ഓര്മയിലുള്ള കുറച്ചു പേരുകൾ ഇവിടെ സ്നേഹപൂർവ്വം എഴുതട്ടെ
C.D. CHANDRAN, K. M. ABRAHAM, NEENAMMA KURIEN, ROY SIMPSON, ROY T. JAMES, SAMUEL N. MATHEW, SUSHEELA MATHEWS,
ഇവരൊക്കെ എന്നേക്കാൾ മുന്നേ TKM COLLEGE-ൽ പഠിച്ച മിടു മിടുക്കർ
എന്നും എന്നെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ, പതിനേഴു വയസ്സിൽ തുടങ്ങിയ തുടർകഥകൾ
ഇന്നും എന്നും തുടരുന്നു
തുടർന്ന് കൊണ്ടേ ഇരിക്കുന്നു
ഇപ്പോൾ മനസ്സുമുഴുവൻ #Me Too 2 Rebuild Kerala മാത്രമാണ്
അങ്ങനെ Fatima College-ൽ നിന്ന് TKM -ലേക്ക്!! ആ യാത്രക്ക് തുടക്കം കുറിച്ചപ്പോൾ മുതൽ എന്റെ വീട്ടിൽ പ്രവർത്തിച്ചു വന്ന പ്രസ്സിൽ മിക്ക ദിവസവും കുറെയധികം ചെറുപ്പക്കാർ വന്നു തുടങ്ങി.
എന്റെ അപ്പയുമായി വളരെ നല്ല സൗഹൃതം പുലർത്തിയ കുറച്ചു പേർ, “അച്ചായാ” എന്നൊരു വിളിയുമായി അപ്പയെ കറക്കി കറക്കി പ്രസ്സിൽ നോട്ടീസ് അടിക്കാൻ തുടങ്ങി
കടലാസ്സിലല്ല
തീപ്പെട്ടി കമ്പനിയിലെ പട്ടയുടെ പുറത്തു
പപ്പടത്തിൽ
അങ്ങനെ എന്തെല്ലാമോ പ്രതലത്തിൽ
ചുരുക്കി പറഞ്ഞാൽ അക്ഷര തെറ്റുണ്ടോ എന്ന് നോക്കേണ്ട ചുമതലയുള്ള ഞാൻ, പലതവണ ഞെട്ടി ഓരോ നോട്ടീസ് അടിച്ചു കഴിയുമ്പോൾ
ഈയത്തിൽ ഉണ്ടാക്കിയ അച്ചെല്ലാം തേഞ്ഞു മാഞ്ഞു ഉപയോഗശൂന്യം, ആരോട് പറയാൻ
അച്ചിനില്ലല്ലോ മീ…. ടൂ……
എന്റെ അപ്പയെ കൈയിലെടുക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ
“ഈ വില്ലന്മാരുടെ അച്ചായൻ വിളിയിൽ അളിയൻ വീണു പോയി”
അങ്ങനെ വീണ്ടും അപ്പ മധുരയ്ക്ക് പോകാൻ തീരുമാനിച്ചു, അച്ചെല്ലാം വീണ്ടും വാങ്ങാൻ, അതൊരു നീണ്ട കഥ….
പക്ഷെ കോളേജ് ഇലക്ഷൻ കഴിയുന്ന വരെ പിടിച്ചു നിൽക്കണം
വീണ്ടും വീണ്ടും ഓരോ നോട്ടീസ് വന്നുകൊണ്ടിരുന്നു
അതിൽ ഒന്ന് പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന പരിപാടിയുടേതാണ്.
