കൊല്ലത്തു ജനിച്ചു വളർന്ന എന്റെ ഒരു കാര്യം,
സ്വഭാവത്തിന് പ്രത്യേകിച്ച് വലിയ മാറ്റമൊന്നുമില്ല, കൊല്ലം പട്ടണത്തിനെ പോലെ
ജനിച്ചപ്പോൾ മുതൽ കൊല്ലം പട്ടണത്തിന്റെ സിരാകേന്ദ്രമായ ചിന്നക്കട, തിങ്ങി ,തിരുകി, കുത്തി, നിറച്ച പോലെ, നിറഞ്ഞു പൂത്തുലഞ്ഞങ്ങനെ നിൽക്കുന്ന കാഴ്ചയാണെന്റെ ഓർമ്മയിൽ
ചിന്നക്കട കടന്നു വേണം എനിക്കെന്റെ സ്കൂളിൽ പോകാൻ ട്രാൻസ്പോർട് ബസ് സ്റ്റാൻഡിന്റെ അടുത്ത്, ഡിസ്ട്രിക്ട് ആശുപത്രി, വിക്ടോറിയ ആശുപത്രി, പാർവതി മിൽ, തുയ്യത്തു പള്ളി , ഉണിച്ചെക്കംവീട് അമ്പലം ഇതിന്റെ എല്ലാം ഇടക്കുള്ള ഞങ്ങളുടെ സ്കൂൾ
മുസലിയാരുടെ, സാക്ഷാൽ തങ്ങൾ കുഞ്ഞു മുസലിയാരുടെ, പ്രൗഢഗംഭീര കെട്ടിട സമുച്ചയത്തിനാൽ ചുറ്റപ്പെട്ട ചിന്നക്കട
മുസലിയാർ ബിൽഡിങ്സ് എന്ന അഡ്രസ്സിൽ എത്രയോ ബാങ്കുകൾ, കടകൾ, ബിസിനസ്സുകൾ അവിടെ വിന്യസിച്ചിരുന്നു.
എന്റെ അപ്പയും, ഒന്ന് രണ്ടു ഡസൻ അപ്പച്ചന്മാരും ചെറുപ്പം മുതലേ സൈക്കിളിൽ കൊല്ലത്തെ കടപ്പുറത്തു കൂടുമായിരുന്നു.
സ്വതന്ത്രമായി രാഷ്ട്രീയം, കല, നാടകം, ഇതൊക്കെ ചർച്ച ചെയ്യാനും, പത്തുപൈസയുടെ കപ്പലണ്ടി മണ്ണിൽ വറുത്തു കോരി, കടലാസ് കുമ്പിളിൽ നിറച്ചത് വാങ്ങി കൊറിക്കാനും.
ശനിയാഴ്ചയും, ഞായറാഴ്ചയും ഞങ്ങൾ പിള്ളാര് സെറ്റും പോകും, ഓടി ചാടി തല കുത്തി മറിഞ്ഞു കളിയ്ക്കാൻ , വളരെ ആഴമുള്ള കടപ്പുറത്തെ തിരയിലല്ല, തിര തിരികെ പോകുമ്പോഴുള്ള പതയിലും,നുരയിലും കാലു നനയ്ക്കാൻ.
മുതിർന്നവർ ഇരുന്നു ചീട്ടു കളിക്കുമ്പോൾ, വെള്ളക്കയുടെ കുണുക്കിന്റെ സഞ്ചിയിൽ നിന്ന് കുണുക്കും, പ്ലാവിലയിൽ കൊരുത്ത കിരീടവും എടുത്തു കൊടുക്കാൻ പിന്നെ വളരെ ശ്രദ്ധപൂർവം കളിച്ചുകൊണ്ടിരിക്കുന്നവരുടെ പിന്നിൽ കുഴിയുണ്ടാക്കിയിട്ടു ഒന്നും അറിയാതെ അവർ പുറകോട്ടു ആയുമ്പോൾ വീഴുന്നത് കണ്ടു കൈ കൊട്ടി ചിരിക്കാനും.
