയോടെ ഷാജിയെ നോക്കി. ഷാജി യുടെ കാലുകൾ വിറച്ചു
നീനാമ്മ ഷാജിയെ അടുത്ത് വിളിച്ചിട്ടു ചെവിയിൽ എന്തോ മന്ത്രിച്ചു
പിന്നെ കണ്ടത് കർട്ടൻ പൊങ്ങിയതും ഷാജിയുടെ ദേഹത്തു ബാലൻ കെ നായരുടെ ബാധ കയറിയ പോലെ
അതെ കഥാപാത്രമായി രൂപം കൊണ്ടു ഒരു തട്ട് പൊളിപ്പൻ പ്രകടനം.
കാലമെത്ര കടന്നിട്ടും മറികടക്കാനാവാത്ത പ്രകടനം
പ്രിൻസി സ്റ്റേജിൽ കയറി വന്നു, കൈ കൊടുത്തു, പുറത്തും, തോളിലും, എവിടെയൊക്കെയോ തട്ടി
K C നായർ സർ
എല്ലാം കഴിഞ്ഞപ്പോ ഷാജിയെ സ്റ്റേജിന്റെ പുറകിൽ വിളിച്ചു ചോദിച്ചു
നീ എങ്ങനെ ഒപ്പിച്ചു, നീ ഒരിക്കൽ പോലും സംഭാഷണം വായിച്ചിട്ടില്ലല്ലോ
നീനാമ്മ എന്താണ് നിന്നോട് പറഞ്ഞത്?
സാറേ നീനാമ്മ പറഞ്ഞു
അപ്പച്ചൻ കൊല്ലം ജില്ലാ കോടതിയിലെ ജഡ്ജിയാണ്, ഒന്ന് മൂളിയാൽ മതി തൂക്കി കൊല്ലാമെന്ന് , മര്യാദക്ക് വാപ്പ ആയിക്കോളാൻ സ്റ്റേജിൽ കയറാൻ .
പിന്നെ ഞാനൊന്നും നോക്കിയില്ല സാറേ, എനിക്കിച്ചിരി നാള് കൂടി ജീവിക്കണം.
അങ്ങനെ പെൺപിള്ളേരും ആൺ പിള്ളേരും കൈ അടിച്ചു തകർത്തു
ഷാജി താരമായി
ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർത്ഥിയായി. പാവം അണ്ണൻ മുള്ളെല്ലാംഎടുത്തു ബോധം തെളിഞ്ഞു മൂന്നാം നാൾ വന്നപ്പോഴേക്കും, സമയം ഒത്തിരി അതിക്രമിച്ചിരുന്നു,
ഷാജി പിടിച്ചാൽ കിട്ടാത്തത്ര ദൂരത്തായി, സ്ഥാനാർത്ഥി ആയി.
ഈ കഥയുടെ കടപ്പാട് എല്ലാവരുടെയും പ്രിയപെട്ട സാക്ഷാൽ നീനാമ്മ കുരിയനോട്.
1 comment(s)