ഒരു ദിവസം ഞങ്ങളുടെ വീട്ടിലെ അമ്മച്ചി പ്ലാവ് അതായത്, വർഷങ്ങൾ പഴക്കമുള്ള വരിക്ക പ്ലാവ്, എന്റത്രയും നീളത്തിലുള്ള! എത്ര അടിഎന്ന് പറയുന്നില്ല, എന്നാലും നല്ല ഒത്ത നീളം, ഒത്ത വണ്ണമുള്ള വരിക്ക ചക്ക വീണോണ്ടിരുന്ന പ്ലാവാണ്. ഓണത്തിന്റെ ഊഞ്ഞാൽ ഇട്ടിരുന്നത് ഈ പ്ലാവിൽ; എത്രമാത്രം ആടി തിമിർത്തതാണു, ദേ! നിന്ന നിപ്പിൽ കരിയാൻ തുടങ്ങി,
ഇവിടെയൊക്കെ മരത്തിനു ഡോക്ടർ ഉണ്ട്, അന്ന് ഞങ്ങടെ തണ്ടാൻ ശിവൻ ആണെല്ലാം, വന്നു നോക്കിയിട്ടു അമ്മയോട് പറഞ്ഞു ” അമ്മാമ്മേ ഇത് പോയി, വേരെല്ലാം ദ്രവിച്ചു പോയി, എപ്പോൾ വേണമെങ്കിലും നിലം പൊത്താം. പിന്നെ നോക്കി നില്ക്കാൻ സമയമില്ല, വീടിനും പ്രസ്സിനും ഇടയ്ക്കു നിൽക്കുന്ന പ്ലാവ്, അറുത്തറുത്തു തുണ്ടാക്കി, അയ്യോ ഇതെഴുതുമ്പോൾ തുർക്കിയിൽ കൊല്ലപ്പെട്ട അമേരിക്കൻ പത്രപ്രവർത്തകനെ ഓർത്തു പോയി.
എന്നിട്ടു ശിവൻ ചുവടു മാന്താൻ തുടങ്ങി, അതെന്റെ പ്രത്യേകമായ അഭ്യർത്ഥന മാനിച്ചായിരുന്നു, എനിക്കെങ്ങനെയും അമ്മച്ചി പ്ലാവിന്റെ വേര് വേണം വീട്ടിന്റെ മുന്നിൽ അമ്മയുടെ ഓർക്കിഡ് വളർത്താനും, ഒരു അമൂല്യ കലാരൂപമായി സൂക്ഷിക്കാനും.
കുറച്ചു ദിവസത്തെ നിരന്തരമായ പരിശ്രമത്തിനു ശേഷം വേരിന്റെ പൂർണ രൂപം കണ്ടു തുടങ്ങി
മാപ്പിള കലാശികളെ പോലെ വളരെ സമർഥ്യത്തോടെ ഞങ്ങൾ ആ വേര് വെളിയിൽ കൊണ്ടുവന്നു തിരിച്ചു വെച്ചു.
പല്ലു പറിച്ചു തല തിരിച്ചു വെക്കുന്ന പോലെ
പ്ലാവിന്റെ തടി ഭാഗം ബേസ് ആയി വേരുകൾ പല ആകൃതിയിൽ മുകളിലോട്ടും.
കുറച്ചു ദി വസമെടുത്തു കുളിപ്പിച്ച് മണ്ണെല്ലാം കളഞ്ഞു സുന്ദരിയാക്കി എടുക്കാൻ, വൈകുന്നേരം ഫാത്തിമ കോളേജിൽ നിന്ന് വന്നാൽ അതായിരുന്നു പണി, പിന്നെ പോളിഷ് ചെയ്യാൻ തുടങ്ങി, അങ്ങനെ മിനു മിനാന്നു തിളങ്ങാൻ തുടങ്ങി
അപ്പോൾ വീട്ടിൽ വരുന്നവരും റോഡിലൂടെ പോകുന്നവരും ഈ അപൂർവ കാഴ്ചവസ്തുവിനെ കാണാൻ വരാൻ തുടങ്ങി. നീരാളിയുടെ കൈകൾ പോലെ ഭൂമിയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു സാധനം
പക്ഷെ അതിന്റെ ആയുസ്സു കുറിക്കപെട്ട കാര്യം ഞാൻ സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല
നോട്ടീസ് അടിക്കാൻ വന്ന മിടുക്കന്മാരുടെ കണ്ണ് എന്റെ വേരിൽ പതിച്ചു
പുത്തൻ പുതു കുട്ടികളെ ഞെട്ടിക്കാനായി
College തുറക്കുന്ന ദിവസം ഗേറ്റിന്റെ മുന്നിൽ വെയ്ക്കാനും ഓരോ വേരിലായി ചട്ടി, കുട്ട, മുറം, ഇത്യാദി നാടൻ സാമഗ്രികളിൽ ഇലക്ഷന് നിൽക്കുന്ന സ്ഥാനാർത്ഥികളുടെ പേരെഴുതി പരസ്യപ്പെടുത്താനും, ഒന്ന് കൊണ്ടുപോയ്ക്കോട്ടെ എന്നായി.
