കിരീടത്തിലെ
ഗിരീഷ് പുത്തഞ്ചേരിയുടെ ഹൃദയത്തിൽ മുളച്, ചങ്കിൽ കൊളുത്തുന്ന പാട്ടുണ്ടല്ലോ….
കണ്ണീർ പൂവിന്റെ കവിളിൽ തലോടി…..
ഉണ്ണിക്കിടാവിന്നു നല്കാൻ.
അമ്മ നെഞ്ചിൽ പാലാഴിയേന്തി.
ആയിരം കൈ നീട്ടി നിന്നു.
സൂര്യതാപമായ് താതന്റെ ശോകം…….
പാടത്തിന്റെ വരമ്പിലൂടെ നടന്നു പോകുന്ന മോഹൻലാലിന്റെ മുണ്ടിന്റെ കോന്തല പോലും വിങ്ങുന്ന, അഭിനയ ചാരുത
അതെ വികാരമായിരുന്നു നടന്നകന്നു പോയ ചന്ദ്രൻ സാറിനു
പെട്ടെന്ന് സാറിന്റെ തലച്ചോറ് വിങ്ങി
ദൈവമേ ഇവനെങ്ങാനും തോറ്റുപോയാൽ പിന്നെ ഈ ജന്മം രക്ഷപ്പെടില്ല
സാർ തിരികെ വന്നിട്ട് ചോദിച്ചു
വേറെ എന്തെങ്കിലും ചെയ്യാൻ അറിയാമോ?
കുട്ടി പറഞ്ഞു, സാറെ ബാക്കി പലതും അറിയാം
എന്നാൽ താനൊരു കാര്യം ചെയ്യ്
ബാക്കി എല്ലാവരും ടാബുലേഷൻ ചെയ്യുന്ന നേരത്തിനു ചെല്ല്
Dr. മത്തായി സാറാണ് Internal Examiner
പോയി കാണ്
External Examiner ഒരു കാട്ടാളനാണ്
വരുന്നത് വരട്ടെ
പോയി കാണ്.
ചന്ദ്രൻ സാർ എന്ന
വലിയ മനുഷ്യൻ
യഥാർത്ഥ അദ്ധ്യാപകൻ
വിദ്യാർത്ഥികളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ കണ്ടിരുന്ന സാർ
യുദ്ധക്കളത്തിൽ മനസ്സ് തളർന്ന അര്ജുനന്
ഭഗവാൻ ശ്രീ കൃഷ്ണൻ ഉപദേശിച്ചു കൊടുത്ത ഗീതോപദേശം പോലെ!
ഭാവി തുലാസ്സിൽ അന്തവും കുന്തവും ഇല്ലാതെ ആടുന്ന കുട്ടിയോട് പറഞ്ഞു
ചെല്ല്
ധൈര്യമായി ചെല്ല്
താൻ
പറന്നു നടന്ന പെണ്ണിനെ വളച്ച വില്ലനല്ലേ
വാക്കുകൾ കൊണ്ട് അമ്മാനമാടാൻ പറ്റുന്ന ആളല്ലേ
സത്യം പോയി പറയ്
പഠിച്ചില്ല എന്ന് പോയി പറയ്, അടിയറവു പറഞ്ഞു , അവരേകൊണ്ടു മറ്റെന്തെകിലും ചോദിപ്പിക്ക്
എങ്ങനെയും ജയിച്ചു വരൂ
ഇനി ഒരവസരം ഇല്ല
തനിക്കിതിൽ നിന്നൊരു മോചനം കിട്ടിയേ പറ്റൂ
ഒരിക്കലും ഒരിക്കലും പ്രതീക്ഷ കൈ വിടാതിരിക്കു
വേറെ വഴിയില്ല
ജയം മാത്രമാണ് ഒരു പോംവഴി
പരീക്ഷ നടക്കുമ്പോൾ അകത്തുള്ളവരുടെ അവസ്ഥയെ കുറിച്ചൊരു അവലോകനം നടത്താൻ ലാബിന്റെ മുന്നിലെ വിശാലമായ വരാന്തയിലൂടെ വളരെ പതുക്കെ പതുക്കെ നടന്നു പോകുന്നത് ഒരു ശീലമായിരുന്നു
നോക്കിയപ്പോൾ
കൈയ്യിൽ ഒരു കഷ്ണം കടലാസ്സ് ഇല്ലാതെ പുള്ളിക്കാരൻ
സാറന്മാരിരിക്കുന്ന നാലു കാലുള്ള തടി മേശയുടെ അടുത്തേക്ക്, അമർത്തി, അമർത്തി നടക്കുന്നു……
മത്തായി സാർ ഇരിക്കാൻ പറഞ്ഞു
ടാബുലേഷൻ കാണിക്കാൻ പറഞ്ഞു
സർ ഞാൻ അത് ചെയ്തില്ല
സർ അതൊഴിച്ചു പലതും ഞാൻ പഠിച്ചു
ഇത് മാത്രം
Swinburne സായിപ്പിന്റെ – മോട്ടോർ പണ്ടേ ഒരു തൊല്ല ആയിരുന്നു,
സാറെന്നോടു വേറെ എന്ത് വേണമെങ്കിലും ചോദിച്ചോളൂ
Hopkinsons പോലും ഞാൻ പഠിച്ചതാണ് സർ
പുറത്തു നിന്ന് വന്ന സാർ
മത്തായി സാറിനെ ഇരുത്തി ഒന്ന് നോക്കി
സാർ പതുക്കെ കണ്ണുകളൊന്നടച്ചു
“ഇപ്പൊ ശരിയാക്കിത്തരാം” എന്ന ഉദ്ദേശത്തോടെ
External Examiner വീണ്ടും ചോദിച്ചു
മത്തായി സാറേ
Hopkinsons – നെ ക്കാൾ Swinburne, അത്രയ്ക്കു വലിയ പുള്ളിയാണോ?