അന്നൊക്കെ അവരുടെ ചർച്ചകൾ ഒരൊന്നൊന്നര ചർച്ച ആയിരുന്നു, ജനകീയമായ ചർച്ച, പക്ഷെ വാക്ചാതുരിയിൽ അവരെ ഒന്നും ആർക്കും തോൽപിക്കാൻ പറ്റില്ല
ഉരുളക്കുപ്പേരി അത് കൊല്ലങ്കാരുടെ ഒരു പ്രത്യേകതയാണ്
ഈയിടെ ഞാനൊരു അനിയത്തി കുട്ടി പറഞ്ഞു കേട്ടു കൗണ്ടർ അടിക്കുക എന്നാണതിനു പറയുന്നതെന്നു
ഞങ്ങൾ കൊല്ലങ്കാർക്കു തിരുവോണത്തിലും പ്രധാനമാണ് ചതയാഘോഷം.
എല്ലാ കൊല്ലങ്കാരുടെയും മൗലിക അവകാശമാണ്, ജാതി മത ഭേദമെന്യേ എല്ലാവരും ചിന്നക്കടയിൽ പോയി ഒരു നല്ല സ്ഥാനത്തു നിലയുറപ്പിക്കും ആഘോഷം കാണാൻ, ആൺ പെൺ പ്രായ വ്യത്യാസമില്ലാതെ, മഞ്ഞ ഉടുപ്പ് ധരിച്ചു , കുറഞ്ഞപക്ഷം ഒരു മഞ്ഞ റിബ്ബൺ എങ്കിലും മുടിയിൽ കെട്ടിയിരിക്കും
ഒരുഗ്രൻ കൗണ്ടർ അപ്പയും സുഹൃത്തുക്കളും പറഞ്ഞത് ഞാനോർക്കുന്നു ആദരണീയനായ മുഖ്യൻ R. Sankar and Mannathu Padmanabhan Sir ആണ് രംഗത്ത്
പുള്ളി പറഞ്ഞു പോലും ഈഴവ പെണ്ണുങ്ങളെല്ലാം എട്ടും പത്തും പെറ്റു കൂട്ടുന്നു എന്ന്
അതിനു കൗണ്ടർ
വിഷമിക്കണ്ട അവരുടെ എല്ലാം തന്ത ഒന്നായിരിക്കുമെന്നു…….
സമകാലീന ചർച്ചകളും അവകാശവാദങ്ങളും കേൾക്കുമ്പോൾ തോന്നി പോകുന്നു ഇന്നവരൊക്കെ ഉണ്ടായിരുന്നു എങ്കിൽ എന്ന്
ചില കാര്യങ്ങൾ
പറയണ്ട പോലെ പറഞ്ഞാൽ മാത്രമേ ചിലർക്കു മനസ്സിലാവൂ
അങ്ങനെ ആവുമ്പോൾ അവിടെ വെറുപ്പും വൈരാഗ്യവും ഒന്നും ഇല്ല
എന്നാൽ കാര്യം നല്ലവണ്ണം മനസ്സിലാവുകയും ചെയ്യും
അപ്പോൾ ഞാൻ പറഞ്ഞു വന്നത്……
ഞങ്ങൾ എന്തെങ്കിലും പറഞ്ഞാൽ പറഞ്ഞതാ
പിന്നെ പറയിപ്പിച്ചിട്ടു പറഞ്ഞെന്നു പറയരുത്
അങ്ങനെ സ്കൂളിന്റെ ഏടുകൾ ഒരൽപം മാറ്റിവെച്ചിട്ടു 17വയസ്സിൽ ആദ്യമായി ആൺ കുട്ടികളും പെൺ കുട്ടികളും പഠിക്കുന്ന കോളേജിൽ ചേർന്നു
എന്നോട് ആധികാരികമായി പറഞ്ഞ ആളിന്റെ അഭിപ്രായം ശിരസ്സാ വഹിച്ച, അല്ല നെഞ്ചിലേറ്റി അപ്പയും അമ്മയും, പെട്ടെന്നു കോളേജിലെ അറിയാവുന്ന സാറന്മാരുടെ ഒക്കെ വീട്ടിൽ കയറി ഇറങ്ങി, പരിചയമുള്ള കൂട്ടുകാരുടെയും അടുത്തൂന്നൊക്കെ അപ്ലിക്കേഷൻ ഫോം വാങ്ങി പൂരിപ്പിച്ചു അയച്ചു.