അപ്പയെ കറക്കി
അപ്പ സമ്മതിച്ചു
അപ്പ എന്നോട് പറഞ്ഞത് “അവർ ഇലക്ഷന് കഴിഞ്ഞു തിരികെ കൊണ്ട് തരും,
പിന്നെ നീയും അങ്ങോട്ട് പോകയല്ലേ , ഇവരൊക്കെ നല്ല സഹായം ആവും,
മാത്രമല്ല വലിയ കഴിവുള്ള ചെറുപ്പക്കാർ, എന്തൊരു സർഗാത്മകത
അതിൽ ഞാനും വീണു പോയി
എന്നാൽ പിന്നെ അടിച്ചു പൊളിക്കണം എന്നായി ഞാനും!!
എന്റെ വശത്തു നിന്നും ഒരെതിർപ്പും വരാതിരിക്കാൻ അവർ എന്നെയും കറക്കി,
പുതിയ കുട്ടികൾ വരുമ്പോൾ എല്ലാവരെയും സ്നേഹപൂർവ്വം സ്വീകരിക്കാൻ പൂക്കൾ വേണം
ആ ജോലി എന്നെ ഏല്പിച്ചു
കൊല്ലത്തു ഞാൻ ചോദിച്ചാൽ പൂ തരാത്ത ആരും ഇല്ലെന്നുള്ള എന്റെ
ആത്മവിശ്വാസം
കൂട കണക്കിന് പൂവും ഒപ്പിച്ചു, പനിനീർ പൂക്കൾ
രാത്രി വേര് കൊണ്ടുപോകാൻ ഏർപ്പാടാക്കാമെന്നു പറഞ്ഞു അവർ പോയി,
നേരം ഇരുട്ടിയപ്പോൾ കുറെ വാടാ പോടാ ആൾക്കാർ ഉന്തുവണ്ടിയുമായി വന്നു കള്ളിമുണ്ടും തലേക്കെട്ടും
അപ്പയെ അച്ചായാ എന്ന് വിളിച്ചപ്പോഴല്ലേ തിരിച്ചറിഞ്ഞത്
മറ്റാരുമല്ല TKM -ലെ മഹാന്മാർ
ഒന്നേയുള്ളു അവരാരും തീരെ പ്രതീക്ഷിച്ചില്ല എന്റെ തായ് വേരിനിത്ര ഘനമുണ്ടെന്നു
മുൻഭാരവും പിൻഭാരവും അറിയാത്ത അവർ കുറെ വെള്ളം കുടിച്ചു, പിന്നെ പിന്നെ ഏലെസ എ ന്നും പറഞ്ഞു ഉന്തി കൊണ്ട് പോയി അതെന്റെ വേരിന്റെ അവസാന യാത്ര ആയിരുന്നു
ഇതായിരുന്നു എനിക്കറിയാവുന്ന TKM -ലെ വിദ്യാർത്ഥികൾ
പാർട്ടിയോ രാഷ്ട്രീയമോ ഇല്ലാത്ത ഒരു പറ്റം ചങ്ങാതികൂട്ടം
എല്ലാവരും ഒന്നിനൊന്നു മെച്ചം
ആരെയും, ഒന്നിനും, മാറ്റി നിർത്താൻ പറ്റില്ല
അന്നും ഇന്നും എന്നും
Leave A Comment