അനിയച്ചായൻ ഇന്ന് ജീവിച്ചിരുന്നു എങ്കിൽ
ഞാൻ അനിയച്ചായനെ ഒരു യൂബർ ഡോക്ടർ ആക്കിയേനെ
ആര് വിളിച്ചാലും അനിയച്ചായൻ പറന്നെത്തിയിരിക്കും
അല്ലറ ചില്ലറ ജലദോഷം, പനി, ചൊറി, ചെരങ്ങു എന്നൊന്നും പറഞ്ഞാൽ അനിയച്ചായൻ മിനക്കെടാറില്ല
സത്യത്തിൽ അങ്ങനെ അല്ല
അല്ലറ ചില്ലറ അസുഖത്തിനൊന്നും സാധാരണ ആൾക്കാർ ഹോമിയോ ഡോക്ടറിന്റെ അടുത്ത് ഓടി പോകുന്ന പോലെ അനിയച്ചായന്റെ അടുത്ത് പോകാറില്ല
മറിച്, വെല്ലൂർ സിഎംസിയിൽ അല്ലെങ്കിൽ മറ്റ് ആശുപത്രികളിൽ നിന്ന് വീട്ടിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞു വിടുന്ന
മാറാ, തീരാ, രോഗങ്ങൾ ഉള്ളവർ വന്നു വിളിച്ചാൽ, അനിയച്ചായൻ യൂബർ പോലെ പറന്നെത്തും
അങ്ങ് ദൂരെ സ്വിറ്റസർലണ്ടിൽ ഉണ്ടാക്കിയ
അത്യുഗ്രൻ 1M വീര്യമുള്ള തനി ഹോമിയോ മരുന്ന് ഓരോ തുള്ളിയായി നാക്കിൽ ഒഴിച്ച് തരും, സാധാരണ ഹോമിയോക്കാരെ പോലെ പഞ്ചസാര ഗുളിക പ്രയോഗം വളരെ വളരെ കുറവായിരുന്നു
ആ തുള്ളികൾ നാക്കിലൂടെ ചൂർന്നു അങ്ങ് ദൂരെ ലഡാക്ക് വരെ ഒന്ന് കാളും പക്ഷെ ഒരൊറ്റ തുള്ളിയിലൊക്കെയാണ് തീരാ വ്യാധികൾ ഫുൾ സ്റ്റോപ്പ് ഇട്ടപോലെ നിൽക്കുന്നത്.
എന്റെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുമ്പോൾ
മനസ്സ് വിങ്ങാതെ, കണ്ണ് നനയാതെ, തൊണ്ടയിടാറാതെ, അനിയച്ചായൻ എന്ന മഹാമേരുവിനെ പറ്റി ഓർക്കാൻ പറ്റില്ല
ഒരു പ്രത്യേക നിസ്സ്വാർത്ഥ ജന്മം ആയിരുന്നു അനിയച്ചായന്റേത്
എന്റെ വലിയമ്മച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ അനിയന്കുഞ്ഞു വരുമ്പോൾ,, മുൻപ് കാണും, പോകുമ്പോൾ പുറം കാണും
വരുന്നതും പോകുന്നതും ഒരു മിന്നൽ പോലെ.
വലിയമ്മച്ചിയുടെ Multiple Myeloma കാരണമുള്ള എല്ലുവേദന കൂടിയിരുന്നപ്പോൾ അനിയച്ചായന്റെ ഒന്നോ, രണ്ടോ, തുള്ളി മതിയായിരുന്നു വേദന പമ്പ കടക്കാൻ.
ലിസ്സി ആശുപത്രിയിലെ മുന്തിയ അപ്പോത്തികരികൾ എത്രയോ തവണ അനിയച്ചായന്റെ മരുന്ന് കഴിച്ചു സൗഖ്യം പ്രാപിച്ചിരിക്കുന്നു.
എന്റെ ചെറുപ്പത്തിൽ ഒരിടക്ക് വല്ലാത്ത തലവേദനയും മൂക്കടപ്പും, സൈനസ് ആണെന്ന് തീർച്ചപ്പെടുത്തി ഡോക്ടറന്മാർ കത്തി വെക്കാൻ തീരുമാനിച്ചു., ഞാൻ അനിയച്ചായനെ വിളിച്ചു
പുള്ളിക്കാരൻ അപ്പോൾ തന്നെ ആനവണ്ടിയിൽ കയറി, എന്റെ സ്വിസ്സ് മരുന്ന് തുള്ളികളുമായി
വന്നു കണ്ടു കീഴടക്കി
എന്നുള്ളതാണ് സത്യം
വന്നു എന്റെ വാ തുറന്നു പിടിച്ചിട്ടു, നാക്ക് നീട്ടി അതിലോട്ടു തുള്ളികൾ ഒഴിച്ച് എവിടൊക്കെയോ ഒന്ന് കത്തി കാളി
ചിലർ പറയാറുണ്ട് ഇത് കൂടുതൽ അടിച്ചാൽ പട്ട അടിക്കുന്ന പോലെ തോന്നാം എന്ന്
എന്തായാലും
യേശുക്രിസ്തു തീരാവ്യാധികൾ സുഖപ്പെടുത്തിയ പോലെ എന്റെ സൈനസ് പമ്പ കടന്നു
അനിയച്ചായന്റെ ഏറ്റവും വലിയ പ്രത്യേകത
കൈപ്പുണ്യം ആയിരുന്നു
ഒരു ഡോക്ടർ ദൈവത്തെ പോലെ ആണ് എല്ലാ വേദനയും ശ മിപിപ്പിക്കാനുള്ള കഴിവ്
രോഗങ്ങൾ അറിയാനുള്ള മികവ്
രോഗിയെയും കൂടെ വ്യാകുല പെടുന്നവരെയും ആശ്വസിപ്പിക്കാനുള്ള മിടുക്ക്.
