ഞാനിന്നു ഞങ്ങളുടെ അപ്പു, പലരുടെയും പ്രണവിന്റെ ആദിയിലെ വാചകം കടം എടുക്കുന്നു..
“അതേ, എനിക്കൊരു ലക്ഷ്യമുണ്ട്…….
ഞാനിന്നൊരു വെബ് സൈറ്റ് തുടങ്ങി.
എല്ലാവരെയും ക്ഷണിക്കുന്നു, കൂടെ കൂടാൻ, ഒരുമിച്ചു, മുന്നോട്ടു, നിങ്ങളോരുരുത്തരും ഇല്ലാതെ ഞാനില്ല…
സ്നേഹത്തോടെ, പ്രാർത്ഥനയോടെ, പ്രതീക്ഷയോടെ
www.beenaabraham.com
അപ്പുവിന്റെ അമ്മയ്ക്ക്, എന്റെ പ്രിയപ്പെട്ട സുച്ചിയ്ക്ക് ഞാൻ എഴുതിയത് സുച്ചിയുടെ അനുവാദത്തോടു കൂടി ഇവിടെ പകർത്തുന്നു.
“അപ്പുവിന്റെ ആദി”
തുടങ്ങുന്നതിനു മുൻപുവരെ
അമ്മക്കും അച്ഛനും വേണ്ടപെട്ടവർക്കും ഉണ്ടാക്കിയ ആധി
മെല്ലെ മെല്ലെ മറ കീറി പുറത്തു വന്നപ്പോൾ
ഞങ്ങൾക്കെല്ലാം തന്നതോ അത്ഭുതകരമായ
◦ആശ്ചര്യാജനകമായ അനുഭൂതി
എത്ര കണ്ടാലും കൊതി തീരാത്ത, എത്ര പറഞ്ഞാലും മതി വരാത്ത, നിൽക്കാത്ത കൊച്ചു കൊച്ചു രോമാഞ്ചങ്ങൾ തന്നിട്ട്,
അവസാനം കയറിൽ തൂങ്ങി ചുരുളഴിഞ്ഞു താഴെ പുലിമുരുഗനിലെ പോലെ ലാൻഡ് ചെയ്തപ്പോൾ കണ്ടതോ;;
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ എല്ലാവരുടെയും പ്രിയപ്പെട്ട ലാലിൻറെ ദൈവത്തിന്റെ കൈയ്യൊപ്പുള്ള പ്രിയ മകനെ…
Leave A Comment