തൃശൂർ എന്നു കേൾക്കണ്ട താമസം ‘അമ്മ റെഡി, കുന്നുംകുളത്തു പോകാമല്ലോ,
അങ്ങനെ കെട്ട് കെട്ടി ചലോ കുന്നുംകുളം എന്നും പറഞ്ഞു പുറപ്പെട്ടു.
ഞാനിന്നും ഓർക്കുന്നു ഒരു വലിയ സ്റ്റേജിൽ നിറയെ സാറന്മാർ എല്ലാ കോളേജിലെയും.
കുട്ടികളെല്ലാം ഇങ്ങനെ ഹാളിൽ സ മൂഹവിവാഹത്തിനു പേര് വിളിക്കാൻ കാത്തിരിക്കുന്ന പോലെ
അവസാനം പേര് വിളിക്കുമ്പോൾ സ്റ്റേജിൽ കയറി ചെല്ലണം എഴുതി കൊടുത്ത ഗ്രൂപ്പ് കിട്ടുമോ എന്നവർ പറയും
ഇല്ലെങ്കിൽ വേറെ ഏതെങ്കിലും തരും, ഞാനാകെ ഒന്നേ എഴു തിയുള്ളൂ
“സിവിൽ” അന്നെങ്ങാനും, കഞ്ഞി സിവിൽ എന്നറിഞ്ഞിരുന്നു എങ്കിൽ …..
അപ്പോൾ ചോദിച്ചേനെ അവിടെയുള്ള സാറന്മാരോട് ഇതെന്താ ഇങ്ങനെ ഒരു പേരെന്ന്?
ഈ സംശയം വന്നു പിടികൂടിയാൽ പിന്നെ തീർക്കാതെ ഉറക്കം വരില്ല
പക്ഷെ അങ്ങനെ ഒരു സൂചനയും കിട്ടിയതുമില്ല എനിക്ക് വേറെ ഒന്നും പഠിക്കാൻ വലിയ ആഗ്രഹവും ഇല്ലായിരുന്നു. കെട്ടിടങ്ങളിലും , മരാമത്തു പണികളിലും വലിയ താല്പര്യമുള്ള എനിക്ക് വേറെ ഒരാഗ്രഹം ഉണ്ടായിരുന്നില്ല.
അങ്ങനെ സ്റ്റേജിൽ വെച്ച് കൊല്ലത്തുള്ള എന്റെ താഴത്തെ ക്ലാസ്സിൽ സ്കൂളിൽ പഠിച്ച ഹസീനയുടെ വാപ്പാനെ കണ്ടു , പുള്ളിക്കാരന്റെ ഭാര്യ എന്റെ അമ്മയുടെ വലിവ് പാർട്ണറും എല്ലാവരും അടുപ്പക്കാർ, കുടുംബ സുഹൃത്തുക്കൾ. അതാണ് കൊല്ലം, എല്ലാവര്ക്കും എല്ലാവരെയും അറിയാം, കൊച്ചു സ്ഥലം തുടക്കത്തിലേ മൊത്തമായും മുഴുവനായും വികസിച്ച സ്ഥലം എല്ലാവരും കൂട്ടുകാർ, പരിചയക്കാർ.
എന്റെ ഓര്മ ശരിയാണെങ്കിൽ ആരോ ചോദിച്ചു എന്താ സിവിൽ നല്ല മാർക്കുണ്ടല്ലോ ഇലക്ട്രോണിക്സോ മറ്റോ, ഞാൻ പറഞ്ഞു വേണ്ട സിവിൽ മതി.
അങ്ങനെ ഞാൻ TKM കോളേജിലെ വിദ്യാർത്ഥിനി ആയി
തിരികെ വീട്ടിൽ വന്നു, ഓഗസ്റ്റ് മാസത്തിലാണ് ക്ലാസ് തുടങ്ങുന്നത്, പിന്നെയും കിടക്കുന്നു 2 മാസം
സമയം കളയാതിരിക്കാൻ
Fatima Mata National College -ൽ Maths BSc-ക്കു ചേർന്ന് , എന്റെ സന്തത സഹചാരിയായ സൈക്കിളിൽ കോളേജിൽ പോവുക, , കടയിൽ പോകുക, മറ്റുള്ളവർക്ക് വേണ്ടി ഓരോരോ കാര്യം ചെയ്യാനായി ഓടുക ഇതെല്ലം വീണ്ടും തുടങ്ങി.
Leave A Comment