അസുഖങ്ങൾ എന്ത് തന്നെ ആയാലും ഉൻമൂലനം ചെയ്യുന്ന ചികിത്സാ വിധികൾ
അനിയച്ചായൻ എങ്ങനെ ചുറ്റുമുള്ളവരുടെയെല്ലാം സാന്ത്വനം ആയി ?
ഏതൊരാൾക്കും ഏറ്റവും വേണ്ടപ്പെട്ട ആൾ ആരായിരിക്കും?
അവരുടെ വേദന മാറ്റുന്ന, അസുഖങ്ങൾ വന്നു വശങ്കെടുമ്പോൾ, ചികിൽസിച്ചു ഭേദമാക്കുന്നതിനു തൊട്ടു മുന്നേ; എന്താണ് അസുഖം എന്ന് കണ്ടുപിടിച്ചിട്ട്, ആ രോഗത്തിന് വേണ്ടുന്ന മരുന്ന് ,
വേണ്ടുന്ന മാത്രം അളവിൽ തന്നിട്ട്, ഒട്ടു മുക്കാൽ സമയവും
വളരെ നിസ്സാരമെന്നു തോന്നാവുന്ന പൊടി കൈകളും പറഞ്ഞിട്ട്
മല പോലെ വന്ന അസുഖങ്ങളെ, ഒരു തൂവൽ സ്പർശത്തിന്റെ ലാഘവത്തിൽ
പറത്തി വിടുന്ന ആൾ ആയിരിക്കും
എന്റെ അനിയച്ചായൻ അങ്ങനെ ഒരു യോഗി ആയിരുന്നു
ഭാരപ്പെടുന്ന രോഗിക്ക് എത്ര പെട്ടെന്നാണെന്നോ അനിയച്ചായൻ രക്ഷകനാകുന്നത്
പത്താംക്ലാസിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ മാവേന്നു വീണു കൈ ഒടിഞ്ഞ അനിയച്ചായൻ
വീട്ടിൽ വന്നു അപ്പച്ചനോട് പറഞ്ഞാൽ സംഗതി പ്രശ്നമാകും എന്നതിനാൽ
പഠിപ്പിച്ച സാറിനെ കൊണ്ട് പൊടി കൈ പ്രയോഗം നടത്തി
എന്തൊക്കെയോ പച്ചിലകൾ അരച്ചുരുട്ടി പുരട്ടി
വെച്ചുകെട്ടി
അപ്പച്ചൻ കാണാതെ കൊണ്ട് നടന്നു
കുറച്ചു ദിവസം കൊണ്ട് ശരിയായി, രക്ഷപെട്ടു.
ആ സാറിന്റെ പ്രത്യേകത ഹോമിയോ മരുന്ന് പ്രയോഗങ്ങൾ. ഇഷ്ടപ്പെട്ടിട്ടു, പുസ്തകം നോക്കി പഠിച്ചിട്ടു , ചുറ്റുവട്ടത്തുള്ളവരെ സൗജന്യമായി ചികിൽസിക്കൽ ആയിരുന്നു
അനിയച്ചായൻ പുള്ളിക്കാരന്റെ ശിഷ്യനായി
കണക്കിൽ അതിസമർത്ഥനായിരുന്നു അനിയച്ചായൻ
പിന്നെ വിപ്ലവത്തിന് ഒട്ടും കുറവില്ലായിരുന്നു എന്റെ അമ്മാച്ചൻ. സഖാവ് ഗൗരി അമ്മയുടെയും, അന്നത്തെ കറ തീർന്ന പൊതു പ്രവർത്തനം കല ആക്കിയ നെഞ്ചുറപ്പുള്ള, തലയെടുപ്പുള്ള നേതാക്കളുടെയും പുലിമടയിലെ ഒരു ചീറ്റപ്പുലി ആയിരുന്നു
പലപ്പോഴും അണ്ടർഗ്രൗണ്ടിൽ ആയിരിക്കും എന്ന് “സന്ദേശം” എന്ന അതി മനോഹര കാവ്യം, സിനിമയിൽ ശ്രീനിവാസൻ പെണ്ണിനോട് പറയുന്ന പോലെ
അനിയച്ചായൻ ഒട്ടു മുക്കാൽ സമയവും
ആർക്കും പിടികൊടുക്കാതെ
ഒരിടത്തും താവളമടിക്കാതെ
സര്ക്കാര് വണ്ടിയിൽ കേരളത്തിന്റെ അങ്ങോളം ഇങ്ങോളം
പാഞ്ഞു കൊണ്ടേയിരുന്നു.
വെറുമൊരു സാധാരണയിൽ, സാധാരണമായ പച്ച മനുഷ്യൻ
സ്നേഹിക്കാനും സുഖപ്പെടുത്താനും മാത്രം അറിയാവുന്ന
അതി സമർത്ഥനായ
സ്നേഹത്തിന്റെ പര്യായമായ
യാതൊരു ആഷ് പൂഷ് മില്ലാത്ത
ഒരു നിസ്വാർത്ഥ സേവകൻ
തുടരും
Leave A Comment