മുന്നറിവില്ലായ്മ
ജീവിതത്തിൽ പൊതുവെ അങ്ങനെയിങ്ങനെ നടക്കാറില്ല…
ഏപ്രിൽ ഒന്നാം തിയതി, ഏപ്രിൽ ഫൂളാക്കുന്ന കൊച്ചു കൊച്ചു കുസൃതികൾ ഒഴിച്ചാൽ ജീവിതം
സൗദി അറേബ്യയിൽ ജോലി ചെയ്യുന്നവരുടെ ജീവിതം പോലെയായിരുന്നു. അടുത്ത പത്തു വർഷത്തെ കാര്യങ്ങൾ അറിയാം, ഓരോ ദിവസവും എന്താണ് സംഭവിക്കുന്നതെന്നും, എന്ത് ചെയ്യണമെന്നും അവിടെ ജോലിചെയ്യുന്നവർക്കറിയാം. യാതൊരു മാറ്റവുമില്ലാതെ ഒഴുകുന്ന ജീവിതം
അതുപോലെ ആണ് ഞങ്ങളുടെ ചിട്ടകൾ ദിനചര്യകൾ..
സ്കൂൾ, വീട്, പടിത്തം ,പള്ളി, അമ്പലം, കളി, യാത്രകൾ, ബന്ധുമിത്രാതികളുടെ വീട്ടിൽ പോക്ക് , കടപ്പുറത്തു പോക്ക്, സൈക്കിൾ ചവുട്ടി കടയിൽ പോകുക, സാധനങ്ങൾ വാങ്ങുക, പ്രസ്സിലെ ജോലികൾ ചെയ്യുക, ചിട്ടിയുടെ കണക്കെഴുതുക, പണം എണ്ണി തിട്ടപ്പെടുത്തുക, ചെടിക്കു വെള്ളമൊഴിക്കുക, പട്ടിയെ കുളിപ്പിക്കുക,’അമ്മ ആശുപത്രിയിൽ അഡ്മിറ്റ് ആകുമ്പോൾ സാധനങ്ങളെല്ലാം എടുത്തു കൂടെ പോകുക, അങ്ങനെ നീണ്ട പട്ടിക
ഒന്നിനും ഒരു മാറ്റവുമില്ല
ആകെ പാത്തുവിനോടും വല്ലപ്പോഴും അണ്ണനോടും ഫോണിൽ സംസാരിക്കുക.
അപ്പോൾ പിന്നെ കറുത്ത കുന്ത്രാണ്ടത്തിന്റെ അങ്ങേ അറ്റത്തു നിന്നും വന്ന മുഴക്കമുള്ള, സാക്ഷാൽ സായിപ്പിന്റെ ആംഗ്ലേയ ഭാഷയിലുള്ള
Hi!
Hello അല്ല
Hi! How are you
കേട്ട് ഞാൻ ഒന്ന് ഞെട്ടി
അണ്ണനും ഞങ്ങളാരും മംഗ്ലീഷ് പറയാറില്ല
ശുദ്ധ മലയാളം മാത്രം സംസാരിക്കുന്ന ഞങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു അവതാരം ആരാണപ്പോ എന്നായി …
പ്രത്യേകിച്ച് എന്റെ ‘അമ്മ നല്ല പച്ചമലയാളമല്ലാതെ ഒന്നും പറയില്ല.
ഇന്നലെ രാത്രി, അല്ല ഇന്ന് വെളുപ്പിന് 3 മണിക്ക്
ഞാനെന്റെ മിനിമോളോട് മിണ്ടിയപ്പോൾ
അവളെന്നോട് പറഞ്ഞു
ചേച്ചി, അമ്മച്ചി തിരികെ വന്ന പോലെ തോന്നുന്നു
ചേച്ചിയുടെ വർത്തമാനം കേട്ടിട്ടു
അതെ ശൈലി
ഞാൻ ഈ കേരളത്തിനെ കുട്ടിച്ചോറാക്കുന്നവരെ പറ്റി പറഞ്ഞ രണ്ടു ഡയലോഗ് കേട്ടിട്ടവൾ പറഞ്ഞതാ, അമ്മച്ചിയുടെ അതെ വർത്തമാനം എരിയും പുളിയുമൊക്കെ ചേർത്ത്..
അപ്പോൾ മലയാളത്തിൽ സംസാരിക്കുന്നതു കൊണ്ടാണ് ‘അമ്മ അണ്ണന്റെ ഫോൺ വിളി സമ്മതിക്കുന്നത് തന്നെ
റോങ്ങ് ആയിട്ടൊന്നും പറയില്ലല്ലോ
എന്തായാലും അമ്മക്ക് കേൾക്കാമല്ലോ
ഒരു സത്യം പറയട്ടെ
കന്യാസ്ത്രീ മഠത്തിൽ പഠിച്ച ഞങ്ങൾക്കാർക്കും രണ്ടർത്ഥം വെച്ചുള്ള സംസാരമോ
ഒന്നൊന്നിനോടുപമിച്ചു സംസാരിക്കുമ്പോൾ
മറ്റേതോ, മറിച്ചതോ, ഓർക്കാനോ അറിയില്ലായിരുന്നു…
ഇന്നും കാര്യങ്ങൾ അങ്ങനെ തന്നെ ആണ്
പിന്നെ നിഘണ്ടുവിൽ ഇല്ലാത്ത ഒരു വാക്കും പെട്ടെന്ന് മനസ്സിലാവില്ല
മലയാളത്തിന്റെ തർജ്ജിമ ആശാട്ടി എന്റെ വലിയമ്മച്ചി ആയിരുന്നു
അത് പിന്നെ ഒരൊന്നൊന്നര വിശേഷണങ്ങൾ ചേർത്ത മലയാളം ആയിരുന്നു.
അത്രക്ക് സ്റ്റാൻഡേർഡൊന്നും എനിക്കൊരിക്കലും ഉണ്ടാവില്ല
അത് തീർച്ച
അപ്പോൾ ഞാനും എന്റെ പാടാത്ത മംഗ്ലീഷിൽ ഉത്തരം പറഞ്ഞു
അപ്പോൾ ചോദ്യമില്ല
ഒരു ഉത്തരവ് പാസ്സാക്കി
We don’t want you to go to Madras for CA, We want you to join our College here at Kollam, TKM College of Engineering and do Engineering.
I was stunned
I said that’s not possible as I have not applied for Engineering first place and I have no intention to come to TKM, I am planning to continue my studies in WCC, Women’s Christian College at Madras and I don’t think I can cope with the mouth looking.. When I ride my bicycle.
പെൺപിള്ളേരെ വാനോക്കുന്നതിനു ഏറ്റവും അടുത്തറിയാവുന്ന മംഗ്ലീഷ് ആണാ പ്രയോഗം
You don’t worry about that, we are all here to take care, we don’t have any girl we can talk in English and Prem, my friend, class mate and family friend just said you are from St. Teresa’s Ernakulam, and that’s where I hail from, just apply and join the college. Period. No discussion.
This year’s admission is centrally organized for the whole state and it is happening at Trichur in a weeks’ time, the application has to be submitted immediately and you have to attend an interview at Trichur, since your marks are good you will be able to get an admission easily……
To be continued…..
1 comment(s)