Swinburne എത്രയോ മടങ്ങു എളുപ്പമാണ്…..
നിങ്ങളുടെ പിള്ളാര് കൊള്ളാമല്ലോ?
മത്തായി സാർ!!!!!
ഒരു മഹത്തായ മനസ്സിന്റെ ഉടമ ആയിരുന്നു
മഹാനായ ദൈവം തമ്പുരാനിൽ, മനസ്സർപ്പിച്ച, ഒരു മഹാമനസ്കൻ
മറ്റൊരാളെയും, മാനസികമായി മടുപ്പിക്കാത്ത, മൃദുല മനുഷ്യൻ
മദ്രാസ്സിൽ, ഉപരിപഠനത്തിനു പോയതിന്റെ പേരിൽ സ്ഥാനമാനങ്ങൾ നഷ്ടപെടേണ്ടി വന്ന ഒരു പാവം
പക്ഷെ കുട്ടികൾ അദ്ദേഹത്തിന്റെ ദൗര്ബല്യം ആയിരുന്നു
സത്യത്തിൽ
ചന്ദ്രൻ സർ ഉന്തി വിട്ട കുട്ടി, കൈയും വീശി വരുന്നത് കണ്ടപ്പോഴേ സാറിനു മനസ്സിലായി
ഈ വരുന്നവൻ, പാരച്യൂട് ഇല്ലാതെ സ്വയം നിഷ്ക്കാസനം, ചെയ്തു വരുന്ന വരവാണെന്നു
എങ്ങനെയും കുട്ടിയെ രക്ഷിക്കണം എന്ന് മനസ്സിൽ കണ്ട സാറിനു
External Examiner- നെ മെരുക്കണ്ട ചുമതല മാത്രമല്ല
മറു ചോദ്യം ചോദിക്കാൻ പറ്റാത്ത ചോദ്യങ്ങൾ, കോർത്തിണക്കി ചോദിക്കയും വേണം
മത്തായി സാർ ചോദ്യങ്ങൾ ആരംഭിച്ചു
ഞങ്ങളുടെ കോളേജ് തുടങ്ങിയ നാൾ മുതൽ ചോദിക്കുന്ന
സ്ഥിരം ചോദ്യം!
എന്താണീ കറന്റ്?
എങ്ങനെ ആണിത് ഉണ്ടാക്കുന്നത്?
എവിടെ നിന്ന് വരുന്നു?
എങ്ങോട്ടു പോകുന്നു?
ഏതു വഴി?
കുട്ടി തുടങ്ങി
സർ അതൊരു നീണ്ട കഥയാണ്
പണ്ട് പരശുരാമൻ മഴു എറിഞ്ഞപ്പോൾ ….
അപ്പോൾ തുടങ്ങിയ കഥയാണ്.
സാറിന് അറിയാമല്ലോ,
ഈ കൊച്ചു കേരളം ഉണ്ടായത്
സാറേ മഴു ചെന്ന് തറച്ചൊരിടത്തു വീണു
അങ്ങ് ദൂരെ
മല മേലെ തിരിവെച്ചു
ചിരിതൂകും പെണ്ണില്ലേ സാറേ
ഇടുക്കി
അവിടെ
അവിടെ നിന്നാണേൽ നിർത്താതെ വെള്ളം പൊട്ടി ഒഴുകി
അപ്പോഴേക്കും മല അരയന്മാരുടെ കൂട്ടത്തിലെ കുറത്തിയും കുറവനും കൂടി രണ്ടു വശത്തുമായി നീണ്ടു നിവർന്നു നിന്നിട്ടു കൈ കോർത്ത് വെള്ളത്തിനെ തടഞ്ഞു;
അപ്പോഴാണ് കാനഡയിലെ സായിപ്പന്മാര് അത് വഴി വന്നതും കൈയ്യിലിരുന്ന കാശ് കൊടുത്തിട്ടു, ഏഷ്യയിലെ ഏറ്റവും വലിയ വളഞ്ഞ അണകെട്ട്, പണിഞ്ഞു നമുക്ക് തന്നതും.
