അമ്മയുടെ രണ്ടു അനിയന്മാരും അപ്പാക്കും അമ്മയ്ക്കും എത്രയും വേണ്ടപെട്ടവരായിരുന്നു
മുൻവിധികളില്ലാത്ത ബന്ധമായിരുന്നു ഞങ്ങൾക്കെല്ലാവർക്കും
രണ്ടു സഹോദരങ്ങൾ തന്നെ ആയിരുന്നു:
കുറത്തിയാട്ടെ ബാബുച്ചായനും
കാരിച്ചാലിലെ ജോയിച്ചായനും
അവരും അവരുടെ കുടുംബവും, കൃഷിയും, വള്ളവും, മാവും, പ്ലാവും, കാച്ചിലും, ചേമ്പും, കാന്താരിയും, എല്ലാം ഞങ്ങൾക്കും കൂടെ അവകാശ പെട്ടതായിരുന്നു.
സത്യം പറഞ്ഞാൽ കല്യാണം കഴിഞ്ഞതോടെ മോളിയാമ്മ സ്ട്രാറ്റജി മാറ്റി
വയറ്റിൽ ഗ്യാസ്, അകെ മൊത്തം വിധേയത്വം,
സത്യം പറയട്ടെ ഞങ്ങളുടെ എല്ലാം പ്രിയപ്പെട്ട ജോയിച്ചായൻ ഇതൊന്നും അറിയാതെ തലയെടുപ്പോടെ
ഗുരുവായൂർ കേശവനെ പോലെ എല്ലാത്തിനും മുന്നിൽ നിന്നങ്ങു തിളങ്ങി!!
നല്ല പൊക്കവും, ആവശ്യമില്ലാത്ത ഒരു തുള്ളിപോലും ദുർമേദസ്സില്ലാത്ത
തനി നാടൻ കർഷകനും, ദൈവ വിശ്വാസിയും,
ഏതു കാര്യവും തലമുടി നാരിഴ കീറി മുറിച്ചു
റഷ്യൻ കെജിബി
ഭാരതത്തിന്റെ റോ
അമേരിക്കയുടെ സി ഐ എ
എന്നുവേണ്ട
ഇസ്രായേലിന്റെ മൊസാദ് -നെ പോലും ഞെട്ടിക്കുന്ന
സൂക്ഷ്മാന്വേഷണ പ്രാവീണ്യമുള്ള ജോയിച്ചായൻ
മോളിയാമ്മയെ
മലർത്തി അടിച്ചു
എന്ന് വീട്ടുകാർ പറഞ്ഞു
പക്ഷെ ഒന്നാലോചിച്ചാൽ ആര് ആരെ എന്നുള്ളത് എനിക്ക് സംശയമില്ലാത്ത കാര്യമാണ്
മോളാസിനെ പോലെ യോഗം വേറെ ആർക്കുമില്ല കുടുംബത്തു
3 കുട്ടികൾ ഉണ്ടായതും, വളർത്തിയതും, പഠിപ്പിച്ചു മിടുമിടുക്കരായ 3 ഭിഷഗ്വരന്മാരാക്കിയതും
പിന്നെ നിലമ്പൂരെ ഉരുപ്പടി ചെത്തി മിനുക്കിയത് വാങ്ങി, കട്ല യും ജനലുമായി വീട് പണിഞ്ഞു.
കാതലായ ഇടങ്ങളിൽ, ആരും കുലുക്കി നോക്കിപോകുന്ന, ഉറപ്പുള്ള ഉരുപ്പടികൾ ഉണ്ടാക്കി
ഒന്നിനും ആർക്കും ഒരു കുറവ് വരുത്താതെ, എന്നാൽ എന്തും ആറ്റിൽ കളഞ്ഞാലും അളന്നു കളയണം, എന്ന വലിയമ്മച്ചിയുടെ അടിസ്ഥാന തത്വം അതെ പടി പാലിച്ചു,
എവിടെ പോയി വന്നാലും ഏറ്റവും ഈടുള്ളതും, ഏറ്റവും കെട്ടുറപ്പുള്ളതുമായ സാധന സാമഗ്രികൾ വീട്ടിലേക്കു വാങ്ങി.
