ഋതുക്കൾ വരും പോകും, ജീവജാലങ്ങൾ ജനിക്കും മരിക്കും, കൂടുകൾ മഞ്ഞത്തും, മഴയത്തും, കാറ്റത്തും വെയിലത്തും, താഴെ വീഴാതെ തകരാതെ പിടിച്ചു നില്ക്കും. ഇടയ്ക്കിടെ പറന്നു പോകുന്ന കിളികൾ വന്നു കൊച്ചു കൊച്ചു മരക്കൊള്ളിയും , മാർദ്ദവമുള്ള തൂവലുമൊക്കെ, ചേർത്തു് കൂടു ശക്തിപ്പെടുത്തി മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ചു അവരെ പ്രാപ്തരാക്കി പറന്നു പറന്നു പോകും,
കിളികൂടിനെ മനുഷ്യരല്ലാതെ മറ്റാരും വന്നു തകർക്കാറില്ല..
അത്ഭുതം! ശിശിരവും, വേനലും, വസന്തവും, ശരത്കാലവും ഒക്കെ അതിജീവിച്ചു, എനിക്ക് മാത്രം, എന്റെ സ്വന്തം, എന്ന ചിന്തയില്ലാതെ, ഇന്നാർക്കെന്നില്ലാതെ, ഇനി ഈ വഴിയേ പോകുന്നവർക്കു വേണ്ടി കാത്തിരിക്കുന്ന
Air B & B ..
ആദിയിലെ ഇവിടുണ്ടായിരുന്നു ..നിഘൂടത ഒന്നിന് മാത്രം, ഇവരുടെ കൊടുക്കൽ വാങ്ങലിന്റെ
Bitcoin
ഏതായിരുന്നു ആവോ?
AIR B & B Four Seasons

Leave A Comment