സർ
ഈ പരശുരാമൻ എറിഞ്ഞ എറിയിൽ, ഭൂമിയിലുണ്ടായ പിളർപ്പിലൂടെ കാനഡയിലെ സായിപ്പന്മാർ ഇട്ട കുഴലുകൾ, പെൻസ്റ്റോക്ക് എന്ന്
പറയും , അതിലൂടെ വെള്ളം കൊണ്ട് പ്രവർത്തിപ്പിക്കുന്ന യന്ത്രങ്ങൾ ,
ഈ Turbine ഉണ്ടല്ലോ? അത് ,
ഇതെല്ലം ഭൂമിക്കടിയിൽ
പണിതതിലൂടെ വെള്ളം ചാടിച്ചു ഉണ്ടാക്കിയതാണ് ഈ കറന്റ്….
അവർ അതിനെ വികാര വൈഢൂര്യ ബിന്ദുവാക്കി
അതിൽ നിന്ന് ഭയങ്കരമായ ഊർജ്ജം ഉണ്ടാക്കി
അതിൽ തൊടരുത് .. അടുത്ത് പോകരുത്
ദൂരെ ദൂരെ കൊണ്ടുപോകാൻ അതിനെ AC യും DC യും ആക്കി
സർ പ്രീമിയർ ടയേഴ്സ് എത്തുന്നതിനു മുന്നേ കളമശ്ശേരിക്ക് അടുത്തുള്ള പറമ്പിൽ അവരതിനെ പ്രപഞ്ചം മുഴുവൻ സൗന്ദര്യമുള്ളതാക്കാൻ പ്രകാശബുൽബുദമാക്കി
External Examiner-ന്റെ വീർത്തു കെട്ടിയ മുഖത്തെ, വലിഞ്ഞു മുറുകിയ പേശികൾ അയഞ്ഞു
മത്തായി സാറിന്, അപ്പോഴാണ് ശ്വാസം നേരെ വീണത്
ആ നിമിഷം സാറിനു മനസ്സിലായി ഇനിയിപ്പോ ഇവൻ രക്ഷപ്പെട്ടോളും എന്ന്
മത്തായി സർ പതുക്കെ പതുക്കെ ചോദ്യങ്ങൾ
ചർച്ചയിലേക്ക് നയിച്ചു, കുട്ടി പിന്നെ പിടി വിട്ടില്ല
പതുക്കെ പതുക്കെ
ലോകമാസകലം വെളിച്ചം വീശുന്ന
പ്രകൃതിയിൽ നിന്നും ഉരുത്തിരിഞ്ഞ അത്ഭുതങ്ങളിൽ അത്ഭുതമായ വിദ്യുച്ഛക്തിയെ പറ്റി
അറിയാവുന്നതെല്ലാം പറഞ്ഞു
സർ ആരും ഇതിനെ
തൊടരുത്.. അതിട്ട് ഉടയ്ക്കരുത്…
വഴിയാത്രക്കിടയിൽ
മനുഷ്യനാം കുമിളകൾ
വലവീശിഎടുക്കരുത്
സർ
ഇതൊരു
വികാര വൈഢൂര്യ ബിന്ദുവാണ് …
അതൊരു ചിപ്പിയിൽ വീണാൽ വൈഢൂര്യമാകുന്നു..
പൂവിൽ വീണാൽ പരാഗമാകുന്നു..
തൊടരുത്.. എടുത്തെറിയരുത്.
അങ്ങനെ അവസാനം
External Examiner
പറഞ്ഞു
കുട്ടീ
അഭിനന്ദനം..
നിനക്കഭിനന്ദനം..
അഭിനന്ദനം ..
അഭിനന്ദനം.. അഭിനന്ദനം…
നീ ജയിച്ചിരിക്കുന്നു
നിനക്ക് ഞാൻ 35/100 തരുന്നു
പോകൂ
എന്റെ മനസ്സ് മാറുന്നതിനു
മുന്നേ
പോകൂ
എവിടെ എങ്കിലും പോയി രക്ഷപ്പെടൂ
Leave A Comment