പോരാഞ്ഞിട്ട് കാരിച്ചാലിൽ നിന്ന് കപ്പയും, കാച്ചിലും, നെല്ലും, അരിയും, കുരുമുളകുമെല്ലാം ഓരോരോ പരിശോധന യാത്രകൾ കഴിയുമ്പോൾ ഭാരപെട്ടു താങ്ങി എടുത്തു കൊണ്ടുവന്നു
ഒരു കുറവും വരുത്താതെ കുടുംബം നോക്കി, ഉഷാറായി, ഭാരതത്തിന്റെ അങ്ങോളം ഇങ്ങോളം ജോലി സംബന്ധമായി യാത്ര ചെയ്തു
എല്ലാ കാര്യങ്ങളും കിറു കൃത്യമായി നോക്കി…
എത്തേണ്ട സ്ഥലത്തെല്ലാം, കല്യാണം, മരണം, പ്രസവം, മാമോദീസ ആശുപത്രി എന്ന് വേണ്ട, ജീപ്പ് എങ്കിൽ ജീപ്പ്, ട്രെയിൻ, ബസ്, പ്ലെയ്ൻ, ബോട്ട് എങ്ങനെ ആണെങ്കിലും ജോയിച്ചായൻ സമയത്തു എത്തിയിരിക്കും ഗ്യാസ് കുറ്റി തൊട്ടു ചട്ടിവരെ ,എല്ലാം ശ്രദ്ധയോടെ നോക്കിയിരിക്കും,
കുടുംബത്തെ ആരെങ്കിലും എന്തെങ്കിലും മറന്നിട്ടുണ്ടെങ്കിൽ അതോര്മിപ്പിച്ചിരിക്കും
ഗൂഗിൾ റിമൈൻഡർ, അലക്സാ പോലെ ഏല്പിച്ചിട്ടുണ്ടെങ്കിൽ പിന്നെ സംശയം വേണ്ട ജോയിച്ചായൻ അത് ചെയ്തിരിക്കും
മോളാസ് നോക്കിയപ്പോൾ നല്ല സുഖം, ഉത്തരവാദിത്വവും വേണ്ട , തെറ്റി എന്നുള്ള ഭയം വേണ്ട, വെറുതെ പുറകെ നിന്നാൽ മതി
ഞാനാദ്യമായി ഓസ്ട്രേലിയയിൽ പോയപ്പോൾ അവിടുത്തേക്ക് കയറ്റി അയക്കാൻ പച്ച കുരുമുളക് ഉപ്പിലിട്ടതും, വളര്ത്തുമൃഗങ്ങളുടെ ഭക്ഷണം ശാസ്ത്രീയമായി ഉണ്ടാക്കുന്ന കോഴിക്കോട്ടെ ഫാക്ടറി കണ്ടുപിടിച്ചു എന്നെ അവിടെ കൊണ്ട് പോയി അതിന്റെഎല്ലാം സാമ്പിൾ വാങ്ങി തന്നതും,
സാംബിയ യിൽ നിന്നും വന്ന എന്റെ പരിചയത്തിലെ ഒരാൾക്ക് വളരെ പ്രയാസപ്പെട്ടു കോട്ടക്കലിൽ ചികത്സ ഏർപ്പാടു ചെയ്തതും
ഇന്നും ഞാൻ സ്നേഹപൂർവ്വം സ്മരിക്കുന്നു.
