നമ്മുടെ നാളേക്ക് വേണ്ടി
ദുരന്ത കിറ്റ്
എല്ലാവരും അവരവരുടെ വീട്ടിലെ വിലപിടിപ്പുള്ള രേഖകളുടെയുടെയും അത്യാവശ്യ സാധനങ്ങളുടെയും ഒരു ദുരന്ത കിറ്റ് ഉണ്ടാക്കിയിരിക്കണം.
ആവശ്യമുള്ളവ കോപ്പി എടുത്ത് ഒരു ഗസറ്റഡ് ഓഫീസറിനെ കൊണ്ട് സാക്ഷ്യപ്പെടുത്തി ബാങ്ക് ലോക്കറിൽ വെക്കുക.
എല്ലാ രേഖകളുടെയും ഫോട്ടോ എടുത്തു വെക്കുന്നതും ഉത്തമമാണ്. ഇവയെല്ലാം സ്കാൻ ചെയ്തു ഫയൽ, ഇമെയിൽ ആയിട്ടും സൂക്ഷിക്കാം.
കൂടാതെ എല്ലാ പാസ്സ്വേർഡുകളും എഴുതി മറ്റുള്ളവർ അറിയാത്ത രീതിയിൽ ബുദ്ധിയായി സൂക്ഷിക്കുക
അവരവരുടെ വീട്ടിലെ സാധനങ്ങൾ അവരവർ തീരുമാനിക്കണം. വീട് വിട്ടിറങ്ങുമ്പോൾ ആഭരണം, പണം, പേഴ്സ് എടുക്കാൻ മറക്കേണ്ട
ദുരന്ത കിറ്റിൽ കരുതണ്ട സാധനങ്ങളുടെ ഒരു പ്രാഥമിക ലിസ്റ്റ് താഴെ കൊടുക്കുന്നു ഇതൊരു സൂചന മാത്രമാണ്.
പ്ലാസ്റ്റിക് ബാഗുകളിൽ ആക്കി സീൽ ചെയ്തു വെള്ളം കയറാതെ സൂക്ഷിക്കുക.
കുടുംബത്തുള്ളവരുടെ എല്ലാം
മൊബൈൽ ഫോണുകൾ
ജീവൻ നിലനിർത്താനുള്ള മരുന്നും , മെഡിക്കൽ സാമഗ്രികളും
ആസ്ത്മ ഉള്ള ആൾക്കാരുടെ ഇൻഹേലർ, സ്ഥിരമായി ഉപയോഗിക്കേണ്ട ഇൻസുലിൻ തുടങ്ങിയ മരുന്നുകൾ
ലാപ്ടോപ്പുകൾ
പവർ കോർഡുകൾ, ചാർജറുകൾ
പാസ്പോർട്
റേഷൻ കാർഡ്
ആധാർ കാർഡുകൾ
പാൻ കാർഡുകൾ
എല്ലാവിധ തിരിച്ചറിയൽ രേഖകൾ
എല്ലാവിധ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ
വിവാഹ സർട്ടിഫിക്കറ്റുകൾ
പ്രമാണങ്ങൾ, കോടതിയിലെ തീർപ്പു രേഖകൾ
ഇൻഷുറൻസ് പോളിസിയുടെ പകർപ്പുകൾ
ആദായ നികുതി, വില്പന നികുതി റിട്ടേൺസ്
ജനന മരണ സർട്ടിഫിക്കറ്റുകൾ
വില്ലുകൾ (ഇഷ്ട ഉടമ്പടി)
പകർപ്പവകാശങ്ങൾ, പേറ്റന്റുകൾ
കരാറുകൾ,(പ്രൊമിസറി നോട്ടുകൾ
ഓഹരികളുടെയും ബോണ്ടുകളുടെയും സർട്ടിഫിക്കറ്റുകൾ.
പ്രധാന രസീതുകളും വിൽപ്പന ബില്ലുകളും
വലിയ ഇടപാടുകളുടെ വർഷങ്ങൾ, അസാധാരണ നഷ്ടങ്ങൾ അല്ലെങ്കിൽ കിഴിവുകൾ എന്നിവ സംബന്ധിച്ച സഹായ പ്രമാണങ്ങൾ
ഓട്ടോമൊബൈൽ ലൈസൻസുകളും റെജിസ്ട്രേഷൻ പേപ്പറുകളും ബില്ലുകളും
വിളയും കന്നുകാലി വിൽപനയും വാങ്ങൽ രേഖകളും
സേഫ് ഡെപ്പോസിറ്റ് ബോക്സ് കീ
സേവിങ് ഡെപ്പോസിറ്റ് റിക്കോർഡുകൾ
ബാങ്ക് അക്കൗണ്ട്, വായ്പ, ക്രെഡിറ്റ് കാർഡ്, നിക്ഷേപ അക്കൌണ്ട് നമ്പറുകൾ, കാർഡുകൾ
ഡ്രൈവിംഗ് ലൈസൻസ്
ഡോക്ടർമാർ, അറ്റകുറ്റപ്പണികൾ ചെയ്യുന്ന കോൺട്രാക്ടർമാർ , കുടുംബാംഗങ്ങൾ തുടങ്ങിയ അടിയന്തര കോൺടാക്റ്റുകളുടെ പട്ടിക
റെന്റൽ പ്രോപ്പർട്ടി റെക്കോർഡുകൾ
ഗ്യാരന്റികളും വാറന്റികളും
അപ്ലയൻസ് മാനുവലുകൾ
വായ്പ പേയ്മെന്റ് റെസിപ്റ്റുകൾ
വാക്സിനേഷൻ റെക്കോർഡിന്റെ പകർപ്പുകൾ
വെറ്റിനറി റെക്കോർഡുകൾ
പഴയ ഫോട്ടോകൾ
ഇനിയും വരും കാലങ്ങളിൽ പ്രളയം ഉണ്ടായാൽ കരുതി ഇരിക്കേണ്ട കാര്യങ്ങൾ.
നിങ്ങളുടെ പ്രദേശത്തു ഒരു വെള്ളപ്പൊക്കം ഉടൻ സംഭവിക്കുമെങ്കിൽ, വൈദ്യുതിയുടെ പ്രധാന സ്വിച്ച് ഓഫ് ചെയ്യുക .
പ്ലാസ്റ്റിക് ബാഗുകളിൽ വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൊതിഞ്ഞു ഉയരമുള്ള സ്ഥലങ്ങളിൽ വെക്കുക, ഇത് കട്ടിലിന്റെ പുറത്തു മേശ പിടിചിട്ടിട്ടോ, അതല്ലെങ്കിൽ മുകളിലത്തെ നിലയിലോ മറ്റോ വെക്കുക, ജലത്തിൽ നിന്ന് വളരെ ദൂരെയുള്ള സ്ഥലങ്ങളിൽ സംരക്ഷിക്കുക.
ഈ വിലയേറിയ വസ്തുക്കളെ സംരക്ഷിക്കുന്നതിന് ആവശ്യമായ പ്ലാസ്റ്റിക് സഞ്ചികൾ, വ്യത്യസ്ത വലുപ്പത്തിലുള്ള സുരക്ഷിത പാത്രങ്ങൾ എന്നിവ ശേഖരിക്കാൻ മുൻകൂട്ടി ആസൂത്രണം ആവശ്യമാണ്, കമ്പ്യൂട്ടറുകൾ, ടിവികൾ, ക്യാമറകൾ, ഗെയിം കൺസോളുകൾ, മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം ഇങ്ങനെ സൂക്ഷിക്കാം.
Leave A Comment