എനിക്കേറ്റവും സംതൃപ്തി തന്ന കാര്യം
ഇതോ അതോ വേണം എന്ന് പറഞ്ഞാൽ
അതും ഇതും എടുത്ത് തന്നു ജോലി തീർക്കാതെ
അതിൽ; ഇതാണോ, അതോ, അതാണോ? നമ്മൾക്ക് പ്രയോചനം എന്നു പഠിച്ചു; ശരി മാത്രം ചെയ്യാൻ താല്പര്യമുള്ള ഒരു ആളാണ് ജോയിച്ചായൻ
എന്റെ ജീവിതത്തിലെ മറക്കാത്ത കുറെ ദിവസങ്ങളായിരുന്നു ഞങ്ങൾ പിള്ളാര് സെറ്റും ജോയിച്ചായനും, മോളാസും, പാപ്പച്ചാച്ചനും പൊന്നമ്മാമ്മയും എല്ലാവരും കൂടി കുറെ നല്ല നാളുകൾ അടിച്ചു പൊളിച്ചു നീന്തിയും,നടന്നും, ഭക്ഷണം കഴിച്ചും, ഉണ്ടാക്കിയും,തിരുമ്മിയും ,തേച്ചു കുളിച്ചും, കിട്ടുന്ന അവസരമൊന്നും കളയാതെ കുഞ്ഞൻ നമ്പ്യാരെ പോലെ, എന്റെ അമ്മയെ പോലെ, വലിയമ്മച്ചിയേ പോലെ, അങ്ങോട്ടുമിങ്ങോട്ടും കൗണ്ടർ അടിച്ചു, പ്രായമോ, സ്ഥാനമോ നോക്കാതെ
തമാശയും കളിയും ചിരിയുമായി കഴിഞ്ഞ കുറെ നല്ല നാളുകൾ.
എന്നെ കരുതുന്ന,എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന, എന്റെ കണ്ഠങ്ങളിൽ സന്തോഷത്തിന്റെ വിങ്ങലുണ്ടാക്കുന്ന ഓർമ്മകൾ തരുന്ന;
നിർത്താത്ത എഴുത്തിന്റെ, സാങ്കേതിക വിദ്യകളെ അപ്പാടെ ആവാഹിച്ചെടുത്തു ഇമെയിൽ, സോഷ്യൽ മീഡിയ എല്ലാത്തിലും പ്രാവീണ്യം നേടി, എല്ലാവരുമായി നിരന്തരം ബന്ധം പുലർത്തുന്ന ഒരു കമ്പിയില്ലാ കമ്പിയാണ് (Wireless) ജോയിച്ചായൻ.
സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ , പ്രതീക്ഷയുടെ, പ്രോത്സാഹനത്തിന്റെ പ്രതീകങ്ങളാണ് എനിക്കിവർ രണ്ടു പേരും.
പച്ച ഓറഞ്ച്, ജീവിതത്തിൽ ആദ്യമായി കണ്ടത് മോളാസിന്റെ ഒരു പഠന യാത്രക്ക് ശേഷം !
നെല്ലിയാമ്പതിയിൽ വളരുന്ന, തേൻ പോലെ മധുരമുള്ള പച്ച ഓറഞ്ച്
പിന്നെ TxD ഇതൊക്കെ ആദ്യം കേൾക്കുന്നതും, കായങ്കുളത്തെ തെങ്ങു ഗവേഷണ കേന്ത്രത്തിൽ പോയി കൺകുളിർക്കെ കാണുന്നതും, കൃഷിയുടെ നൂതന പാഠങ്ങൾ കേട്ടറിയുന്നതും മോളാസിൽ നിന്ന്.
ഞാൻ എത്തിപെട്ടിടത്തെല്ലാം എന്റെ കൂടെ വരാനും, എന്നെ കരുതാനും, എനിക്ക് വേണ്ടി കുട്ടി കുട്ടി ആപ്പിൾ, ക്രാബ് ആപ്പിൾ നുറുക്കി നുറുക്കി കടുക് മാങ്ങ ഇട്ടു തന്നതും, നല്ല പച്ചക്കു പച്ച മീൻ വാങ്ങി കൊണ്ട് വന്നു പച്ചമാങ്ങക്കുപകരം, പച്ച ആപ്പിൾ ഇട്ടു അടിപൊളി വള്ളക്കാരുടെ കറി ഉണ്ടാക്കിയതും, കറിവേപ്പിന്റെ കുരു നട്ടു, നല്ല 2 കറിവേപ്പ് വളർത്തി തന്നതും ഓർമ്മയിലെ നൊമ്പരമുള്ള ഓർമ്മച്ചെപ്പിൽ നിന്ന് ഇടയ്ക്കിടെ ഞാൻ പൊടി തട്ടി എടുക്കാറുണ്ട്.
പിന്നെ പണ്ടും ഇന്നും മോളിമാമ്മ എവിടെ പോയാലും നോട്ടുബുക്കും പേനയും ഉണ്ടാകും
ഞാനൊന്നു കരിച്ചു കടുക് വറുത്താൽ
പണ്ടത്തെ കാർഷിക കോളേജിലും, ബോട്ടണി ക്ലാസ്സിലും, നോട്ട് എഴുതുന്ന പോലെ അതൊക്കെ കുറിച്ചിരിക്കും,
എഴുതുന്നത് ശരിയാണോ, എന്ന് , എത്ര ധൃതി ആണെങ്കിലും, അതിലെയോ ഇതിലെയോ കറങ്ങി തിരിഞ്ഞു വന്നു ജോയിച്ചായൻ സസൂക്ഷ്മം പരിശോധിച്ചിരിക്കും
സത്യമായും ഇത്രയ്ക്കു മനഃപൊരുത്തമുള്ള 2 പേരെ ഞാൻ വളരെ കുറച്ചേ കണ്ടിട്ടുള്ളു
മോളാസിന്റെ ബുദ്ധികൂര്മതയിൽ ഉദിച്ച വിധേയത്വം എന്ന സ്ട്രാറ്റജി ഒന്നുകൊണ്ടു മാത്രം
സമാധാനവും സന്തോഷവും സംതൃപ്തിയും കൈ വരിച്ച രണ്ടു പേർ
ഇവിടെ അഭിമാനത്തോടെ ഞാനോർക്കുന്നു
ഭാരത സർക്കാരിന്റെ കാർഷിക വകുപ്പിനെ ഉയർന്ന ഡയറക്ടർ പദവിയിൽ സേവിച്ചാണ് രണ്ടാളും വിരമിച്ചത്
പോരാഞ്ഞിട്ട് മാത്രകാ കൃഷിക്കാരാണ്
മനുഷ്യ ബന്ധങ്ങളുടെ ആഴങ്ങളിൽ വിശ്വാസവും അത് നിലനിർത്തണം എന്ന് നിഷ്കര്ഷവുമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ജോയിച്ചായൻ
ഒന്നിലും പിന്നോട്ട് നിൽക്കാത്ത, എവിടെ ചെന്നാലും മാറി നിൽക്കാത്ത ജോയിച്ചായനും
പമ്മി പമ്മി പുറകെ നിന്ന് എല്ലാം അനുഭവിച്ചു സമാധാനിക്കുന്ന മോളാസും
എനിക്ക് എത്രയും പ്രിയപ്പെട്ടവർ.
തലസ്ഥാനത്തെ കൂട്ടായ്മകൾക്ക് നേതൃത്വം, പള്ളിയിലും കുടുംബക്കാർക്കും, കൂടെ ജോലി ചെയ്തവർക്കും , പിന്നെ ലോകത്തിന്റെ 3 ഭാഗങ്ങളിലായി ( ഇന്ത്യ, കാനഡ, ഓസ്ട്രേലിയ) പഴയ 3 കുത്തും 3 നേർവരയും, പോലെ , മിടുക്കരായി ആതുര സേവനത്തിൽ വ്യാപൃതരായ 2 അനിയത്തിമാരും, എന്റെ അനുജനും, കുഞ്ഞുന്നാളിൽ എന്റെ അടുത്ത് ചറ പറാന്നു പല ചോദ്യങ്ങൾ ചോദിച്ചിട്ടു
ആദ്യത്തെ ചോദ്യം എന്ത്
എന്ന് ചോദിച്ചിട്ടു എനിക്ക് ബുദ്ധിയുണ്ടോ എന്ന് തീർച്ചപ്പെടുത്തിയ മിടുക്കനാണ്.
രണ്ടാളും വർഷത്തിന്റെ പകുതിയും ഉലകം ചുറ്റും ദമ്പതികളായി കുട്ടികളുടെ എല്ലാ ആവശ്യത്തിനും പിന്നിലും വേണ്ടപ്പോൾ മാത്രം മുന്നിലും നിന്ന് മുന്നേറുന്നു.
പ്രാർത്ഥനയോടെ, സ്നേഹത്തോടെ, സന്തോഷത്തോടെ, കുസൃതിയോടെ, അല്ലാതെ എനിക്കിവരെ പറ്റി ഓർക്കാൻ പറ്റില്ല.
Leave A Comment